0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 523K

വെള്ളവും വെച്ച പലഹാരവും തിന്ന്, അനുഷേച്ചിയുടെ തള്ളലും കേട്ട് ചിരിച്ചു നിക്കുമ്പോഴേക്ക് പണിയെല്ലാം തീർത്തു നസീമത്തയും ഞങ്ങളുടെ കൂടെ കൂടി.

എന്റെ തൊട്ടടുത്തു വന്നിരുന്നു സംസാരിക്കുന്ന ഇടയിൽ ആരും കാണാതെ എന്റെ കൈ പിടിച്ചു സ്വന്തം കയ്യിലാക്കേം, ഒരു ചിരിയോടെ എന്റെ കയ്യിൽ നുള്ളേം ഒക്കെ ചെയ്യുമ്പോ, ആ ഉമ്മച്ചി മനസ്സിൽ ആരേലും കാണുമോന്ന പേടിയൊന്നുമില്ലേന്ന് തോന്നിപ്പോയി!

എന്തായാലും നസീമത്തയുടെ തലോടൽ എത്ര കിട്ടിയാലും മതിയാവാത്ത എനിക്ക് കൈമാറ്റിക്കാൻ തോന്നോ? ഞാൻ പെണ്ണിന് പൂർണ സ്വാതന്ത്ര്യം കൊടുത്തു.

ഒരുപാട് തമാശ പറഞ്ഞു ചിരിച്ചു, വിശേഷങ്ങളും ഇത്തിരി പരദൂഷണവും പെണ്ണുങ്ങൾ പറയുന്നത് ഞാൻ കേട്ടിരുന്നു. എത്രയായീറ്റും ഹിബയുടെ കുറുമ്പും കൊതിയുള്ള നോട്ടങ്ങളും, കളിയാക്കി എന്നെ വട്ടു പിടിപ്പിക്കുന്ന സംസാരവും ഞാൻ കുറേ മിസ്സ് ചെയ്തു.

എന്നോടാ പെണ്ണിന് അങ്ങനെയൊന്നും മിണ്ടാൻ കഴിയില്ലല്ലോ! എപ്പോഴേലും ആ കണ്ണ് എന്റെ മുഖത്തു തന്നെ നിൽക്കുന്നത് കാണാം. ഞാൻ നോക്കിയാ മാറ്റിക്കളയും. പെണ്ണിന് എന്നെ മറക്കാൻ പറ്റിന്നില്ലാന്ന് തോന്നുന്നു.

കുറച്ചു കഴിഞ്ഞു..ഉച്ചയായപ്പോ ഏട്ടത്തിയും ഹിബയും നസീമത്തയും കൂടെ പാത്രങ്ങളെല്ലാം മേശയിൽ നിരത്തി. നല്ല ചൂട് പാറുന്ന കോഴി ബിരിയാണി ധം പൊട്ടിച്ചു വലിയ പാത്രത്തിലാക്കി മുന്നിൽ വെച്ചപ്പോ മണം കേട്ട് മാത്രം കൊതിവെള്ളം എന്റെ നാവിൽ ഒഴുകി. അത്രക്ക് മണം!

കാരക്ക അച്ചാറും, സാലടും, പുതിന ചമ്മന്തിയും, കോഴി പൊരിച്ചതും...എല്ലാം മുന്നിൽ നിരത്തി.ഹിബയാണ് എനിക്ക് ബിരിയാണി വിളമ്പി തന്നത്. എന്റെ കൊതി അറിയുന്ന പോലെ വലിയ രണ്ട് പീസും, പാത്രം നിറയെ ചോറും,ഇത്തിരിമസാല പ്രത്യേകവും സുന്ദരി ഹിബ പരിഭവും പിണക്കവുമില്ലാതെ വെച്ചു തന്നു.

💬 Comments

View all comments