0%

Chapter Title : തമ്പുരാട്ടി 12 [രാമന്‍]

Author : രാമൻ Read All Parts 373.6K

!എന്നെ ഉമ്മവെച്ചു തളർത്തിയ അമ്മക്ക് എന്നോട് വെറുപ്പാവും.പണ്ടാരമടങ്ങാൻ ആ ടീച്ചർ തള്ളയെ കണ്ടതാണ് ആകെയൊരു കുരിശ്ശായത്. ദൈവമേ!! വേണ്ടാത്തത് ഒന്നും നടക്കരുതേ?

ഉച്ച വരെ അമ്മയുടെ ഓരോ ചലനവും നോട്ടവും എന്നെ ആകെ തളർത്തി. അതോണ്ട് അമ്മയുടെ അടുത്തു നിൽക്കാനേ ഞാൻ പോയില്ല! കാണുമ്പോ അല്ലേ പേടിയാവാ! കാണാതെ നിക്കാലോ? രാത്രി വരെ പ്രശ്നമൊന്നും ഉണ്ടായില്ലേൽ. .അമ്മയേം കൂട്ടി കഴിഞ്ഞ ദിവസം പോയ തോട്ടിലേക്ക് പോവാം!! അവിടെ വെച്ച് ഉമ്മയൊക്കെ കൊടുത്തു അമ്മയെ കയ്യിലാക്കി ചോദിക്കാം അനുഷേച്ചി എന്നെ ഉമ്മവെച്ചാ അമ്മക്കെന്തേലും പ്രശ്നണ്ടോന്ന്!! അങ്ങനെയാ പിണക്കം തീർക്കാം!

ചോറ് കഴിച്ചു ഏട്ടത്തിയും അനുഷേച്ചിയും റൂമിൽ കേറി. അമ്മയും സ്വന്തം റിമിൽ വാതിലടച്ച് പോയതാണ്. എനിക്കെന്തോ വിശപ്പൊന്നും തോന്നിയില്ല. അതോണ്ട് ചോറും കഴിച്ചില്ല.

ഞാനെന്റെ റൂമിൽ ഫോണിൽ കളിച്ചോണ്ടിരിക്കുമ്പോ..അങ്ങനെയൊന്നും മുകളിലേക്ക് വരാത്ത ശാരദാമ്മ വാതിൽക്കൽ വന്നു നിൽക്കുന്ന കണ്ടു. തിരിഞ്ഞും ചെരിഞ്ഞും ആരേലും കാണുന്നുണ്ടോന്ന് നോക്കുന്നുണ്ട്.

പെട്ടന്നാ ഞാനത് കണ്ടത്!! ആ കണ്ണിൽ നനവും മുഖത്താകെ വല്ലാത്തൊരു പേടിയും നിറഞ്ഞു നിൽക്കാണ്. എന്നോടെന്തോ പറയാനല്ലേ? അതേ... ഞാനോടി ചെന്നു ആ കൈ പിടിച്ചു.

“എന്താ ശാരാധാമ്മേ....?....” എല്ലാ ഭാഗത്തേക്കും നല്ലോണം നോക്കി ആരുമില്ലാന്ന് കണ്ട് ശാരദാമ്മ പേടിയുള്ള മുഖത്തോടെ എന്തോ സ്വകാര്യം പറയാൻ വന്നു. ആ ചുണ്ടൊക്കെ വിറക്കുന്നുണ്ട്!

“മോനെ....കമല ടീച്ചർ....” ബാക്കി പറയാൻ മടിച്ചു ശാരധാമ്മ നിർത്തി.നെഞ്ചിലൂടെ ഒരു തീക്കട്ട പോയി.

“കമല ടീച്ചർ...?...”

“അപ്പുറത് പറമ്പിലെ വിറക് പുരയിൽ ടീച്ചറുണ്ട്..മോനോട് അങ്ങട്ട് ചെല്ലാൻ പറഞ്ഞു....ചെന്നില്ലേൽ....” ചുണ്ട് വിറച്ചു പോയോണ്ട് ശാരധമ്മ നിർത്തി. “ഇല്ലേൽ അവളിങ്ങട്ട് വരൂന്നും

💬 Comments

View all comments