0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 529.2K

അനുഷേച്ചി രണ്ടു വട്ടം വിളിച്ചപ്പോ..ഫോൺ എടുക്കാതെ ഞാൻ വാട്സ്ആപ്പിൽ മെസേജിട്ടു .വേഗം വരാമെന്ന്!

ഫോൺ എടുത്ത രണ്ടിന്റെയും ബോധം പോയാ പാട്ടുകളും വാർത്താനോം അനുഷേച്ചി കേൾക്കും! ജിം ഷെയർ കൂടാമെന്ന് പറഞ്ഞു പറ്റിച്ച ഒരുത്തനെ വിഷ്ണു പച്ചത്തെറി വിളിക്കുന്നത്. എന്തിന് ഞാൻ ചേച്ചിയെ കേൾപ്പിക്കണം!

വിഷ്ണുവിന്റെ മോളുടെ ഒന്നാം പിറന്നാളാ..നാളെ രാത്രി ചെറിയ പരിവാടിയുണ്ട്. എന്തായാലും വരണമെന്ന് അവിടുന്ന് ഇറങ്ങുന്ന മുന്നേ അവന് പറഞ്ഞു!

ഭാഗ്യം! ഇതിന്റെ പേരു പറഞ്ഞു വീട്ടില് നിന്നിറങ്ങിയാ..എനിക്ക് നസീമ താത്തയുടെ വീട്ടിലും രാത്രി പോവാം! ആർക്കും സംശയവും ഉണ്ടാവില്ല! അതോണ്ട് എന്തായാലും വരുമെന്ന് ഞാൻ ഉറപ്പ് കൊടുത്തു .

സെന്തിൽ ഉള്ള ബോധം വെച്ചു എന്നെ വീട്ടിലാക്കി.

രാത്രിയായിരുന്നു! വാതിലിനു രണ്ടു മുട്ട് മുട്ടിയപ്പോ വാതിലു തുറന്നത് ഏട്ടത്തിയാണ്! ഒരു കൂർപ്പിച്ച നോട്ടം പെണ്ണിന്. പിന്നെയുണ്ട് സംശയം പോലെ ആ മുഖം എന്റെ മുഖത്തേക്ക് അടുപ്പിക്കുന്നു.

“കുടിച്ചിട്ടുണ്ടോ നീ......” ഈശ്വരാ...ഞെട്ടി ഞാൻ വായപൊത്തി. ബോധ്മില്ലാത്ത സെൻന്തിലെന്റെ ഷർട്ടിൽ എവിടെയോ പിടിച്ചു കാണും! മണക്കുന്നുണ്ടോ ഈശ്വരാ! ഏട്ടത്തി വീണ്ടുമെന്റെ മുഖം മണപ്പിച്ചു!

കഴുത്തും തോളും ഷർട്ടും ഒരോന്നോരോന്നായി ആ മൂക്ക് വന്നു.

“എടാ കള്ള് കുടിയാ...കൊടുക്ക് ഏട്ടത്തി അവന്റെ ചന്തിക്കൊന്ന്.....” ഉള്ളിൽ ഏട്ടത്തിയുടെ ഇടയിലൂടെ നോക്കിയപ്പോ. സോഫയിൽ ചുരുണ്ടു കിടന്നു ഫോൺ നോക്കി നിൽക്കുന്ന അനുഷേച്ചി എനിക്ക് തല്ലു വാങ്ങിത്തരാൻ എരു കേറ്റി.

“ഒന്ന് പോയെ അനുഷേച്ചി..ഞാൻ കുടിച്ചിട്ടൊന്നുമില്ല!...” ചേച്ചിക്ക് നേരെ നോക്കി ആർത്തിട്ട്..ഞാൻ വാതിൽക്കൽ തടഞ്ഞു നിർത്തിയ ഏട്ടത്തിയെ സ്നേഹത്തോടെ നോക്കി.

“ഏട്ടത്തിക്ക് അറിയില്ലേ ഞാൻ നല്ല കുട്ടിയാന്ന്..എന്നിട്ട് ഞാൻ കള്ള്

💬 Comments

View all comments