0%

Chapter Title : തമ്പുരാട്ടി 12 [രാമന്‍]

Author : രാമൻ Read All Parts 114.4K

മെല്ലെയൊന്നു ചിരിച്ചതേയുള്ളൂ.അല്ലേലെന്നെ ഇങ്ങനെ കണ്ടാ കൊതിയോടെ നോക്കണ്ടതല്ലേ?

പണ്ട് ഞാൻ പാന്റിന്റെ അളവെടുക്കാൻ വന്നപ്പോ. എന്നെ കള്ള കണ്ണോണ്ട് ഒളിഞ്ഞു നോക്കിയ ആളല്ലേ? എന്നാ ഇന്ന് പെണ്ണിനെന്റെ തലയിലെ വെള്ളം പോക്കാനുള്ള ദൃതിയാണ് !!

കുളിപ്പിച്ച കുട്ടികളെ തലയിലെ വെള്ളം തോർത്തി കൊടുക്കുന്ന പോലെ. ബെഡിലിരിക്കുന്ന എന്റെ അടുത്തേക്ക് ചേർത്തു നിന്ന് നസീമത്ത എന്റെ തല തോർത്തി.

പണ്ടൊരു വട്ടം തമ്പുരാട്ടിയെനിക്ക്‌ തല തോർത്തി തന്നത് പെട്ടന്നോർമ്മ വന്നു. ഞാനന്ന് കുഞ്ഞാ. അമ്മയുടെ ചൂടുള്ള വയറിൽ വിറച്ചോണ്ട് കൈ ചുറ്റി നിൽക്കായിരുന്നു. മെല്ലെയമ്മ തല തോർത്തി തരും. ദേഷ്യത്തിലൊക്കെയാവും.എന്നാ ഞാൻ കുഞ്ഞില്ലേ, എന്നോട് അത് കാണിക്കാൻ പറ്റോ?

തല തോർത്തി അമ്മ തോർത്തു മാറ്റുമ്പോ ഞാൻ മുകളിലേക്ക് തല പൊക്കി നോക്കും. അമ്മയുടെ മുഖമപ്പോ കാണായിരുന്നു.എന്നെ നോക്കുന്ന ആ തിളക്കമുള്ള രണ്ടു തമ്പുരാട്ടി കണ്ണുകളും.

അനുഷേച്ചിയാണ് എപ്പോഴും എനിക്കതൊക്കെ ചെയ്തു തരൽ. ഒന്നോ രണ്ടോ വട്ടം അമ്മ ചെയ്തു കാണും. അമ്മയുടെ അത്ര പൊക്കവും താടിയുമൊന്നും അന്ന് ചേച്ചിക്കിലല്ലോ! അപ്പോ ചുറ്റിപ്പിടിച്ചു നിക്കുന്ന ഫീൽ ചേച്ചിയുടെ അടുത്തു നിന്ന് കിട്ടിയിട്ടേയില്ല. ഞങ്ങൾ ഏകദേശം ഒരേ നീളമായിരുന്നു!

അമ്മ കഴിഞ്ഞേരെ ഈ ഫീൽ കിട്ടുന്നത് നസീമത്തയുടെ അടുത്തു നിന്നാണ്. അത് കൂടുതൽ അനുഭവിക്കാൻ തോന്നി. അതിന് വേണ്ടി എന്റെ മേലേക്ക് നസീമത്തയെ ഞാൻ വലിച്ചടുപ്പിച്ചു. കാലു വിടർത്തി വെച്ചോണ്ട് അതിനുള്ളിലേക്ക് കേറിയാ നസീമത്തക്ക് എത്ര വേണേലും എന്റെ ശരീരത്തിലേക്ക് അടുത്തു വരാം.

എന്റെ തല മെല്ലെ തോർത്തി എന്റെ കുറുമ്പ് മനസ്സിലായ പോലെ താത്ത ചിരിച്ചോണ്ട് വേഗം കാലിനുള്ളിലേക്ക്

💬 Comments

View all comments