Chapter Title : തമ്പുരാട്ടി 2 [രാമന്‍]
ഇതുവരെ കണ്ടിട്ടില്ല. അമ്മയതിന് സമ്മതിക്കേം ചെയ്യില്ല. അമ്മയെ അയാൾക്കും പേടിയാണ്.
ബാക്കിലുള്ള ബസ് എന്നെ ഇറക്കി പോയത് പോലും ഞാൻ അറിഞ്ഞില്ല.ചന്ദ്രനെ നോക്കി അയാളുടെ കൂസലില്ലാത്ത ഇരുത്തം കണ്ട്,നിന്നകാലിൽ നിന്ന് പോയി. കാലിൽ കാൽ കേറ്റി ബെഞ്ചിൽ ഇരിക്കുന്ന അയാൾ, മുറുക്കാൻ വായിലേക്ക് തിരുകി,രണ്ടു ചവക്കൽ സാവധാനം ചവച്ച്,ആ ചതുരം കണ്ണടക്കുള്ളിലൂടെ എന്നെ നോക്കി. ചിരിയും, സംസാരവും ഞങ്ങൾ തമ്മിൽ ഇല്ലാത്തത് കൊണ്ട് അയാളെ പാടെ അവഗണിച്ചു,കനമുള്ള ബാഗും തൂക്കി ഞാന്‍ വീട്ടിലേക്ക് നടക്കാൻ തിരിഞ്ഞു .
“ഡാ...ആടെ നില്ലടാ ...” മുറുക്കാൻ വായിലിട്ട ശബ്‌ദം വ്യത്യാസത്തോടെ അയാളെന്നെ പുറകിൽ നിന്ന് വിളിച്ചു.നാശം!!എനിക്കങ്ങു കലി കേറി. അമ്മയോടുള്ള ഭയവും ഭക്തിയുമൊന്നും അയാളെന്നോട് കാണിക്കലില്ല.വേണമെന്നില്ല!! എന്നാലെന്നെ ചെറിയ കുട്ടിയെപ്പോലെ ഡാ. ....നിക്കെടാ.....എന്നൊക്കെ അയാള് പറയുമ്പോ ആ ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ തോന്നും. ഞാൻ അയാളെ അടിമ ഒന്നുമല്ലല്ലോ! എന്നാലും ഞാൻ നിന്നു. ചന്ദ്രൻ കടയിൽ നിന്ന് ഇറങ്ങി.വായിൽ കവിഞ്ഞ വെറ്റിലയുടെ ചുവന്ന ദ്രാവാകം സൈഡിലേക്ക് തുപ്പി,എന്നെയൊന്നു ആകെ നോക്കി.
“ക്ലാസ്സ് കഴിഞ്ഞല്ല്യോ...മഴയായോണ്ട് വൈകി വൈകി ക്കാണും....” ചുറ്റിനുമുള്ള ആളുകളെ കാണിക്കാൻ പുള്ളി കൃത്രിമമായി ഉണ്ടാക്കിയ വളിഞ്ഞ ചിരിയോടെ എന്നോട് ചോദിച്ചു. ഞാൻ അയാളെ കക്ഷത്താണ് ന്ന് നാട്ടുകാരെ കാണിക്കാനുള്ള ആയാളുടെ വ്യഗ്രത. എനിക്കാ ചോദ്യങ്ങൾ തീരെ പിടിക്കുന്നില്ലന്ന് പുള്ളി എന്റെ മുഖത്തു നോക്കി കണ്ടെത്തിക്കാണും. ഞാനതിന് പട്ടിയുടെ വില കൊടുത്തില്ല!!
“നിനക്ക് മുട്ടായിയോ,ചായയോ വല്ലതും വാങ്ങി തരണോടാ ..?”ചന്ദ്രന്റെ ശബ്‌ദം പൊന്തി.ഞാൻ വില കൊടുക്കാത്തത് അയാളെ ചൊടിപ്പിച്ചെന്ന് ആ ചോദ്യം കേട്ടാലറിയാം.നാലാളു കേൾക്കാൻ പാകത്തിന് അയാളെന്നെ കൊച്ചു കുട്ടിയെ പോലെയാക്കി.അച്ഛനും,ചേട്ടനും നാട്ടുകാരുടെ മുന്നിൽ പരിഹാസ്യരാവുന്ന പോലെ എന്നെയും കൊച്ചക്കാനുള്ള ആയാളുടെ ശ്രമം. ചന്ദ്രന്റെ ചോദ്യം കേട്ടവർ ചെറിയ പുച്ഛത്തോടെ എന്നെ നോക്കി. എനിക്ക് കൈപ്പത്തിയിലൂടെ ഒരു തരിപ്പങ്ങു കേറി.
“ഡാ ചന്ദ്രാ...” ഞാൻ പല്ല് കടിച്ചു മെല്ലെ മുരണ്ടു. അണ്ടിക്ക് അടി കിട്ടിയപോലെ ചന്ദ്രൻ ആ വിളി കേട്ട് ഞെട്ടി.
“അച്ഛനും,എന്റെ ഏട്ടനും നാട്ടുകാർക്കും,നിനക്കും വാലാട്ടിന്ന് കരുതി എന്റെ മുന്നിൽ വെന്ന് ഇമ്മാതിരി ചോദ്യം ചോദിച്ചാലുണ്ടല്ലോ....” അയാളുടെ നേർക്ക് ഇത്തിരികൂടെ
💬 Comments
View all comments