Chapter Title : തമ്പുരാട്ടി 12 [രാമന്]
വാതിൽ തുറന്ന് പുറത്തേക്ക് താത്ത നല്ലപോലെ നോക്കി. ആരേലും ദൂരേന്നു കാണുന്നുണ്ടോ?
പുറത്താകെ ഇരുട്ടാണ്. അതിനും കൂടുതൽ മഴ കഴിഞ്ഞ തണുപ്പാണ്. വിറച്ചു പോയി ഞാൻ. വാതിൽക്കൽ നിൽക്കുന്ന നസീമത്തക്ക് ഒരു ചിരിയും നോട്ടവും കാട്ടി. ഞാൻ മുറ്റത്തേക്കിറങ്ങി. താത്ത കരയുന്നുണ്ടോന്ന് സംശയമുണ്ട്.കണ്ണു തുടക്കുന്നുണ്ടല്ലോ !
സമയമില്ലാത്തത് കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. മുറ്റത്തെ നിറഞ്ഞു കിടക്കുന്ന ചവലകളും,ചുള്ളികമ്പും ,കെട്ടിക്കിടക്കുന്ന ചളി വെള്ളവും ചാടിക്കടന്നു ഞാൻ വഴിയിലേക്കിറങ്ങി. കരിങ്കൽ സ്റ്റെപ്പിറങ്ങി. ഫോണിലെ വെളിച്ചം ഒന്ന് കത്തിച്ചു ഞാൻ ഓഫാക്കി കളയും. എവിടുന്നേലും ആരേലും നോക്കുന്നുണ്ടേൽ ഈ വീട്ടിൽ നിന്ന് വെളിച്ചം ഇറങ്ങി പോവുന്നത് കണ്ടാ സംശയിക്കില്ലേ? . അതെന്റെ താത്ത പെണ്ണുങ്ങൾക്കാ കേട്.
ഇന്നലെ രാത്രി വന്ന വഴി തിരിച്ചു നടന്നു. മണ്ണിൽ വീണു ചിതറിക്കിടക്കുന്ന കൂഴച്ചക്ക ഇപ്പോഴും അവിടെയുണ്ട്. രാവിലേ തന്നെ അതിന്റെ മൂക്കടപ്പിക്കുന്ന മണം. ഹോ...സഹിക്കാൻ വയ്യ!
ഇത്തിരിയൊന്നു താഴെക്കെത്തി. വെളിച്ചമുണ്ടായിരുന്നേൽ നോക്കിയാൽ റോഡ് കാണായിരുന്നു. പെട്ടന്ന് റോട്ടിലതാ രണ്ടു മൂന്ന് ടോർച്ചുകൾ കത്തുന്നാ. ഞാൻ പെട്ടന്ന് മരത്തിന്റെ മറവിലേക്ക് നിന്ന് അങ്ങട്ട് ഏന്തി നോക്കി.
അപ്പോഴതാ ഒരു ബെസ് അവിടെ നിർത്തി ഇട്ടിരിക്കുന്ന.അതിന്റെ ആൾക്കാരാ നിൽക്കുന്നവരെല്ലാം...
“ഹലോ....കുട്ടീ പഞ്ചറാഡാ.....” ഏതോ ഒരാൾ ഫോണിലൂടെ ഉറക്കെ പറയുന്ന കേട്ടു. നാശം പിടിക്കാൻ. ഇനിയിപ്പോ അതവിടന്ന് പോവാണേൽ സമയം പിടിക്കും. മുന്നിലൂടെ ചെന്നാ നാട്ടിലൂടെ ബസ് ഓടിക്കുന്ന ചേട്ടൻമാരാവും. എന്നെ അറിയാതിരിക്കോ? ഈ വഴി എവിടെക്കാ പോവുന്നേന്ന് കൂടെയറിഞ്ഞാ. ഈശ്വരാ...അമ്മയുടെ കാത്തിലെത്തിയാ? എന്നെ കൊന്ന് കുഴിച്ചു മൂടും!!
ഞാൻ വേഗം തിരിച്ചു നടന്നു. ഇനിയിപ്പോ കമല ടീച്ചറുടെ
💬 Comments
View all comments