0%

Chapter Title : തമ്പുരാട്ടി 12 [രാമന്‍]

Author : രാമൻ Read All Parts 373.4K

കരച്ചിൽ മുഖവും..എല്ലാം കണ്ടു.

എന്റെ റൂമിൽ പോയി കുറേ ഉറങ്ങി. ക്ഷീണം മാറ്റാൻ ഒൻപതു മണി വരെ. എല്ലാരും താഴെയായിരുന്നു. അതോണ്ട് കുളിച്ചു ഫ്രഷായാ താഴെ ചെന്നത്.

അനുഷേച്ചി വാരി തന്ന ഇഡലി തിന്നു. ഇന്നലത്തെ മഴയെപ്പറ്റി പറയലായിരുന്നു അനുഷേചിക്കപ്പൊ പണി.

ഏട്ടത്തിക്ക് പിരീഡ്‌സ് ആയി ആ വേദനയിലായിരുന്നു. വാടിയ മുഖവുമായി പെണ്ണങ്ങനെ ഇരിക്കുന്നുണ്ട്. വാവ ശാരദാമ്മയുടെ കയ്യിൽ. എന്നെ കാണുമ്പോ ഏട്ടത്തി ചിരിക്കും! വേദനയുള്ള ചിരി. അതോണ്ട് ഏട്ടത്തിയെയും കൂട്ടി ഞാൻ ഹാളിൽ പോയി ഇരുന്നു.അനുഷേച്ചി എന്നെ കാണിക്കാതെ ഒളിപ്പിച്ചു വെച്ച ചോക്ലേറ്റിന്റെ വലിയ ബാർ ഞാനും ഏട്ടത്തിയും കട്ടുതിന്നു.

അപ്പോഴെല്ലാം അമ്മപ്പെണ്ണ് വരാന്തയിലായിരുന്നു. ആരൊക്കെയോ കാണാൻ വരുന്നുണ്ട്. ചിലപ്പോ ഒച്ചയിൽ സംസാരിക്കുന്നത് കേൾക്കാം. ഇടക്ക് ചീത്ത പറയുന്നതും. രണ്ടും മൂന്നും വട്ടം ഹാളിലേക്ക് കേറി വന്നപ്പോ ഏട്ടത്തിയുടെ കൂടെയുള്ള എന്നെയമ്മ പല ഭാവങ്ങളൂടെ നോക്കി. അപ്പോഴെല്ലാം എന്തൊരു പേടി എന്റെ മനസ്സിലേക്ക് വരാ.

ഇനിയെന്നെ കണ്ട കാര്യം കമല ടീച്ചർ വന്നു അമ്മയോട് പറഞ്ഞോ. ഇടക്കെല്ലാം അമ്മക്ക് വരുന്ന ഫോൺ കോളുകൾ കാണുമ്പോ രന്റെ നെഞ്ച് ഇടക്കാൻ ത്തുടങ്ങി. അത് ആളിക്കത്തിക്കാൻ വേണ്ടി ഫോൺ ചെവിയിൽ വെച്ച് അമ്മയെന്നെ കള്ള കണ്ണോടെ നോക്കും.

അനുഷേച്ചിക്ക് ഉമ്മ വെക്കാൻ ഞാൻ നിന്ന് കൊടുത്ത പിണക്കമാണോ അതോ, ഞാനിന്നലെ കള്ള വെടിക്ക് പോയ കാര്യമറിഞ്ഞാണോ അമ്മായിങ്ങനെ മുഖമാക്കി നിൽക്കുന്നതെന്നറിയാതെ ഞാൻ വല്ലാതായി.

കള്ളവെടി അമ്മയറിഞ്ഞാ ഉറപ്പായും എന്നോട് വന്നു ചോദിക്കില്ലേ? തല്ലു തരില്ലേ, ഒച്ചയിടില്ലേ? എന്നെ പുറത്താക്കാൻ വരെ അമ്മ നോക്കില്ലേ ഇപ്പോൾ തന്നെ അത് നടക്കണ്ടതാ

💬 Comments

View all comments