0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 522.2K

കേട്ടപ്പോ വല്ലാതെ തുടുത്തു. കാന്ത കണ്ണിൽ നല്ല തിളക്കം. ചുണ്ടിലാണെൽ എന്നെ ഉമ്മ വെച്ചു മൂടാനുള്ള കൊതിയും!

എല്ലായിടത്തും നോക്കി വാതിൽക്കലേക്ക് സൂക്ഷിച്ചു നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി. നസീമത്ത ഉമ്മാന്ന് മെല്ലെ പറഞ്ഞു എന്റെ കവിളിൽ മണത്തു നോക്കി ഉമ്മ വെച്ചു. ഹോ അത് മതിയായിരുന്നു...അത് മാത്രം മതിയായിരുന്നു...

“പോരേ....!...” ചോദ്യത്തിന് ഞാൻ നല്ലപോലെ ചിരിച്ചോണ്ട് തലയാട്ടി!നസീമത്തയുടെ കവിളിൽ ഒന്ന് തഴുകിയിട്ട്. .പറഞ്ഞ പണി ഞാനെടുത്തു.

കഴുകി വെച്ച ഗ്ലാസിൽ കലക്കി വെച്ച നാരങ്ങ വെള്ളം ഓരോന്നായി ഒഴിച്ച് നിറച്ചു. പാത്രം കഴുകി നസീമ താത്ത നീട്ടിയ ചില്ലു പ്ലേറ്റിൽ..സമൂസയും, മിക്സ്ചറും, മുറിച്ചു മുറിച്ചു അലുവയും പറഞ്ഞപോലെ നിരത്തി.ഒരു കുഞ്ഞി കഷ്ണം ആലുവ ഞാൻ ആ വായിൽ വെച്ച് കൊടുക്കേം ചെയ്തു.

എന്തോരും തിളക്കമാ ആ കണ്ണിലപ്പോ! ഞാൻ സ്നേഹം കാട്ടുന്നത് കൊണ്ടാവും!

പൊരിച്ച ചിക്കൻ പാത്രത്തിലേക്കാക്കി, ചമ്മന്തിയരക്കാനുള്ള ശ്രെമം ഉമ്മച്ചി നോക്കുമ്പോ ..ഞാൻ പലഹാരങ്ങൾ ഓരോന്നായി സംസാരിക്കുന്ന പെണ്ണിങ്ങളുടെ മുന്നിൽ നിർത്തി. എന്റെ വരവ് കണ്ട അവർക്ക് അത്ഭുതം.

“ആഹാ..നീയെപ്പോ ഈ വീട്ടുകാരനായി......”ഉത്തര വാദിത്വത്തോടെ പണി ചെയ്യുമ്പോഴാ അനുഷേച്ചിയുടെ കമെന്റ്. ഞാനത് മൈൻഡ് ചെയ്തില്ല . ഗ്ലാസ്സിൽ നിറച്ച നാരങ്ങ വെള്ളം ഒരു പാത്രത്തിലാക്കി അവരെ മുന്നിൽ വീണ്ടും പോയപ്പോ കുട്ടീടെ പേരെന്താന്നുള്ള കമെന്റ് ഏട്ടത്തിയുടെ വായിൽ നിന്നും.

“ശകുന്തള.....” ഞാൻ പുച്ഛത്തോടെ പറഞ്ഞു. എല്ലാരും ചിരിച്ചു. അടുക്കളയിലുള്ള നസീമത്ത വരെ. ഹിബക്ക് ചിരിക്കണമെന്നുണ്ടെകിലും. എന്നെ മൈൻഡ് ചെയ്യണ്ടാനുള്ള മനസ്സോണ്ട് ചിരിക്കാൻ പറ്റുന്നുണ്ടാവില്ല.

എന്നാലും ആ കണ്ണ് ഇടെക്കെല്ലാം എന്റെ മുഖത്തേക്ക് വന്നോണ്ടിരുന്നു.

നാരങ്ങാ

💬 Comments

View all comments