0%

Chapter Title : തമ്പുരാട്ടി 12 [രാമന്‍]

Author : രാമൻ Read All Parts 373.8K

തമ്പുരാട്ടിയ കാണൂന്നും പ്രത്യേകം പറഞ്ഞു.....മോനെ.....” ശരധാമ്മ കരയുന്ന പോലെ വിളിച്ചു. ...“എന്തേലും പ്രേശ്നണ്ടോ...?..തമ്പുരാട്ടിയറിഞ്ഞാ...ഈശ്വരാ...എനിക്ക്‌ പേടിയാ മോനെ....”

എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്തിനാ ടീച്ചർ വിളിക്കുന്നതെന്ന് ഒരു പിടിയും കിട്ടീല്ല! രാവിലെ ഒരു പ്രശ്നവും ഉണ്ടായില്ലല്ലോ..അതോണ്ട് നസീമ താത്തയുടെ കാര്യത്തിനാവോ? വന്നിലേൽ അമ്മയെ കാണുന്നതെന്തിനാ. ഈശ്വരാ...എന്തൊക്കെയോ മോശം നടക്കാൻ പോവുന്ന പോലെ! പേടിയാവുന്നു. അനുഷേച്ചിയും ഏട്ടത്തിയും അമ്മയും എല്ലാമറിഞ്ഞാ...?? ഇല്ല ഒന്നുമറീല്ല! ചെന്നു ടീച്ചറെ കാണാം. എന്തേലും ആ നാശം പിടിച്ച പെണ്ണുങ്ങൾക്കറിയേൽ കാലു പിടിക്കാം!

മുന്നിലിൽ നിൽക്കുന്ന ശാരധാമ്മ കരയാൻ പോവുന്നത് അമ്മയോടുള്ള പേടി കൊണ്ടാ. ഈ കാര്യമൊക്കെ അമ്മയറിയാതെ മൂടിവെക്കാനുള്ള ധൈര്യമൊന്നും ശാരധാമാക്കില്ല! പക്ഷെ അമ്മയോട് ടീച്ചർ വിളിച്ച കാര്യം പറയരുതെന്നെ എനിക്കിപ്പോ പറയാൻ പറ്റു. ഞാനാ കൈ മുറുക്കെ പിടിച്ചു. മനസ്സിൽ പേടിയുണ്ടെന്ന് മുഖത്തേ വെച്ചില്ല.

“ഒന്നുല്ല ശാരധാമ്മേ..ഞാൻ പോയി നോക്കി വരാം...അപ്പുറത്തെ വിറകു പുരയിലല്ലേ?...എന്തിനാ അതിന് ശാരധാമ പേടിക്കണേ? .....പിന്നേ..തമ്പുരാട്ടി അറിയരുത് ട്ടോ..കുഴപ്പം ഒന്നും ഉണ്ടായിട്ടല്ല.. ഈ ചീത്തപ്പേരുള്ള ടീച്ചർ ഇവിടെ വന്നൂന്നും എന്നോട് സംസാരിച്ചൂന്നും അറിഞ്ഞാൽ അറിയാലോ എന്റെ തല എടുക്കും തമ്പുരാട്ടി.... അതോണ്ട് ഒന്നും പറയണ്ട..ഓക്കേ....“ ഞാൻ സിമ്പിളായി ഒരു ഭയവുമില്ലാതെ ചിരിച്ചോണ്ട് പറഞ്ഞു. ശാരധാമ്മ തലയാട്ടി. എന്നാലും ആ മുഖത്തെ പേടി പോയില്ല.

ഞാൻ വേഗം താഴെക്ക് നടന്നു. സ്റ്റെപ്പിറങ്ങി അമ്മയുടെ മുറിലേക്ക് ഒന്ന് ഏന്തി നോക്കി. ലോക്ക് ചെയ്തതാ. അമ്മയിപ്പോ ഇറങ്ങി വരാനുള്ള സാധ്യതയില്ല!

മുറ്റത്തേക്കിറങ്ങി.പറമ്പിലൂടെ നടന്നു. നീണ്ട പറമ്പിൽ ഒരറ്റത്ത് പണ്ട് പാടത്തേക്കുള്ള പണിയായുധങ്ങൾ വെക്കുന്ന ഒരു ഷെഡ്ഡുണ്ട്. ഇപ്പോഴതിൽ ഒന്നുമില്ല. വിറകൊക്കെ വെക്കലുണ്ടായിരുന്നു. അവിടെക്കാ

💬 Comments

View all comments