0%

Chapter Title : തമ്പുരാട്ടി 12 [രാമന്‍]

Author : രാമൻ Read All Parts 48.6K

മഴയായത് കൊണ്ടാവും,എല്ലാരും കടയുബ്ബൂട്ടി വീട്ടിലേക്ക് പോയിട്ടുണ്ട്. അങ്ങാടി മൊത്തം ആകെയിരുട്ടിലാ! കറണ്ടില്ലാത്തോണ്ട് സ്ട്രീറ്റ് ലൈറ്റ് പോലും കത്തുന്നില്ല! ഞാൻ ഫ്ലാഷ് ലൈറ്റോണാക്കി ആരേലും കാണുമോന്നുന്നും,എന്തേലും ചോദിക്കുമൊന്നും പേടിച്ചു നടന്നു.

ഭാഗ്യത്തിന്!! നസീമത്തയുടെ വീട്ടിലേക്ക് പോവുന്ന നടവഴി വരെ ആരേയും ഞാനൊരു നോക്ക് പോലും കണ്ടില്ല! എന്നേയും കണ്ടുകാണില്ല! ഇനിയങ്ങട്ട് പേടിക്കാനേയില്ല!

ഈ വഴി എന്റെ നസീമത്തയുടെ വീട്ടിലേക്ക് മാത്രമേ പോവാമ്പറ്റു. ഇങ്ങനെ മഴ പെയ്യുമ്പോ വേറാരു വരാനാ! കള്ളനെ പോലെ ഞാനല്ലാതെ!

ആരേലും കാണുമോന്നു ഇത്ര നേരമുണ്ടായ പേടിയെല്ലാം മാറ്റി. ആശ്വാസത്തോടെ ഞാനാ വഴിയിലേക്ക് കേറി.

എത്രയായീട്ടും മഴക്കൊരു കുറവുമില്ല! കാലിലൊക്കെ നനഞ്ഞ പുല്ല് തട്ടുമ്പോ വിറച്ചു പോവുന്ന തണുപ്പ്. ഒക്കെ സഹിക്കാ പക്ഷെ...ആകെയൊരു പ്രശ്നമെന്താന്നു വെച്ചാൽ, ഇവിടെ മൊത്തം പേടിപ്പെടുത്തുന്നയിരുട്ടാണ്.

നട്ടപ്പകലുപോലും,കൊട്ട വെയിലുള്ള ഉച്ചക്ക് വരെ, ഈ വഴി,നസീമത്തയുടെ വീട് വരെ ഒരു നിഗൂഢതയുള്ള ഇരുട്ടാണ്! അപ്പോ ഈ രാത്രി കണ്ണു കാണാത്ത മഴ കൂടെയായപ്പോ മുന്നോട്ടൊന്നും വല്ല്യ കാഴ്ചയില്ല!

പെട്ടന്ന് ആകാശം നിറഞ്ഞൊരു മിന്നൽ പോയി. ഹോ..എന്റെ മുന്നിലുള്ള വഴിയും, നിറഞ്ഞു കിടക്കുന്ന മരങ്ങളും , തട്ട് തട്ടായി തിരിച്ച പറമ്പിൽ നിന്ന് ചളി വെള്ളം ചാടിയൊഴുകി വരുന്നതും, എല്ലാം ഒറ്റ സെക്കന്റ്‌ കണ്ടു.

പിന്നെയാതാ പാറക്കെട്ടുരുണ്ടു വരുന്ന പോലെ,മുരണ്ടു പോവുന്ന ഇടിയുടെ ഒച്ചപ്പാട് കേൾക്കുന്ന! മനുഷ്യനെ പേടിപ്പിക്കാൻ!

ഞാൻ നീട്ടിയ കാലുവെച്ചു വേഗം നടന്നു. അവിടുന്നും ഇവിടുന്നും പെടുപ്പെടുത്തുന്ന ഒച്ച കേൾക്കാൻ തുടങ്ങി. ഉണങ്ങിയ മരക്കൊമ്പ് പൊട്ടി വീഴുന്നതാവും. പക്ഷെ അത് കേൾക്കുമ്പോ ആരോ നടന്നെന്റടുത്തേക്ക് വരുന്ന പോലെ!

ഈശ്വരാ! കല്ല് കൊണ്ട്

💬 Comments

View all comments