Chapter Title : തമ്പുരാട്ടി 11 [രാമന്‍]
ഞാൻ കൊണ്ട് കുത്തി ചാമ്പലാക്കിയാലോ?
“ഒന്നര കോടി മതിയാവും....” സെന്തിൽ സിംപിളായി പറഞ്ഞു.
“ഒന്നര കോടിയോ....” എന്റെ വായ തള്ളി!!
“മോനേ...നിന്റെ അമ്മയുടെ എടുത്തു എത്ര പൈസയുണ്ടെന്നാ?.....” എനിക്കറിത്ത കാര്യം അവന് പറയുന്ന പോലെയാ അവന്റെ മോന്ത നിന്നത്!
“ഇതുപോലത്തെ പത്തോ നൂറോ എണ്ണം ഇപ്പൊ വാങ്ങാൻ പറഞ്ഞാ...നിന്റമ്മക്ക് പുഷ്പം പോലെ വാങ്ങാന്ന് എനിക്കറിയാ? ..എന്നിട്ടാ ഈ ഒരു കാറ്....നീ ധൈര്യായിട്ട് കൊണ്ട് പോ....” കസേരയിൽ നീണ്ടിരുന്നു അവന് ചിരിച്ചു.
“ഒന്ന് പോയെടാ..ഇത്ര കാലായിട്ട്..വീട്ടിലൊരു സൈക്കിൾ പോലും വാങ്ങീട്ടില്ല! പിന്നെയാ ഒന്നര കോടിയുടെ കാറ് പുഷ്പം പോലെ വാങ്ങുന്നെ .....” ഇതെങ്ങാനും പറഞ്ഞു ചെന്ന തമ്പുരാട്ടി എന്റെ പുറത്തടിക്കും!
“അല്ലടാ മോനെ......” മുന്നിലെ ടേബിളിലേക്ക് കൈ രണ്ടും കുത്തി. എന്തോ സ്വാകാര്യം ചോദിക്കാൻ അവനെന്റെ നേരെ തല നീട്ടി. “അമ്മ മറ്റേ വീട് പോയവർക്ക് വീട് വെച്ചുകൊടുക്കുണ്ടോ...?അഞ്ചണ്ണം നിങ്ങളുടെ വകയാന്ന് നാട്ടുകാർ പറയുന്നുണ്ടല്ലോ!
അവിടെ പണിയൊക്കെ തുടങ്ങിയെന്നും കേട്ടല്ലോ..നേരാ. ..?...”സത്യമറിയാനുള്ള ത്വര അവന്റെ മുഖത്തുണ്ടായിരുന്നു. ഞാനന്തം വിട്ടു.
അന്ന് എം എൽ എ വന്നപ്പോ അഞ്ചെണ്ണം തരാമെന്ന് ഞാൻ ഡയലോഗ് അടിച്ചു പോന്നതല്ല? എന്തൊക്കെയായിരുന്നു അമ്മയുടെ ചോദ്യം! പൈസ നിന്റെ അച്ഛന് കൊടുക്കോ?
നീയാരാ അവർക്ക് വാക്ക് കൊടുക്കാൻ! എന്നൊക്കെ പറഞ്ഞത് കേട്ടപ്പോ ഞാൻ കരുതി അമ്മയതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറുമെന്ന്! ഇപ്പൊ അതാ അവിടെ വീടിന്റെ പണി തുടങ്ങീന്ന്. എന്റെ അമ്മപെണ്ണിന് നല്ല മനസ്സൊക്കെയുണ്ട്! സുന്ദരി!
ശെരിയാന്ന് ഞാൻ സെൻതിലിനോട് പറഞ്ഞു.അവന് അത്ഭുതം!!നല്ല കാര്യടാന്ന് അവന് പറയുമ്പോ കണ്ടു അവന്റെ മുഖത്തു അമ്മയോടുള്ള ഇത്തിരി അഭിമാനം!
💬 Comments
View all comments