Chapter Title : തമ്പുരാട്ടി 12 [രാമന്]
മുന്നിലൂടെ തന്നെ പോവണം. വേറെ വഴിയില്ല. നസീമത്തയുടെ വീട് എത്തുന്ന മുന്നേ വലത്തോട്ടുള്ള വഴിയാണ്. നോക്കിയാൽ നസീമത്തയുടെ വീട് കാണാം. പെണ്ണുറങ്ങി കാണും!
എന്നോടിതിലെ പോവരുതെന്ന് പറഞ്ഞതല്ലേ? വേറെന്ത് ചെയ്യാനാ. ഞാൻ പേടിച്ചു പേടിച്ചു ചുറ്റും നോക്കി,ഫ്ലാഷ് ഓണാക്കിയും ഓഫാക്കിയും സൂക്ഷിച്ചു നടന്നു. കാലു തട്ടുന്ന പുല്ലുകളിലെല്ലാം ഐസ് പോലെ വെള്ളമുണ്ട്. ഇരുട്ടത്തത് തട്ടിപ്പോവുമ്പോ ആകെ ഞാൻ വിറക്കും...
അങ്ങനെ ഇന്നലെ ഞാൻ കമല ടീച്ചറെ തിരിഞ്ഞു നോക്കിയപ്പോ കണ്ട അതേ സ്ഥലത്തെത്തി. എന്റെ കുറച്ചു മുന്നിൽ ഇരുട്ടത് ആ വീടും, ഇന്നലെ ടീച്ചർ നിന്ന വട്ട മരവും, അലക്കു കല്ലും എല്ലാമുണ്ട്. ഇരുട്ടിലാന്നേയുള്ളൂ!
ഒരു അഞ്ചു മിനുട്ട് ഞാനവിടെ നിന്നു. ഏതേലും വെളിച്ചം ആ വീട്ടിലുണ്ടോ. കറന്റ് ഇന്നലെ പോയതല്ലേ? അല്ലേൽ ബൾബ് കത്തുന്ന വെളിച്ചം കണ്ട് ആളെണീറ്റോന്നു മനസ്സിലാക്കാമായിരുന്നു.ഇതിപ്പോ അതും പറ്റൂല്ല.
മൊബൈൽ ഫ്ലാഷോ.ടോർച്ചോ, ഒന്നും വേണ്ട ഒരു മെഴുകു തിരിയുടെ നാളം പോലും അവിടെ നിന്നില്ല. എഴുന്നേറ്റിട്ടുണ്ടാവില്ല!! കുറേ നേരം ഇങ്ങനെ ഞാനിവിടെ നിന്നാ അതും പ്രശ്നമാവും.
ഞാൻ മുന്നോട്ട് നടന്നു. ടീച്ചറുടെ വീടിന് താഴെ വഴിയിൽ കരിങ്കൽ സ്റ്റെപ്പിറങ്ങണം.ലൈറ്റ് ഓണാക്കിയാലേ കണ്ണു കാണു. ഇല്ലേൽ തലയും കുത്തി താഴെക്കിടക്കും. ചുറ്റും നോക്കി പേടിച്ചു പേടിച്ചു,വീടിന് തൊട്ട് മുന്നിലൂടെ ഒറ്റ വട്ടം ഓണാക്കിയ ഫ്ലാഷിൽ ഞാൻ ദൃതിയിൽ നടന്നു.
വീട് കഴിഞ്ഞു. ഹാവു..ആശ്വാസം എന്റെ ഇടിക്കുന്ന നെഞ്ചിലുണ്ടായി. എന്നാലും ഞാൻ പുറകിലേക്ക് നോക്കാനേ പോയില്ല. ആശ്വാസമേ വന്നിട്ടുള്ളൂ...പേടി പോയിട്ടില്ല. അതോണ്ട് വേഗം നടന്നു.
പെട്ടന്ന്...എന്റെ തലക്ക് പിറകിൽ എവിടുന്നോരു വെളിച്ചത്തിന്റെ ഒരു വട്ടം
💬 Comments
View all comments