0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 529.7K

കുടിക്കോ...?...” ഏട്ടത്തിക്ക് ചിരിപ്പൊട്ടി. നിഷ്കളങ്കതകൊണ്ട് അമ്മനമാടിയത് കൊണ്ട് നിരപരാധിത്വം മനസ്സിലാക്കി എന്റെ അരയിലൂടെ കൈയ്യിട്ട് ഏട്ടത്തി അകത്തേക്ക് നടത്തി.

നേരെ ചെന്നു നിന്നത് റീൽ കാണുന്ന അനുഷേച്ചിയുടെ മുന്നിൽ. എന്നെ കള്ള് കുടിയനാക്കാൻ എന്തായിരുന്നു പെണ്ണിന്റെ തിടുക്കം! ഒറ്റ ചവിട്ട് ഞാൻ കാലു മടക്കി കിടക്കുന്ന പെണ്ണിന്റെ ചന്തിക്ക് കൊടുത്തു. വേദനയാക്കാനല്ല. വെറുതെ ഒന്ന് തല്ലു കൂടാൻ.

“ഡാ......” പെണ്ണൊറ്റയാർക്കൽ! കുറുമ്പ് നിറഞ്ഞ മുഖം കാട്ടി,എന്നെ പിടിച്ചു വെച്ച് കടിക്കാനുള്ള പുറപ്പാടാന്ന് എനിക്കപ്പോഴേ മനസ്സിലായി. സോഫയിൽ നിന്ന് അനുഷേച്ചി ചാടി എഴുനേറ്റപ്പോഴേ ഞാൻ ഏട്ടത്തിയുടെ മറവിൽ നിന്നു!

എന്നെ പ്പിടിക്കാൻ കുറേ നോക്കി. ഏട്ടത്തിയെ മുന്നിൽ നിർത്തി തടഞ്ഞത് കൊണ്ട് രക്ഷപെട്ടു. അവസാനം ഏട്ടത്തി എന്നെപ്പിടിച്ചു ചേച്ചിക്ക് കൊടുക്കുമെന്ന അവസ്ഥ വന്നപ്പോ ഞാനോടി സ്റ്റെപ്പ് കേറി.

അനുഷേച്ചി പുറകെ വന്നില്ല! കാണിച്ചു തരാമെടാന്നുള്ള ഭീഷണയും പറഞ്ഞു തിരികെ സോഫയിലേക്ക് കിടക്കാൻ പോയി.

ഞാൻ മുകളിൽ പോയി കുളിച്ചു. ഡ്രെസ്സെല്ലാം മാറി. റൂമിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോ? ജനലിലൂടെ പുറത്തു ആരെയോ കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോ നിലാവുള്ള മുറ്റത്തു ബാക്കിൽ കൈ കെട്ടി തമ്പുരാട്ടി മെല്ലെ നടക്കാ!

ഈ ഒൻപതു മണിക്ക് അമ്മപെണ്ണിന് പുറത്തെന്താ പണി?

മെല്ലെ നടന്നു മുറ്റത്തുള്ള മുല്ല ചെടിയുടെ അടുത്തു നിൽക്കുന്നതാ! അതില് പൂവുണ്ടെന്ന് തോന്നുന്നു.. മണത്തു നോക്കുന്നുണ്ട്! പിന്നെ ഒരു പൂവ് കയ്യിൽ വെച്ചു അമ്മായതാ ചിരിക്കുന്ന! ഈശ്വരാ തമ്പുരാട്ടി ഇന്ന് നല്ല സന്തോഷത്തിലാണല്ലോ!

ആകാശത്തേക്ക് നോക്കി അമ്പിളി മാമനെ കുഞ്ഞായിരിക്കുമ്പോ കൗതുകത്തോടെ നോക്കുന്ന പോലെ നോക്കുന്നതും കൂടെ കണ്ടപ്പോൾ ആ അടുത്തു

💬 Comments

View all comments