0%

Chapter Title : തമ്പുരാട്ടി 12 [രാമന്‍]

Author : രാമൻ Read All Parts 362.9K

വന്നു നിന്നു. മുന്നിലതാ എന്റെ നിഴൽ കാണുന്ന. പെട്ടന്നുള്ള ഞെട്ടലിൽ ഒന്ന് ഞാൻ നിന്നുപോയി. ശ്വാസം മുട്ടി. ഓടെടാന്ന് മനസ്സ് പറഞ്ഞെങ്കിലും ഒന്നും ചെയ്യാൻ കഴിഞിട്ടില്ല.

ഓടിയില്ലേൽ ഇന്നത്തോടെ എല്ലാം തീരും ഓടിയെ മതിയാവു.

“ആദി.........” പെട്ടന്ന്!! ഓടാൻ കാലുറപ്പിക്കുന്ന മുന്നേ..ബാക്കിൽ കുറച്ചകലെ നിന്നുള്ള വിളി. എന്റെ കണ്ണ് മിഴിഞ്ഞു.നെഞ്ച് പടപടാന്നിടിച്ചു. വേറാരുടെയുമല്ല ! ആ ശബ്ദം കമല ടീച്ചറുടേതാ!!!

എന്റെ മുഖം പോലും കാണാതെ എങ്ങനെയാ ടീച്ചർക്ക് ഇത് ഞാനാന്ന് മനസ്സിലായെ? ഇനി ഓടിയാൽ സംശയം തോന്നും!! ഓടരുത്! ഇത് നേരിട്ടേ മതിയാവു.

തിരിഞ്ഞു നോക്കി. എന്റെ തലയിൽ നിന്ന് മാറ്റിയ ടോർച്ചിന്റെ വെളിച്ചം വഴിയിലൂടെ നീണ്ടു എന്റടുത്തേക്ക് വരുന്നത് കണ്ടു. ഈശ്വരാ എന്താ ഞാനിപ്പോ പറയാ! വെറുതെയല്ല നസീമ താത്ത ഇതിലെ പോവണ്ടാന്ന് എടുത്തു പറഞ്ഞേ!!

സ്റ്റെപ്പിറങ്ങി ടീച്ചർ എന്റടുത്തേക്ക് എത്തി.ഞാൻ ഫോണിലെ ഫ്ലാഷ് ഓണാക്കി വെച്ചു. പേടി മുഖത്തുനിന്ന് ഒഴിവാക്കാൻ പരമാവധി നോക്കി.

“നീയെവിടുന്നാ ഇപ്പൊ വരുന്നേ ....?....” കറുത്തൊരു നൈറ്റിയുമിട്ടു മുടിയാകെ പടർത്തിയിട്ട ടീച്ചർ എന്നെയാകെ നോക്കി സംശയമിട്ടു.

“ഞാൻ...ഞാൻ.....” നാശം പിടിക്കാൻ. പേടി കൊണ്ട് പറയാൻ കഴിയണ്ടേ? .. അത് കേട്ടപ്പോ തന്നെ ടീച്ചറുടെ മുഖം സംശയം കൊണ്ട് കൂർത്തു.

“ഞാൻ നസീമത്തയുടെ വീട്ടിൽ പോയി വരാ.....” കള്ളം പറഞ്ഞാൽ എന്നെ കുറേ കലാം പഠിപ്പിച്ച ടീച്ചർക്ക് മനസ്സിലാവില്ലേ നുണയാണെന്ന്. പിന്നെ ഈ വഴി നസീമത്തയുടെ വീട്ടിൽ നിന്നല്ലാതെ വേറെ എവിടെ നിന്നും വരാനുമില്ല. അതോണ്ട് സത്യം പറഞ്ഞേ മതിയാവു.

“എന്തേ ഈ ഇരുട്ടത് പോയി വരുന്നത്.....” ടീച്ചറുടെ മുഖം

💬 Comments

View all comments