Chapter Title : തമ്പുരാട്ടി 2 [രാമന്‍]
നോക്കികൊണ്ടുള്ള പറച്ചിൽ.
എനിക്കൊന്നു മാറാൻ കഴിയുന്നതിനു മുന്നേ. ഏട്ടത്തിയുടെ നിറഞ്ഞ കണ്ണ് എന്റെ നേർക്ക് വന്നു.അമ്മേ....!!.ആ നോട്ടം. നേർത്ത ചൂടു വെള്ളം തലയിലൂടെ ഒഴുകിയ പോലെ എന്നെ വിറപ്പിച്ചു.ഏട്ടത്തിയുടെ നോട്ടം എതോ നല്ല ഫിലിം കാമറയില്‍ പതിഞ്ഞ അഴകൊത്ത സ്ലോമോഷന്‍ പോലെ തോന്നിയെനിക്ക്.പിന്നിൽ നിന്നാരോ കാർണാട്ടിക് സംഗീതത്തിൽ പാടുന്നുണ്ടോ?മൃതംഗത്തിന്റെ താളവും,വയലിന്‍റെ ഈണവും മെല്ലെ ഞാന്‍ കേള്‍ക്കുന്നുണ്ടല്ലോ?.എല്ലാമെന്റെ തോന്നലാണ്. ആദ്യമായി നായകൻ,സിനിമയിൽ നായികയെ കാണുമ്പോ ബാക്ഗ്രൗണ്ടിൽ മുഴുങ്ങുന്ന പാട്ടു പോലെ എന്‍റെ പിന്നിലും ഇങ്ങനെയൊന്നോ?. പ്രാണന്‍ പോലെ സ്നേഹിക്കുന്ന പെണ്ണിന്‍റെ നോട്ടം, ഒരു നിമിഷം കിട്ടിയ പോലെ ഏട്ടത്തിയുടെ നോട്ടം എന്‍റെ ഉള്ളം തുടിപ്പിച്ചു കളഞ്ഞു.
എന്നാലുമീശ്വരാ ആ പാവം പെണ്ണിനെ എന്തിനാണാവോ ഇങ്ങനെ കരയിക്കുന്നത്?.സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ ഇന്ന് വരെ,ഒരു സ്വസ്ഥത അതിന് കിട്ടിയിട്ടുണ്ടാവില്ല.കവിളിലേക്ക് ഇറങ്ങിയ കണ്ണുനീർ തുടച്ചു ഏട്ടത്തി ഒന്നുകൂടെ എന്നെ നോക്കി. എനിക്ക് ചന്ദ്രനെ തിരുത്താനോ, ഏട്ടത്തിയെ ആശ്വാസിപ്പിക്കാനോ കഴിയുന്നില്ല. ഉറഞ്ഞു പോയ മരക്കുറ്റി കണക്കെ ഞാന്‍ നിന്നു.ചന്ദ്രൻ എന്നെ നോക്കി ചിരിച്ചു.നേരത്തെ എന്നോടുള്ള ദേഷ്യത്തിന്റെ പകരം വീട്ടിയതാണ് നാറി. ഞാനും കൂടെ അറിഞ്ഞുകൊണ്ടാണ് ഈ നാടകം എന്ന് ഏട്ടത്തിക്ക് തോന്നിയോ?. ആ ചുണ്ടിൽ പണ്ട് എന്നോട് പണ്ട് കാട്ടിയിരുന്ന ചിരി കാണാനില്ല.ചേച്ചി ചെറുതിനെ ചേർത്തു പിടിച്ചു നാട്ടുകാരുടെ മുന്നിലൂടെ കരഞ്ഞുകൊണ്ട് പോയി.
“രണ്ട് ദെവസം കൂടെ തരും,ഇറങ്ങീല്ലേൽ ഇത്തിരി വിഷമാവും.എല്ലാര്ക്കും ” എന്നിട്ടും മതിയാവാത്ത ചന്ദ്രന്റെ വിളിച്ചു പറയൽ. ഏട്ടത്തി അവസാനം റോട്ടിൽ നിന്ന് മായുന്ന സമയം ഒന്നുകൂടെ എന്നെ തിരിഞ്ഞു നോക്കി.വയലിനും,മ്രുതംഗവും വീണ്ടും എന്‍റെ പിന്നില്‍ നിന്ന് ഒച്ചവെച്ചു. ഞാൻ കരഞ്ഞില്ലന്നെയുള്ളൂ. ആ രംഗം ഉള്ളിൽ നന്നേ കരയിച്ചു.അമ്മയറിയാതെ ആവില്ല ചന്ദ്രന്റെ ഈ പ്രഹസനം. അമ്മയെ രണ്ട് ചീത്ത പറയാൻ മനസ്സിൽ കണ്ട് ഞാൻ ദേഷ്യത്തോടെ നടന്നു.
“ആ ചെക്കൻ പോയിട്ട് കുറേയായി,പെണ്ണാണെൽ വാടക തരണ്ടേ? വെറുതെ അങ്ങ് കഴിഞ്ഞു കൂടാമെന്നാണോ ?”. കുറച്ചു ദൂരെ എത്തീട്ടും ചന്ദ്രന്റെ ചിരിച്ചുകൊണ്ടുള്ള നീട്ടിയ പറച്ചിൽ ഞെട്ടലായി. ചേട്ടനെവിടെ? ? ഏട്ടത്തി ഒറ്റക്കാണോ ഇപ്പോ കഴിയുന്നത്?
ഏട്ടത്തിയുടെ നോട്ടത്തിന്റെ വിങ്ങൽ മാറാതെ ഞാൻ
💬 Comments
View all comments