Chapter Title : തമ്പുരാട്ടി 12 [രാമന്‍]
എന്നിൽ നിന്ന് എന്തോ പ്രത്യേക ഉത്തരം കിട്ടാനെന്ന പോലെ തുടുത്തു. ഈശ്വരാ ഇനി ഞാനെന്താ പറയാ..
“ഇന്നലെ ഇന്നലെ...ഹിബതാത്തയുടെ ആക്ടിവ എടുത്തിരുന്നു...അവർക്ക് രാവിലെ എവിടെയോ പോവണമെന്ന് പറഞ്ഞപ്പോ നേരത്തേ വന്നു കൊടുത്തതാ....“ വായിൽ കിട്ടിയ കള്ളമങ്ങു തട്ടി .
“ഓ......” ടീച്ചറുടെ മുഖം സംശയം ഒന്നുമില്ലാതെ താന്നു. എന്തോ പ്രതീക്ഷിച്ചത് കിട്ടാത്ത പോലെയുണ്ട്. പക്ഷെ എന്റെ കള്ളം ഏറ്റോ ഇല്ലയോ എന്ന സംശയമായി എനിക്ക്.
“ഞാൻ വിചാരിച്ചു ആരായീ ഇരുട്ടത്..ഇതിലെ പോവാനെന്ന്...അതാ നോക്കിയത്...ശെരിയെന്ന നീ പൊയ്ക്കോ. ..ലൈറ്റ് അടിച്ചു നടക്ക്.....പാമ്പൊക്കെയുള്ളതാ ” കമല ടീച്ചർ എല്ലാം നിസാരം പോലെയെടുത്തു ലൈറ്റും അടിച്ചു തിരിഞ്ഞു പോവാൻ നോക്കുന്നതാ .
“ഏഹ്ഹ്.....”ഞാനന്തം വിട്ടു. കുറേ ചോദ്യം ചോദിച്ചു, കുത്തി കുത്തി സംശയങ്ങൾ നിരത്തി ,ഇന്നന്റെ വായിൽ നിന്ന് സത്യങ്ങളെല്ലാം പുറത്തേക്കെടുക്കും എന്ന് കരുതിയ ടീച്ചർ എന്നെ വെറുതെ വിട്ടിരിക്കുന്നു. എനിക്ക് അത്ഭുതായി.
എന്റെ അന്തം വിട്ട ഒച്ചകേട്ട്,തിരിഞ്ഞു പോവാൻ നിന്ന കമല ടീച്ചർ,എന്നെയൊന്നുകൂടെ നോക്കി. പിന്നെയതാ പിരികം കൂർപ്പിച്ചു നോക്കി ചിരിക്കുന്ന. എന്റെ കണ്ണ് വീണ്ടും മിഴിഞ്ഞു.
“പോവുന്നില്ലേ....” കള്ള നോട്ടമുള്ള ചോദ്യം. ഈശ്വരാ...ഇനി ഞാൻ ടീച്ചറെ കളിക്കാൻ കിട്ടുമോന്നു നോക്കാൻ വന്നതാന്നു കരുതുമോ..
“ഹാ പോവാ. ..ശെരി....” ഞാൻ വേഗം തിരിഞ്ഞു നടന്നു. ഇന്നലെ ഞാനാ വീട്ടിലേക്ക് തിരിഞ്ഞു നോക്കുന്നത് തിരുമ്പുന്ന ടീച്ചർ കണ്ടതല്ലേ?
അതും, ഈ സമയത്തു ഞാനിവിടെ തിരിഞ്ഞു കളിക്കുന്നത് കൂടെ കണ്ടാ ടീച്ചറെന്തേലും ചിന്തിച്ചു കൂട്ടും. അതിനൊന്നും ഇടവരുത്തരുത്!
ചിലരൊക്കെ ടീച്ചറെ കാണാൻ വന്നു പോവുന്നത് നാട്ടിൽ പാട്ടല്ലേ ? അതറിഞ്ഞു ഞാൻ വന്നതാന്നൊക്കെ
💬 Comments
View all comments