0%

Chapter Title : തമ്പുരാട്ടി 2 [രാമന്‍]

Author : രാമൻ Read All Parts 93564

പോയത്. ആ മുഖത്തു പൊട്ടിമുളച്ചൊരു ചിരിയുണ്ട്.

ചേട്ടന്റെയും, ഏട്ടത്തിയുടെയും കാര്യം പറഞ്ഞു ഞാനും ചേച്ചിയും മുകളിലെ റൂമിലേക്ക് നടന്നു. ചേച്ചിയെ ഒറ്റക്ക് വിടുന്നതാണ് നല്ലത് എന്ന് എനിക്കറിയായിരുന്നു.റൂമിന്റെ മുന്നിലെത്തിയപ്പോ ചേച്ചിയോട് ഞാന്‍ ഉറങ്ങിക്കോളാന്‍ പറഞ്ഞു.ചേച്ചി രണ്ട് ഉമ്മയും തന്ന് അകത്തേക്ക് കേറി വാതിലടച്ചു.

എന്‍റെ റൂമില്‍ ഒരുപാടുനേരം കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.ചേച്ചിയും അമ്മയും ഏട്ടത്തിയും തന്നെയായിരുന്നു മനസ്സില്‍ . ഹിബയും നസീമ താത്തയും ഒരു സുഖമായി വന്നെങ്കിലും അതിനു മുകളില്‍ എട്ടത്തിയുടെ കരച്ചിലും,ചേച്ചിയുടെ കാര്യങ്ങളും എന്നെ നല്ലപോലെയലട്ടി.

ഒന്ന് രണ്ട് മണിക്കൂര്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.പെട്ടന്ന് പുറത്തെ വാതിലില്‍ രണ്ട് മൂന്ന് മുട്ട് തുടങ്ങി വന്ന ഉറക്കത്തിനിടയില്‍ പെട്ടന്നു കേട്ടു. ഞാന്‍ ലൈറ്റിട്ടു വാതില്‍ തുറന്നന്നു.ഞെട്ടിപ്പോയി മുന്നില്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ചേച്ചി.

(തുടരും)

💬 Comments

View all comments