Chapter Title : തമ്പുരാട്ടി 12 [രാമന്]
വാതിലൊന്നു തുറന്നു തരോ.....ഞാൻ പുറത്തുണ്ട്..”
“ഹ്മ്മ് ഹ്മ്മ്....” ഏഹ്..തരൂല്ലന്നോ? പെണ്ണുറക്കത്തിലാ...ബോധമൊന്നും ഇല്ലാന്ന് തോന്നുന്നു.
“എന്താ ചേച്ചീ ഞാനിവിടെ ഇരുട്ടത് നിക്കാ വേഗം വാ ...പ്ലീസ് പ്ലീസ്.....പ്ലീസ്....” സെന്റി ഇറക്കിയാലേ അനുഷേച്ചി വീഴും. അപ്പുറത് അനക്കമൊന്നുമില്ല! ഈശ്വരാ ഈ പെണ്ണ് ഉറങ്ങിപ്പോയോ.
“അനുഷേച്ചീ......” സങ്കട ശബ്ധത്തിൽ ഞാൻ നീട്ടി വിളിച്ചു.
“ഹാ വരാ ..” വീണ്ടും ഉറക്കത്തിലാന്ന് തോന്നിപ്പിക്കുന്ന ഈറ ശബ്ദം. എന്നാലും വരുന്നു പറഞ്ഞല്ലോ!! തലയും മാന്തി, ഉറക്കം കളഞ്ഞ എന്നെ രണ്ടു ചീത്തയും വിളിച്ചു ഇറങ്ങി വരാവും പാവം!
ഇന്നലെ പെയ്ത മഴയുടെ വൃത്തികേടെല്ലാം ചപ്പും ചവറുമായി മുറ്റത്തു നിറഞ്ഞു നിൽക്കുന്ന നോക്കിയപ്പോഴേക്ക് അനുഷേച്ചി വാതിലു തുറന്നു. ഞാൻ നോക്കുമ്പോ പുതപ്പോണ്ട് മൂടിപ്പിതച്ചു ഒരു സാധനം എന്റെ മുന്നിൽ നിൽക്കുന്നതാ കണ്ടേ...ആ കണ്ണിലും മുഖത്തും എല്ലാം കുമിഞ്ഞു കൂടിയ ഉറക്കം മാത്രം.
വാതിലു തുറന്നു തന്ന സ്നേഹം കാണിക്കാൻ ഞാൻ കൊടുത്ത ചിരിയോ, അനുഷേച്ചിന്നുള്ള എന്റെ കള്ള വിളിയോ കേൾക്കാതെ ചേച്ചി തിരിഞ്ഞു ഉറക്കത്തിൽ അതാ പോവുന്നു റൂമിലേക്ക്. എന്നെ മൈൻഡ് കൂടെ ചെയ്തില്ല.
എനിക്ക് ചിരിയാ വന്നേ..ഉറക്ക പ്രാന്ത് അല്ലാതെന്ത്. എന്നാ വാതിലുമടച്ചു ഒന്ന് തിരിഞ്ഞപ്പോ തന്നെ ചേച്ചിയുണ്ട് ഹാളിന്റെ അപ്പുറത് വരെ പോയി തിരിച്ചു വരുന്നു. എന്റടുത്തേക്ക്. വേഗം വന്നു പുതപ്പും കയ്യും വിടർത്തി എന്നെയാ ചൂടുള്ള ശരീരത്തിലേക്ക് കെട്ടിപ്പിടിച്ചമർത്തി ചേച്ചി കുറുകി. ചൂടുള്ള പുതപ്പിനുള്ളിൽ അനുഷേച്ചിയുടെ പിടിയിലായി ഞാൻ. എന്തൊരു ചൂടാ ചേച്ചിക്ക്. ഉറങ്ങി എണീറ്റ അനുഷേച്ചിയുടെ മണത്തിന് കൊതിപ്പിക്കുന്ന ഒരു കട്ടിയുണ്ട്.
പാവം!! ഞാൻ വന്നിട്ട് എന്നെ മൈൻഡ് പോലും
💬 Comments
View all comments