0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 530.3K

ചെല്ലാൻ കൊതിയായി.!!

ഓടി ഞാൻ സ്റ്റെപ്പിറങ്ങി.ലിവിങ് റൂമിലൂടെ ദൃതിയിൽ നടന്നു പോവാനുള്ള എന്റെ പ്ലാൻ പക്ഷെ അനുഷേച്ചിയും ഏട്ടത്തിയും കൂടെ ഇല്ലാതാക്കി! എന്നെ ഒന്ന് വിടാൻ പോലും സമ്മതിക്കാതെ നടുക്ക് പിടിച്ചു ഇരുത്തിച്ചു രണ്ടും!

എന്നിട്ട് കുറേ ഡ്രെസ്സിന്റെ ഫോട്ടോ കാട്ടി.ഏതാ നല്ലാതെന്ന് കുറേ ചോദ്യം!! എനിക്കമ്മയെ കാണാൻ പോണമെന്നു പറയാൻ പറ്റോ? അതോണ്ട് ഞാൻ സഹിച്ചവിടെ നിന്നു.

അപ്പോഴതാ അമ്മപ്പെണ്ണ്.ഞങ്ങളെ മുന്നിലൂടെ അകത്തേക്ക് കേറിപ്പോവുന്ന! പെണ്ണിനോട് മിണ്ടാനും രണ്ടു വാക്ക് പറയാനും കൊതിച്ച എനിക്ക് വിഷമായി.

പക്ഷെ കുറച്ചു കഴിഞ്ഞപ്പോ, നസീമത്ത തന്ന ബിരിയാണി കഴിക്കാൻ ഞാനും അനുഷേച്ചിയും ഏട്ടത്തിയും കൂടെ അടുക്കളയിലേക്ക് പോയി.

ചായ വെക്കാനും, ബിരിയാണി ഇനി വേണ്ടാത്ത അനുഷേച്ചിക്ക് ചോറിനു കറി ചൂടാക്കാനും, ചേച്ചിയും ഏട്ടത്തിയും കൂടെ അടുക്കളയിൽ നിക്കുന്ന സമയം., നസീമത്ത നാളെത്തെ കാര്യം പറയാൻ വിളിക്കുമെന്നുള്ളത് കൊണ്ട് ഫോൺ താഴെ വെക്കാതെ ഞാൻ കളിച്ചങ്ങനെ ഊണ് മേശയുടെ അടുത്തിരുന്നു പോയി.

അമ്മ ഫുഡ് കഴിച്ചതാന്നു പറഞ്ഞോണ്ട്. മുറിയിൽ വാതിലടച്ച് നിൽക്കുന്ന അമ്മയെ വിളിക്കാനോ, പോയി കാണാനോ കഴിഞ്ഞില്ല!

പെട്ടന്ന് എന്റെ തോളിൽ ആരോ ഒന്ന് തൊട്ടു!ഞെട്ടിപ്പോയി! ഈ രാത്രിയിൽ ഞങ്ങളല്ലാതെ വേറാരാ ഈ വീട്ടിൽ. ഞെട്ടിപ്പിടഞ്ഞു തിരിഞ്ഞു നോക്കിയപ്പോ തമ്പുരാട്ടിയാണ്.

എന്റെയശ്വരാ...ഞാനെന്റെ നെഞ്ചിൽ കൈവെച്ചു പേടിയടക്കി. അമ്മക്ക് ചിരി. ദുഃഷ്ട മനുഷ്യനെ ഇപ്പോ കൊന്നേനെ!

ഒന്നും മിണ്ടാതെ അമ്മ അടുക്കളയിലേക്ക് പോയി. വെള്ളം കുടിക്കാനാ. എനിക്ക് നോക്കിയാൽ അടുക്കള കാണാലോ! അനുഷേച്ചിയോടും ഏട്ടത്തിയോടും എന്തോ ചോദിച്ചു വെള്ളം കുടിച്ചമ്മ തിരികെ വരുന്നത് കണ്ടു.

കണ്ണെന്റെ നേരെ തന്നെയാണ്! ചുണ്ടിൽ

💬 Comments

View all comments