Chapter Title : തമ്പുരാട്ടി 11 [രാമന്]
കുറുമ്പുകളെത്രയാ?
എങ്ങാനും ഞാനാ ചിരിയും കള്ളനോട്ടവും കണ്ടില്ലായിരുന്നേലോ? വിഷമിച്ചിപ്പോ കരഞ്ഞു പോവില്ലായിരുന്നോ?
എന്തോരും കുറുമ്പാ ശ്രീദേവി മനസ്സിൽ,ശെരിയാക്കി തരാമെടീ അമ്മപെണ്ണേ....!ന്നെ പറ്റിക്കും ല്ലേ...
താക്കീതൊന്നും വകവെക്കാതെ അമ്മയുടെ അടുത്തേക്ക് ഞാൻ ധൈര്യത്തോടെ കുറച്ചൂടെ നീങ്ങി അടുത്തു. അഭിനയ കുലപതി പോലെ ഇഷ്ടപ്പെടാത്ത മുഖവെച്ച് അമ്മയുടെ ഒരുനോട്ടം.
എന്നിട്ട് എന്റെ അടുത്ത് നിന്ന് ബാക്കിലേക്ക് വീണ്ടും മാറാൻ നോക്കാ..അങ്ങനെ അങ്ങു പോവ്വാ?
ഞാൻ ഒന്നൂടെ ആ അടുത്തേക്ക് നീങ്ങി.
“ദേ ആദി നിന്നോട് ഞാൻ പറഞ്ഞു ട്ടോ അടുത്തേക്ക് വരരുതെന്ന്..മാറി നിക്കെടാ....” അമ്മയെന്റെ നെഞ്ചിൽ കൈ വെച്ച് ഒച്ചയിട്ടു.ഹ്മ്മ് ഹ്മ്മ് ഇതെല്ലാം കണ്ട് ഞാനങ്ങു പേടിക്കുമെന്നാ.
“ഇല്ല...ഞാൻ പോവൂല്ല....ഞാൻ വന്നത് അമ്മയോട് സോറി പറയാനാ..അല്ലാതെ കച്ചറ കൂടാനല്ല..എന്റെ സ്വന്തം അമ്മയുടെ അടുത്തേക്ക് ഞാനടുത്താ..ഈ കയ്യിൽ കേറിപ്പിടിച്ചാ അമ്മക്കെന്താവാനാ?..ന്റെ അമ്മയുടെ കൂടെയാ ഞാൻ നിക്കുന്നെ അല്ലാതെ വേറെ പെണ്ണുങ്ങളുടെ എടുത്തൊന്നുമല്ലല്ലോ..അതോണ്ട് എന്റെ ശ്രീദേവിയമ്മ ഇതൊക്കെ സഹിച്ചേ പറ്റുട്ടോ ......”
അമ്മക്ക് ദേഷ്യവും വെറുപ്പും അഭിനയിച്ചു കാട്ടമെങ്കിൽ എനിക്ക് വാശിയും കള്ളത്തരം പോലെ കാണിക്കാല്ലോ. വെറുതെയല്ലേ. അതോണ്ട് ഞാനത് നല്ലപോലെ മുഖത്തു നോക്കി തന്നെ പറഞ്ഞു.
“എനിക്ക് നിന്റെ സോറിയൊന്നും വേണ്ടാ....” പുച്ഛത്തോടെ കൈ ഉയർത്തി വേണ്ടാന്നമ്മ കാണിച്ചു....“അത് കേട്ടാ..ഞാനെന്തോ വലിയ ആളായിപ്പോവോ?
വായിൽ തോന്നിയത് എല്ലാം വിളിച്ചു പറഞ്ഞിട്ട്, സ്വന്തം മോളുടെയും മരുമോളുടെയും,വീട്ടിലെ വേലക്കാരിയുടെ മുന്നിൽ പോലും അഭമാനിച്ചിട്ട്...വന്നു സോറി പറഞ്ഞാ എല്ലാം ആയല്ലോ ല്ലേ....?”
ദേഷ്യത്തിൽ അമ്മ തിരിച്ചടിച്ചു. ഒരു നിമിഷം അമ്മ അമ്മ സീരിയസായി പറയാണോന്ന് എനിക്ക് തോന്നിപോയി. എന്താണേലും സത്യല്ലേ പറഞ്ഞത്? .പക്ഷെ എന്നെ എപ്പോഴും
💬 Comments
View all comments