0%

Chapter Title : തമ്പുരാട്ടി 12 [രാമന്‍]

Author : രാമൻ Read All Parts 363.3K

ചിന്തിച്ചു കൂട്ടിയ അമ്മേ. ...വെറുതെ പണിയുണ്ടാക്കണോ. എന്തായാലും രക്ഷപെട്ടു...നസീമത്തയുടെ കാര്യത്തിൽ ടീച്ചർക്ക് സംശയം ഒന്നുമില്ലല്ലോ. ഞാൻ വേഗം നടന്നു നീങ്ങി.

എത്രയായിട്ടും പിടിച്ചു വെക്കാൻ കഴിയാത്ത,ഒരു തിരിഞ്ഞു നോട്ടം. വെറുതെ ഞാൻ നോക്കി.മനസ്സിൽ വീണ്ടും പേടി നിറഞ്ഞു ...ആ കാഴ്ച. ..ഞാൻ നിന്ന സ്ഥലത്തു ടീച്ചറതാ ഇപ്പോഴും നിൽക്കുന്ന!!ടോർച്ചും കത്തിച്ചു, പോവുന്ന എന്നെ നോക്കി നിൽക്കാണ്. ഇന്നലെ എങ്ങനെ എന്നെ നോക്കി നിന്നോ അതേപോലെ തന്നെ. പേടിയായി. എങ്ങനെയോ ടീച്ചറുടെ മുന്നിൽ നിന്ന് ഞാൻ ഓടിയൊളിച്ചു.

അങ്ങാടി വരെ ആരേയും പിന്നെ കണ്ടതേയില്ല. അത്രക്ക് ഞാൻ ശ്രദ്ധിച്ചു നടന്നു. ഇനി ആരു കണ്ടാലും പ്രശ്ശ്നമില്ല. കണ്ടാൽ തന്നെ നടക്കാൻ ഇറങ്ങിയതാന്ന് കരുതിക്കോളും.

സൊസൈറ്റിയിൽ പാലും കൊടുക്കാൻ പോവുന്നവരും. പത്രമിടുന്ന ചേട്ടനും.നടക്കാനിറങ്ങിയ കുറച്ചു വയസ്സന്മാരും എന്നെ കണ്ടു ചിരി തന്നു പോയി. ചെറിയ വെളിച്ചമൊക്കെ വന്നിട്ടുണ്ട്. സൂര്യനുദിച്ചില്ലാന്നേയുള്ളൂ.

അങ്ങനെ ഞാൻ ഗേറ്റ് കടന്നു മുറ്റത്തേക്ക് കേറി. ഹാവു. നസീമത്തയുടെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ മുതൽ എന്റെ നെഞ്ചിലുണ്ടായ ഭാരവും കനവും ഇപ്പോഴാണ് ശെരിക്കും ഇറങ്ങിപ്പോയത്.

അല്ലേലും ഈ ഗേറ്റ് കടന്നാ എന്റെ തമ്പുരാട്ടിയമ്മയുടെ കയ്യിലേക്ക് കേറിയ പോലെയാ. വേറെ ആരേയും ഇനി പേടിക്കണ്ടാ.

വീട്ടിൽ വെളിച്ചമൊന്നും കാണുന്നേയില്ല .എന്റെ ശ്രീദേവി എഴുന്നേൽക്കാനുള്ള സമയമായല്ലോ?

വേഗം ഫോണെടുത്തും അനുഷേച്ചിയെ വിളിച്ചു. ചേച്ചിയല്ലാതെ വേറാരാ എനിക്കിപ്പോ വാതില് തുറന്നു തരാ. രണ്ടു വട്ടം വിളിച്ചിട്ടും എന്റെ പൊന്നേച്ചി ഫോണെടുക്കുന്നില്ല. വരാന്തയിൽ വാതിലും തള്ളി ഞാൻ വീണ്ടും വിളിച്ചു. അപ്പോഴതാ അപ്പുറത്ത് ഒച്ചപ്പാട് കേൾക്കുന്ന.

“ഹലോ........” ഉറക്കം വിടാത്ത ചേച്ചിയുടെ ശബ്‌ദം.

“അനുഷേച്ചീ.

💬 Comments

View all comments