Chapter Title : തമ്പുരാട്ടി 11 [രാമന്‍]
വായയെ ഒക്കത്തിട്ട് അനുഷേച്ചി വരുന്ന. സെന്തിൽ വേഗമെന്റെ കൈ വിട്ടു.
“അയ്യോ അനുഷേച്ചി....” അവനാകെ പരവേശമായി. ചേച്ചിയെ അവന് നല്ല പേടിയാ! തമ്പുരാട്ടിയ പോലെ തോന്നുമെന്നാ അവന് പറയൽ! ഓടണോ വേണ്ടേന്നുള്ള അവസ്ഥയായി തോന്നുന്നു അവന്!
അനുഷേച്ചി എന്താന്ന് ചോദിച്ചപ്പോഴേക്ക് അവന് മണി മണി പോലെ കാര്യം പറഞ്ഞു. എന്നെയൊന്നു കൂടെ വീടൊന്നു അവന് താഴ്മായി ചോദിച്ചു. പൊയ്ക്കൊന്നു അനുഷേച്ചിയും പറഞ്ഞു!
അവന്റെ ശല്യം കാരണം. ബിരിയാണി പാത്രം ഞാൻ വിഷമത്തോടെ ഏട്ടത്തിയുടെ കയ്യിൽ കൊടുത്തു. അമ്മക്ക് കൊടുക്കണേന്ന് പ്രത്യേകം പറഞ്ഞു.
ബുള്ളറ്റിന്റെ ബാക്കിൽ കേറി! ഞാൻ അവന്റെ പുറകെ പോയി. നന്നായി! ! നാളെ നസീമത്തയുടെ കൂടെ പോവാണേൽ ഒരു മോശമല്ലാത്ത കാറിലാ പെണ്ണുങ്ങളെ കൂട്ടി പോണം!
ഇവനല്ലാതെ വേറെ ആർക്കാ അത് തരാൻ കഴിയാ! !
റോഡ് അരികിലെ ചായ സ്പോട്ടിൽ നിന്ന് ചായ കുടിയ്ക്കുമ്പോ ഞാൻ കാര്യം പറഞ്ഞു. കല്യാണത്തിന് പോവാൻ കാറ് വേണം!
അവന്റെ ഫോർട്ട്യുണർ എടുത്തോന്ന് പറഞ്ഞെങ്കിലും ഞാനത് ഇത്തിരി വലുതാക്കി. അതിനും വലിയ കാറുവേണം! കാരണം നസീമത്തയുടെ അനിയത്തിയുടെ കയ്യിൽ ഒരു ക്രിസ്റ്റയെങ്കിലും ഉണ്ടാവാൻ വഴിയുണ്ട്.
അപ്പോ ഒരു ഇനിയും ഒരു ടോയോട്ട കൊണ്ടുപോണോ?
ബി എം ഓ ബെൻസോ ഏതേലുമൊന്നു മതി.
ചെങ്ങായി രണ്ട് ഫോൺ വിളിച്ചു. വാട്സാപ്പിൽ രണ്ടു കുത്തു കുത്തി. രണ്ട് മിനുട്ട് കഴിഞ്ഞപ്പോ മൂന്ന് നാല് ഫോട്ടോ അവൻ കാണിച്ചു!
ബി എം ന്റെ എക്സ് ഫൈവ് ഹൌ!! ഏതാ സാധനം! കറു കറുത്തൊരു കുട്ടി കുറുമ്പനെ പോലെ..സംഭവം എനിക്ക് പിടിച്ചേലും ഇതെങ്ങാനും
💬 Comments
View all comments