Chapter Title : തമ്പുരാട്ടി 11 [രാമന്]
നടക്കാനേയുള്ളൂ! അങ്ങാടിയിലൂടെ പോയി ഇത്തിരി പലഹാരം വാങ്ങണമെന്ന് ഏട്ടത്തിക്കായിരുന്നു നിർബന്ധം.
“ഒരു വീട്ടിലേക്ക് കേറിചെല്ലുമ്പോ എന്നതേലും വാങ്ങിക്കേണ്ടേ?...” ഇടക്ക് പൊട്ടി വരുന്ന അച്ചായത്തി ഭാഷ വെച്ച് ഏട്ടത്തി എപ്പോഴോ മുന്നറിയിപ്പ് തന്നതാണ്. അതോണ്ട് വാവയെ തോളിൽ വെച്ചു ഞാനും, അനുഷേച്ചിയും ഏട്ടത്തിയും കൂടെ നേരെ അങ്ങാടിയിലേക്ക് നടന്നു.
സുഖമുള്ള അന്തരീക്ഷം, കണ്ണിലും മേലും കുത്താത്ത വെയിലും! അതോണ്ട് നടന്നു പോവാൻ നല്ല സുഖം.
വഴിയിൽ കണ്ടുമുട്ടുന്നവരെല്ലാം, ഞങ്ങളെ കാണുമ്പോ, ചിരിയോടെയും കൗതുകത്തോടെയും നോക്കിപ്പോവും!
വാവയാണേൽ ആരേലും കണ്ടാ എന്റെ തോളിൽ ഇരുന്ന് ചിരിച്ചു കൈ വീശിക്കാട്ടും! അപ്പോ വരുന്നവർക്കെല്ലാം വാത്സല്യം തുളുമ്പുന്ന ചിരിയാണ്. എന്നാലും തമ്പുരാട്ടിയുടെ മക്കളെ കാണുമ്പോ കാണിക്കുന്ന കുഞ്ഞി പേടിയും ബഹുമാനവും എല്ലാവർക്കുമുണ്ട്!
പ്രത്യേകിച്ച് അനുഷേച്ചിയെ കാണുമ്പോഴാ..ശ്രീദേവിയുടെ കണ്ണുകളും മുഖവും ആ സുന്ദര ചേലും ചേച്ചിക്ക് നല്ലപോലെ കിട്ടിയിട്ടുണ്ടല്ലോ? അത് കാണുമ്പോ തമ്പുരാട്ടിയാണെന്ന് നാട്ടുകാർക്ക് തോന്നുന്നുണ്ടാവും! ചെറിയ തമ്പുരാട്ടി!
അങ്ങനെ അങ്ങാടിയിൽ കുറേ ആളുകളെ നടുവിലേക്ക് ഞങ്ങളെത്തി. കടകളുടെ മുന്നിലും ബസ് സ്റ്റോപ്പിലും , ചായക്കടയുടെ മുന്നിലെ ബെഞ്ചിലും ഒക്കെ ആളുകളുണ്ട്.
പച്ചക്കറി വാങ്ങാൻ വന്ന ചേച്ചിയതാ ഞങ്ങളെ വരവ് കണ്ട് കൂടെയുള്ള വേറൊരു ചേച്ചിയോട് കുശു കുശുന്ന് പറയുന്ന. എല്ലാവർക്കും ഇന്നിനി ഇത് മതിയാവും പറഞ്ഞു നടക്കാൻ!
ആളുകളെ നടുവിൽ നാണം കെട്ടും അപമാനിതയായും പിന്നിക്കീറിയ ഡ്രെസ്സുമിട്ട് വാവയെയും പിടിച്ചു ഏട്ടത്തി കരഞ്ഞു നടന്ന സ്ഥലമാണ്. പെണ്ണിന്റെ ഇപ്പോഴത്തെ മുഖം കാണാൻ ഞാൻ വെറുതെ പുറകിലേക്ക് നോക്കി.
ഏട്ടത്തിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. അനുഷേച്ചിയോട് ആ കടയിൽ നിന്ന് വാങ്ങണോ ഇവിടുന്ന് വാങ്ങണോ
💬 Comments
View all comments