Chapter Title : തമ്പുരാട്ടി 12 [രാമന്]
പിന്നീട് അവൾക്കെന്നോട് ചിരിക്കാനും വാർത്താനം പറയാനും എല്ലാം പറ്റുന്നുണ്ട്..ബാക്കി കുടുംബക്കാർക്കും അവളുടെ കെട്ട്യോന്മെല്ലാം എന്തൊക്കെ സ്നേഹാ എന്റെ മുന്നിൽ കാണിച്ചു കൂട്ടിയേ! !അല്ലേലും അങ്ങനെയാടാ..ഗതിയില്ലാന്നറിഞ്ഞാൽ ആർക്കും വേണ്ട! എന്തേലും കൊടുത്താ,കയ്യിൽ പൈസയുണ്ടെന്നറിഞ്ഞാ പെട്ടന്നെവിടുന്നാ സ്നേഹമൊക്കെ വരുന്നേ?...ഞാൻ അവൾക്കും ആർക്കും മുഖം കൊടുക്കാനേ പോയില്ല! മിണ്ടിയതേയില്ല. .കുറേ എന്റെ പുറകെ നടന്നു. ..ഒരു തുള്ളി വെള്ളം ഞാൻ അവിടന്ന് കുടിച്ചില്ല! എനിക്കും ണ്ടല്ലോ അഭിമാനോം വാശിയും.....“ നസീമത്തയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിഷമം ഒന്നുമല്ല. ഒരുക്കലും അനിയത്തിയുടെ മുന്നിൽ ജയിക്കില്ലെന്ന് കരുതിയ പെണ്ണിന് ഇന്ന് അവരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ കഴിഞ്ഞില്ലേ? അതിന്റെ അഭിമാന കരച്ചിലാ....
“അവരോടൊക്കെ പോവാൻ പറാ...നമുക്ക് അങ്ങനത്തെ സ്വഭാവം ഉള്ള ആരേയും വേണ്ടാ...നസീമത്തക്ക് ഞാനില്ലേ? ഇനി സങ്കടം ഒന്നും വേണ്ടാട്ടോ...എന്തുണ്ടെലും എന്നോട് പറഞ്ഞാ മതി..നമുക്കെല്ലാം പരിഹാരാക്കാം ”ആ കണ്ണു തുടച്ചു കൊടുത്തു ഞാൻ പറഞ്ഞു. നസീമത്ത സമ്മതം പോലെ ചിരിക്കാൻ നോക്കി.
“നീയുള്ളോണ്ടാ...എനിക്കിന്ന് ഒരു വിലയൊക്കെയുണ്ടെന്ന് മനസ്സിലായെ...ഇല്ലേൽ ഒരു പട്ടിയുടെ വിലപോലുമില്ലാതെ...ആ വീട്ടിൽ ഞാൻ ,ആരും മിണ്ടാനില്ലാതെ അങ്ങനെ നിക്കേണ്ടി വരൂല്ലായ്നോ.......“ അതാ പെണ്ണ് വീണ്ടും വിങ്ങി കരയുന്ന. ഈശ്വരാ..കഥ പറയാൻ പറഞ്ഞത് മണ്ടത്തരായോ....?
ഇപ്പോഴത്തെയും പോലെ ആരേലും കരയുമ്പോ എന്ത് ചെയ്താ ആശ്വസിപ്പിക്കാ എന്നറിയാതെ വരുന്ന വെപ്രാളം പെട്ടന്ന് വന്നു. ഒന്നും പറയാനും കിട്ടുന്നില്ല! എന്നാ ഞാൻ അങ്ങനെ ഭാവം മാറി നോക്കുന്ന കണ്ട നസീമത്ത എന്റെ മനസ്സറിഞ്ഞപോലെ വേഗം കണ്ണുകൾ തുടച്ചു.
“സാരല്ല....! ഞാൻ ഞാൻ കരഞ്ഞു ഓവറാക്കുന്നുണ്ട് ല്ലേ...?”ഒന്നുമില്ലാന്നു കാണിക്കാൻ വേഗം പെണ്ണ് ചിരിക്കാൻ നോക്കി. എന്നെ മുഷിപ്പിക്കാതിരിക്കാനാവും.
കണ്ണെല്ലാം
💬 Comments
View all comments