Chapter Title : തമ്പുരാട്ടി 11 [രാമന്]
വെളിച്ചത്തിൽ അമ്മ വയലിലേക്ക് നോക്കി ശബ്ദമില്ലാതെ ചിരിക്കുന്നത് മാത്രം ഞാൻ കണ്ടു. മറുപടിയൊന്നും അവിടെ നിന്നില്ല.
അമ്മയെന്തോ മനസ്സിൽ വെച്ചു നിൽക്കാണ്. ചിലപ്പോ ഇവിടേക്ക് വന്നത് പോലും അമ്മ മുന്നേ പ്ലാൻ ചെയ്ത് കാണും. ഒറ്റക്ക് എന്നോട് ഓപ്പണായി സംസാരിക്കാലോ?
ആകാശത്ത് മെല്ലെ പൊന്തിയ ഒരുമുഴക്കം കേട്ടു. മിന്നി തിളണ്ങ്ങുന്ന പൊട്ടു വെളിച്ചം മേഘങ്ങൾക്കിടയിൽ നിന്ന് താഴേക്ക് വരുന്നു . പറന്നു പോവുന്ന ഒരു വിമാനമാണ്.
വല്ല്യ ആകാശത്തിലൂടെ അതിങ്ങനെ മുരണ്ടു മുരണ്ടു കാണാതാവുന്നവരെയുള്ള പറക്കൽ ഞാനും അമ്മയും നോക്കി നിന്നു. അപ്പോഴാണ് എവിടുന്നോ ഇത്തിരി ശക്തിയിൽ കാറ്റടിച്ചത്.
അപ്പുറത്തുള്ള തെങ്ങ് ആയിരം കയ്യുള്ള രാക്ഷസനെ പോലെ ആകാശത്തേക്ക് ഉയർന്നു കയ്യിട്ടടിക്കുന്ന കണ്ടു. തേങ്ങോലകളിൽ കാറ്റടിക്കുന്ന ശബ്ധത്തിന് എന്തോ പ്രത്യേക രസമാണ്.
“പണ്ട് നിന്നെ ഞാനിവിടെ കൊണ്ടു വരുന്നത് ഓർമ്മയുണ്ടോ നിനക്ക്....” പെട്ടന്നാണ് അമ്മ ചോദിച്ചത്. ആകാശത്തിൽ നിന്നും, തെങ്ങിൽ നിന്നും കണ്ണു പറച്ചു ഞാൻ എന്റെ സുന്ദരി നോക്കി.
“മച്ചും....”എനിക്കൊന്നും ഓർമയെയില്ല!
“ചെറിയ കുട്ടിയാ നീ...കരയുമ്പോ വാശി കാണിക്കുമ്പോ നിന്നെ കൊണ്ട് ഞാനിവിടെ വരും......ഇവിടെ വന്നാ ഒന്ന് ആശ്വസിപ്പിച്ചാ നീ അപ്പൊ കരച്ചില് നിർത്തും..എന്നിട്ട് എന്നെ നിന്റെ കുഞ്ഞി കണ്ണോണ്ട് ചരിച്ചോണ്ടങ്ങനെ നോക്കാരുന്നു......“ അമ്മയേതോ നല്ല കാലം ഓർമിക്കുന്ന പോലെ പറഞ്ഞു. ”
ഇപ്പോഴും അതേ നോട്ടാ നിനക്കെന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നലുണ്ട് പക്ഷെ നീ വല്ല്യ ആളായിപ്പോയില്ലേ ......“ അമ്മയെന്നെ നോക്കി. ..”എന്നെ ചീത്ത പറയാനൊക്കെ വളർന്നത്ര....“ തമാശക്കായിരിക്കും അമ്മ പറഞ്ഞത്.
പക്ഷെ പെട്ടന്നെനിക്കെന്തോ വല്ലാതായി! ആ മനസ്സിൽ വൈകുന്നേരത്തെ രംഗങ്ങൾ മായാതെ കിടക്കുന്നുണ്ടെന്ന്
💬 Comments
View all comments