Chapter Title : തമ്പുരാട്ടി 3 [രാമന്]
പറഞ്ഞില്ലായിരുന്നോ അനുഷേച്ചീ……ചേച്ചീടെ ഹൃദയത്തിന്റെ പാതിയാണ് എന്റേയീ നെഞ്ചിനുള്ളിലെന്ന് .അപ്പോ അനുഷേച്ചിയെന്താ പറയൽ,നമുക്ക് ഒറ്റ ഹൃദയെ ഉള്ളൂന്നല്ലേ..?” അമ്മിഞ്ഞപ്പാലിന്റെ നേരിയ മണമുള്ള ചേച്ചിയെ ഞാൻ കൂടുതൽ എന്നോട് ചേർത്തെടുത്തു. കരയുന്ന മുഖം എന്റെ കയ്യിലാക്കി,ആ നിറയുന്ന കുഞ്ഞിക്കണ്ണിലേക്ക് നോക്കി ഞാൻ ചിരിച്ചു.
“ശെരിയാട്ടോ…നമുക്ക് ഒന്നേയുള്ളൂന്ന് എനിക്കും തോന്നുന്നുണ്ട്.അനുഷേച്ചിയുടെ ഉള്ളിലുള്ള വിഷമം എനിക്കതേ പോലെ എന്റെ നെഞ്ചിലറിയുന്നുണ്ടല്ലോ…കാന്താരി മുളക് തേച്ചപോലെ. ശെരിക്കും നമുക്ക് ഒരു ഹൃദയമാണോ ചേച്ചീ…?.” ചെറിയ കുട്ടിയെ പോലെ ചിരിച്ചു കൊണ്ട് ഞാൻ സംശയം കാട്ടി . ചേച്ചിയുടെ മുഖത്തു ചെറിയ മുള പൊട്ടിയ ചിരി പരന്നു. ഹാവ്വൂ ആശ്വാസം.ആ മുഖമൊന്ന് മാറിയല്ലോ.
“അനുഷേച്ചിയിപ്പോ കരച്ചിലു നിർത്തീല്ലേൽ…ഞാന്നാളെത്തന്നെ പോയി ഓപ്പറേഷൻ ചെയ്ത് വേറെ ഹൃദയം വാങ്ങി വെക്കുട്ടോ .അനുഷേച്ചിയെക്കാൾ നല്ല സുന്ദരിയുടെ ഹൃദയം. എന്നാലിങ്ങനെ ചേച്ചി കരയുമ്പോ എനിക്കിങ്ങനെ നീറ്റലും സഹിച്ചു നിൽക്കണ്ടല്ലോ?.എന്താ ചെയ്യണോ ഞാന്‍?….”എന്റെ കയ്യിൽ നിറഞ്ഞു നിൽക്കുന്ന ചേച്ചിയുടെ വാടിത്തളര്‍ന്ന മുഖത്തേക്ക് എന്റെ മുഖം ചേർത്ത് നിർത്തി,ചേച്ചിയുടെ മൂഡ് മെല്ലെ ഞാന്‍ മാറ്റാൻ നോക്കി.ഏറ്റു ഏറ്റു.
എന്റെ കൊഞ്ചുന്ന വാക്കുകളിൽ പെട്ടുപോയ ചേച്ചി,പെട്ടന്ന് തന്നെ കുറുമ്പ് വീണ്ടെടുത്ത് എന്റെ നീണ്ട മൂക്ക് കടിക്കാൻ ചാടി. അമ്മേ!!! ജസ്റ്റ് മിസ്സ്. ആ കീരിപ്പല്ലും,ചുണ്ടുകളും എന്റെ മൂക്കിൻറെ തുമ്പിൽ പിടുത്ത മിട്ടിപ്പോ കടിച്ചു തിന്നേനെ. കയ്യിൽ പൊതിഞ്ഞു പിടിച്ച ചേച്ചിയുടെ മുഖം കുറുമ്പും, പൊടിയുന്ന ദേഷ്യവും കൊണ്ട് പെട്ടന്ന് നിറഞ്ഞു. നേർത്ത കരച്ചിൽ പോലും ഇല്ലാതെയായി!.എന്റെ വയറിൽ ചേച്ചിയുടെ വിരലമർന്നു. നഖം മെല്ലെയെന്റെ തൊലിയിൽ അമർത്തി ചേച്ചി പല്ല് കടിച്ചു.
“ഡ്യൂപ്ലിക്കേറ്റ് ഹൃദയം വാങ്ങാമ്പോയാ കൊല്ലും ഞാൻ.
💬 Comments
View all comments