Chapter Title : തമ്പുരാട്ടി 11 [രാമന്]
ബാക്കിയെല്ലാം ഞാൻ തന്നെ വിളമ്പി.
ആ ബിരിയാണി ഒരു ചെറിയ ചിക്കൻ പീസ്സും കൂട്ടി ഒരു പിടിയെടുത്തു വായിൽ വെച്ചു. നെയ്യിലിട്ട് കോരിയ ഉണക്ക മുന്തിരി, ധമ്മിട്ടപ്പോ പൊട്ടി ചോറിലതിന്റെ മധുരം ഒഴുക്കിയെന്ന് തോന്നുന്നു...ഹ്മ്മ്...ഹ്മ്മ്..ഞാൻ സ്വർഗത്തിൽ എത്തിയപോലെയായി!
ഹമ്മേ...നസീമ താത്തക്ക് ആയിരം ഉമ്മ കൊടുക്കാൻ തോന്നി. എന്തോരും കൈപ്പുണ്യ.ഇത്രേം നല്ല ബിരിയാണി ഹോട്ടലിൽ പോലും കിട്ടില്ല. വായിലിടുമ്പോ അലിഞ്ഞു പോവുന്ന ഫീൽ!
മേശക്ക് ചുറ്റും എല്ലാരുമിരുന്നു.നസീമ താത്തയും ഹിബയും ഏട്ടത്തിയും അനുഷേച്ചിയും പിന്നെ ഹിബയുടെ മടിയിൽ നമ്മുടെ വാവ പോലും. അവരൊന്നും എന്റെ കണ്ണിൽ കണ്ടതേയില്ല!
ചുവന്ന എരുള്ള പൊരിച്ച ചിക്കൻ കൂട്ടി ബിരിയാണി വെട്ടി വിഴുങ്ങുന്ന തിരിക്കിലായി ഞാൻ. മൂക്ക് മുട്ടെ തിന്നു. എന്നിട്ടും ന്റെ വക ഞാൻ ഇട്ടില്ലല്ലോന്ന് പറഞ്ഞു നസീമ താത്ത വീണ്ടും വിളമ്പി പാത്രം നിറയെ!
കൈ വെച്ച് തടയാനും വേണ്ടാന്ന് വാ പൊട്ടി പറയാനും ചെന്ന എന്നെ മൈൻഡ് ചെയ്യാതെ ഉമ്മച്ചിയെന്നെ വീണ്ടും തീറ്റിച്ചു ബിരിയാണി വയറു പൊട്ടുന്ന വരെ!
ഇനിയും തിന്നാൻ കൊതിയുണ്ട്! പക്ഷെ വയറു പൊട്ടിത്തെറിച്ചു ഞാൻ ചത്തു പോയാലോ!
ഉമ്മച്ചിപെണ്ണിന്റെ നിർബന്ധിച്ചുള്ള കഴിപ്പിക്കൽനിന്ന് വിധക്തമായി രക്ഷപെട്ട! അനുഷേച്ചിയും ഏട്ടത്തിയും മൂക്ക്നിറയെ തിന്ന് ശ്വാസം വിടാൻ കഴിയാതെയിരിക്കുന്ന എന്നെ കളിയാക്കി. അങ്ങനെയല്ലേ ഞാൻ മത്തു പിടിച്ചിരിക്കണേ!
കൈ കഴുകാൻ അടുക്കള മുറ്റത്തേക്ക് പോവാൻ വരെ എനിക്ക് ഒരാളെ താങ്ങു വേണ്ട അവസ്ഥ!
ദുഃഷ്ട നസീമത്ത !ഭക്ഷണമൊക്കെ കഴിഞ്ഞു പെണ്ണിനെയും കൊണ്ട് ആരും കാണാതെ എന്തേലുമൊക്കെ കുരുത്തക്കേട് ഒപ്പിക്കാമെന്ന് ഞാൻ മനസ്സിൽ കണ്ടതാ...അപ്പുറത്തെ ആൾതാമസമില്ലാത്ത വീടും, പറമ്പിലെ കിണറിന്റെ
💬 Comments
View all comments