0%

Chapter Title : തമ്പുരാട്ടി 2 [രാമന്‍]

Author : രാമൻ Read All Parts 92841

അടുത്തുകൊണ്ട് വേറെ ആർക്കും സംശയം വരാതെ ഞാൻ വീണ്ടും മുരണ്ടു. പാവമാണെന്ന് ഇത്രേം കാലം വിചാരിച്ച എന്റെ അടുത്ത് നിന്ന് അയാളിത് പ്രതീക്ഷിച്ചു കാണില്ല.

“പള്ളയിൽ കത്തി കേറ്റും ഞാൻ..പറഞ്ഞില്ലാന്നു വേണ്ട....!!” ഞാനതും കൂടെ പറഞ്ഞു.നാട്ടുകാരെ സംശയിപ്പിക്കാതെ ചിരിച്ചു കൊണ്ട് മാറി. ചന്ദ്രൻന്റെ മുഖത്തു നീര് വെച്ചു. എന്നെ നോക്കാൻ കഴിയാതെ കണ്ണട കയറ്റി വെച്ചയാൾ ചുറ്റിനും നോക്കി.

“മുട്ടായിയും ചായയും പൊതിഞ്ഞു വീട്ടിലേക്ക്, കൊണ്ടുവന്നാ മതി ചന്ദ്രേട്ടാ,ഞാനാടെയിരിക്കാം ഇപ്പൊ സമയം തീരെയില്ല!!....” ഞങ്ങളുടെ സംസാരം പരുങ്ങിയെങ്കിലും നോക്കി നിന്ന,ആളുകൾ കേൾക്കട്ടേന്ന് കരുതിത്തന്നെ ഞാന്‍ വിളംബി.മനസ്സിന് പിടിച്ചു വെച്ച വളി വിട്ട സുഖം.പറയാൻ എനിക്കെവിടുന്ന് ധൈര്യം കിട്ടി? .ചന്ദ്രൻ ചമ്മി നാറിയോന്ന് അറിയില്ല.അയാൾക്ക് നല്ല തൊലിക്കട്ടിയാണ്.എന്നെ നോക്കതെ മുഖത്തു വരുന്ന ഭാവമാറ്റം നാട്ടുകാരെ കാണിക്കാതെ കിട്ടിയതും വാങ്ങി ചന്ദ്രൻ മെല്ലെ എന്റെ അടുത്ത് നിന്ന് മാറി.സന്തോഷം!!അയാൾക്കിട്ട് ഇനിയും കൊട്ടണം.വീട്ടുകാര്യവും,കാര്യങ്ങളും നോക്കുന്നതിന് പകരമായി വടക്കേ പറമ്പിലെ രണ്ടേക്കർ അമ്മ അയാൾക്ക് വർഷങ്ങളായി വിട്ട് കൊടുത്തതാണ്.അതിലെ ആദായം തന്നെ ലക്ഷങ്ങൾ വരും.ഇപ്രാവശ്യം അയാൾ അതിൽ നിന്ന് ഒരു ഇല പറിക്കുന്നത് എനിക്ക് കാണണം. സമ്മതിക്കരുത്!!

ചന്ദ്രൻ കണ്ണിൽ നിന്ന് മാഞ്ഞുന്ന് തോന്നിയപ്പോ,നാട്ടുകാരുടെ ചെറിയ ചിരിയും വാങ്ങി ഞാൻ മെല്ലെ നടന്നു.

ഇപ്പൊ ചന്ദ്രനോട് പെരുമാറിയത് പോലെ,ആരോടും ഞാനിങ്ങനെ പെരുമാറലില്ല.എനിക്കീ അമ്മയുടെ പദവിയും,വലുപ്പമൊന്നും വേണമെന്നുമില്ല. എന്നാലും ചന്ദ്രൻ ഇപ്പൊ വന്നു വാങ്ങിക്കൂട്ടിയതല്ലേ.

സൈഡിൽ നിന്നും നീട്ടിയ ഒരു വിസിൽ. ഇടത്തെ കടയിൽ നിന്ന് എന്റെ കൂട്ടുകാരൻ സെന്തിൽ കൈ പൊക്കി കാട്ടി. അവന്റെ കൂടെ കളിക്കൂട്ടുകാരിയും,കാമുകിയും എല്ലാമായ വൈഷ്ണവി എന്നെ കണ്ട് നല്ല ചിരി ചിരിച്ചു. ചെറുപ്പം മുതലേ ഞങ്ങൾ മൂന്നും തമ്മിൽ നല്ല അടുപ്പമാണ്. വൈഷ്ണവി അവന് പറ്റിയ കുട്ടിയാണ്, അവരുടെ പ്രേമം എനിക്കൊക്കെ അസൂയ തോന്നിക്കുന്ന തരത്തിലുമാണ്. എന്ത് സ്നേഹമാണ് രണ്ടാൾക്കും. ഞാൻ ഊരയിലും താടിയിലും കൈ കൊടുത്തു അവരെ നോക്കി നിന്നു ചിരിച്ചു.

ഇങ്ങനെ പരസ്യമായി,അവർ ഒന്നിച്ചു വരാൻ തുടങ്ങിയത് എപ്പോ മുതലാണെന്നുള്ള ചോദ്യം അതിലുണ്ടായിരുന്നു. എന്റെ മുന്നിൽ നിന്ന് ഇത്തിരി ദൂരെ നിൽക്കുന്ന അവരോട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്.

💬 Comments

View all comments