0%

Chapter Title : തമ്പുരാട്ടി 2 [രാമന്‍]

Author : രാമൻ Read All Parts 92847

പിന്നെ വരാമെന്ന് കൈ കാട്ടി ചിരിച്ച സെന്തിലിനും, വൈഷ്ണവിക്കും ഞാൻ ഒരു ഫ്ലയിങ് കിസ്സ് കൊടുത്ത് തിരിഞ്ഞപ്പോ ചന്ദ്രന്റെ ഒച്ച പതിഞ്ഞെവിടുന്നോ വീണ്ടും കേട്ടു .

“അങ്ങനെയൊക്കെ പറഞ്ഞാ. ..എങ്ങനെയാ മോളെ? .. നാലഞ്ചു മസായില്ലേ..ഇറക്കി പുറത്തു വിടാൻ എനിക്കറിയാഞ്ഞിട്ടല്ലന്ന് അറിയാലോ...” ആ പ്രശ്നം കേൾക്കാൻ നിക്കണ്ടാന്നായിരുന്നു മനസ്സിൽ. എന്നാ ആ പരട്ട ശബ്‌ദം ഏതോ പാവത്തിനെ തിന്നാണല്ലോന്ന് ഓർത്തപ്പോ ഞാൻ തിരിഞ്ഞു നോക്കി.

ആദ്യമായി ഷോക്ക് എന്താണെന്ന് അറിഞ്ഞ സമയത്തെ പോലെ,ഒരു തരം തരിപ്പ് എന്റെ തലയിൽ കേറി.ചന്ദ്രന്റെ വൃത്തികെട്ട കണ്ണിന്റെ മുന്നിൽ നിൽക്കുന്ന  പെണ്ണിന്റെ മുഖം നാട്ടുകാരുടെ നടുവിൽ ആയതുകൊണ്ട് കൂടി വിളറി വെളുത്തു നിൽക്കുന്നത് കണ്ട് എന്റെ നെഞ്ച് വിങ്ങിപ്പോയി.വേറാരുമല്ല എന്റെ ഏട്ടത്തിയമ്മ!!

അറിയാതെ എന്റെ നാക്കിൽ ആ പേര് വന്നു ‘ആനി’. കരച്ചിൽ എങ്ങനെയാണ് വന്നത്. അവസാനം ഞാൻ കണ്ട കോലമേയല്ല ഏട്ടത്തിയുടെ .ഒരുപാട് മെലിഞ്ഞു പോയി,ഇട്ട ചുരിതാറും ആ ശരീരവും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത പോലെ.നിറം മങ്ങി മുഖമെല്ലാം കരുവാളിച്ചു ,കീറിയ പിന്നി തുടങ്ങിയ ചുരിതാറും ഇട്ട്. പഴയ ചിരി പോലും ആ മുഖത്തു നിന്നായിരുന്നോ വന്നതെന്നു പോലും സംശയിപ്പിക്കുന്ന കോലം.

ഏട്ടത്തി ചുറ്റും നോക്കുന്ന ആളുകൾക്കിടയിൽ നിന്ന് വിയർക്കുന്നുണ്ട്.കരച്ചിൽ ആ മുഖത്തു എത്തി നിൽക്കുന്ന പോലെ തോന്നി. പെട്ടന്നാ കയ്യിലെ ആ കവർ നിലത്തേക്ക് വെച്ചപ്പോ. ഞാൻ ആദ്യമായി അവളെ കണ്ടു.എന്റെ ഏട്ടന്റെ മോളെ .ഏട്ടത്തിയുടെ ഒക്കെത്ത് പതുങ്ങി കിടക്കുന്ന സുന്ദരി കുട്ടിയെ.രണ്ടോ,മൂന്നോ വയസ്സുള്ള പിഞ്ചു കുട്ടിയുടെ ഒന്നുമറിയാത്ത നില്‍പ്പ് കൂടെ കണ്ട് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ഇത്ര കലായിട്ടും ഒന്ന് പോയി കണ്ടില്ലല്ലോ ഞാനവരെ.ഇത്രേം മോശമവസ്ഥ അവർക്കുണ്ടേൽ, എനിക്കാണോ സഹായിക്കാൻ പ്രശ്നം. ഏട്ടത്തിയുടെ അവസ്ഥയും,ആ നിൽപ്പും കണ്ട് എനിക്കനങ്ങാൻ കഴിഞ്ഞില്ല. എന്നാ എന്റെ  നോക്കിയുള്ള നിൽപ്പ് ചന്ദ്രൻ നല്ലപോലെ കണ്ടു.അയാൾ മുഖത്തു എന്തോരു മൂർച്ചയുള്ള ചിരി വെച്ചുകൊണ്ട് വീണ്ടും ഏട്ടത്തിയെ നോക്കി.

“ഇനി നീ ഞാൻ ഓരോന്ന് പറഞ്ഞു വന്നതാന്ന് കരുതണ്ട. .അതാ തമ്പുരാട്ടി വേണമെന്നില്ലല്ലോ അവനോട് ചോയ്ക്ക്.ഓനും കൂടെ അറിയുന്ന കാര്യാണല്ലോ...”ചന്ദ്രന്റെ എന്നെ

💬 Comments

View all comments