Chapter Title : തമ്പുരാട്ടി 11 [രാമന്]
കൈ പൊക്കി തല്ലു താരാൻ നസീമത്ത കാണിച്ചപ്പോഴേക്ക് അയ്യോ..ന്ന് പറഞ്ഞു. ..ഞാനോടി വരാന്തായിലേക്ക് പോന്നു.
ഞങ്ങൾക്ക് പോവാണെന്ന് പറഞ്ഞിറങ്ങി. ഹിബയോട് ഒരു നോട്ടം കൊണ്ട് മാത്രമാണേൽ, നസീമതാത്തയോട് കണ്ണോണ്ട് കഥ പറയാൻ എനിക്ക് കുറേ ഉണ്ടായിരുന്നു.
ഇടവഴിയിലൂടെ താഴെക്കിറങ്ങി! അമ്മക്ക് കൊടുക്കാൻ ഞാൻ പ്രത്യേകത്തെ വാങ്ങിയ ബിരിയാണി പാത്രം ആരെ കയ്യിലും കൊടുക്കാതെ ഞാനെന്റെ കയിൽ ഭദ്രമാക്കി വെച്ചു നടന്നു.
ബാക്കിൽ ഏട്ടത്തിയും അതിനു ബാക്കിൽ അനുഷേച്ചിയും വാവയും.
വന്ന വഴിയല്ല. അതോണ്ട് ടീച്ചറുടെ ശല്യമില്ല! നടവഴി കഴിഞ്ഞു റോട്ടിലേക്ക് കേറി. വാവക്ക് ഏതോ പൂവ്വ് പറിച്ചു കൊടുക്കാൻ അനുഷേച്ചി ഏതോ പറമ്പിലേക്ക് കേറിയതാ.
അതോണ്ട് റോട്ടിൽ ഞാനും ഏട്ടത്തിയും അവരെ കാത്തു നിന്നു.
പെട്ടന്നുണ്ട് ബുള്ളറ്റിന്റെ ശബ്ദം. കുടു കുടു ന്ന് വന്നത് നിന്നത് ഞങ്ങളുടെ അടുത്തു. നോക്കുമ്പോ ചിരിച്ചു നിൽക്കുന്ന സെന്തിൽ.
“വന്നേ നീ വന്നേ..നമുക്ക് ഒരിടം വരെ പോവാനുണ്ട്...വണ്ടിയിൽ കേറെടാ...” ഏട്ടത്തിയോടും എന്നോടും എവിടെപ്പോയെന്നൊക്കെയുള്ള വിശേഷങ്ങൾ കേട്ടു കഴിഞ്ഞപ്പോ അവന്റെ തോന്ന്യാസം. ഞാൻ എന്റെ ബിരിയാണി പത്രത്തിൽ അമർത്തി പിടിച്ചു.
വീട്ടിൽ ചെന്നിട്ട് ശ്രീദേവി പെണ്ണിന്റെ കയ്യിൽ! ഈ പാത്രം കൊടുത്തു. ഞാൻ അമ്മക്ക് കൊണ്ട്വന്നേതാന്ന് പറയാൻ കൊതിച്ചിരിക്കുന്ന എന്നോട് കൂടെ ചെല്ലാനോ. നോ വേ!!
“ഞാനില്ല....!! നീയൊന്ന് പോയെ....” ബാക്കിലേക്ക് നിൽക്കാൻ നോക്കിയ എന്റെ കയ്യിൽ അവൻ വേഗം പിടിച്ചു. ബിരിയാണി പാത്രമിപ്പോ വീണു പോവും.
“ഏട്ടത്തി ഒന്ന് പറാ....ഞാനിവനെ ഇരുട്ടുന്നതിന് മുന്നേ എത്തിച്ചോളാം...”
“പോയേച്ചും വാടാ....” സെന്തിലിന്റെ സെന്റിയിൽ ഏട്ടത്തിയും വീണു.
അപ്പോഴതാ കുഞ്ഞി കുഞ്ഞി മഞ്ഞ പൂവുകൾ കയ്യിലാക്കിയ
💬 Comments
View all comments