Chapter Title : തമ്പുരാട്ടി 11 [രാമന്]
പോവുന്നാ..
“അമ്മയെന്നെ ഉമ്മ ചോദിച്ചതിന് കൊല്ലാൻ കൊണ്ടുവാണോ.....” ഇനിയും പറമ്പിലൂടെ ഇങ്ങനെ നടക്കുന്നതിന് ഒരു കാരണം വേണ്ടേ? കുഴിയെങ്ങാനും വെട്ടി വെച്ചിട്ടുണ്ടേലോ? കഴിഞ്ഞ ദിവസം ഉമ്മ ചോദിച്ചതിനല്ലേ തോക്ക് എടുത്തെന്റെ നേരെ നീട്ടിയത്?
“എന്താ കൊല്ലണോ ഞാൻ...?ഹാ നിനക്ക് അത്ര കൊതിയുണ്ടേൽ...പരിഗണിക്കാം...” അമ്മയുടെ ചിരിയോടെയുള്ള പറച്ചിൽ. എനിക്കും ചിരിയായി .എന്നാ അതിനും കൂടുതൽ ഇത്രയായീട്ടും ഞാൻ തെറ്റിപ്പോവാൻ തുടങ്ങിയ മുതൽ ഇത് വരെ അമ്മെന്റെ കയ്യിൽ നിന്ന് ആ പിടി വിട്ടിട്ടില്ലല്ലോ എന്ന ചിന്ത എന്റെ ചുണ്ടിൽ ഒരു കുഞ്ഞിച്ചിരി
അധികം കാണിച്ചു കാണും. ശ്രീദേവിക്കെന്നെ അത്രക്ക് ഇഷ്ടപെട്ടപോലെയുണ്ട്!
അങ്ങനെ വഴക്കൂട്ടം കഴിഞ്ഞപ്പോ മുന്നിൽ ഒരു കാഴ്ച നിറഞ്ഞു. പരന്നു കിടക്കുന്ന വലിയ നെൽപ്പാടത്തിന്റെ സുന്ദര രൂപം . പറമ്പിന്റെ അതിർത്തിയിൽ വന്നു നിൽക്കാണു ഞങ്ങൾ.
മുന്നിലൂടെ ഒരു തോടൊഴുകുന്നുണ്ട്. അതിലേക്കിറങ്ങാൻ മുന്നിൽ നാലഞ്ച് സ്റ്റെപ്പുകൾ.ഈ അടുത്തു കോൺക്രീറ്റ് ചെയ്തതാ.തോടിന്റെ അപ്പുറത് വല്ല്യ നെൽപ്പാടം. നേരെ നോക്കിയാൽ അപ്പുറത്തെ കരയിലെ വീട്ടിലെ ചെറിയ വെളിച്ചക്കുത്തുകൾ കാണാം.
പക്ഷെ രണ്ടു സൈഡിലേക്കും പരന്നു കിടക്കാ..നോക്കിയാൽ തീരൂല്ല!
ഞങ്ങളുടെ മുന്നിൽ പാടത്തായി ഒരു പോസ്റ്റുണ്ട്. വെള്ളം തിരിച്ചു വിടുമ്പോഴും തടഞ്ഞു വെക്കുമ്പോഴും കാണാൻ വേണ്ടി വെച്ചതാണ് . ആ വെളിച്ചത്തിൽ വളർന്ന പച്ച നെൽചെടികൾ, എവിടുന്നോ വീശുന്ന തണുത്ത കാറ്റിൽ മെല്ലെയാടിക്കളിക്കാ.
തണുക്കുന്നുണ്ടാവും! അതിനിടയിൽ നിന്ന് തവളയുടെയും ചീവീടിന്റെയും നല്ല കരച്ചിൽ കേൾക്കുന്നുണ്ട്. തോട്ടിലെ വെള്ളത്തിന്റെ ചെറിയ ഒഴുക്കും. എല്ലാം കൂടെ ഞാനിതൊക്കെ ആദ്യമായി കാണുന്നപോലെ നോക്കിപ്പോയി. അത്രക്ക് ഭംഗി എല്ലാം കാണാൻ!
“ഓഹോ അപ്പോ...തോട്ടിലിട്ടു കൊല്ലാനുള്ള പരിവാടിയാ ല്ലേ....”
💬 Comments
View all comments