0%

Chapter Title : തമ്പുരാട്ടി 3 [രാമന്‍]

Author : രാമൻ Read All Parts 293.9K

എന്റെ മോനൂസിന് ചേച്ചിയുടെ ഹൃദയം ഇല്ലാതെ ജീവിക്കാൻ പറ്റോ?.. “  നീട്ടിയ മുഖത്തോടെ ചേച്ചി എന്റെ മനസ്സറിയാൻ ചോദിച്ചു.കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയാണോ ആ മുഖത്ത് ?. ഏയ് വെറുതെയാവും!

“പിന്നല്ലാതെ…ഇപ്പൊ എങ്ങനെ വേണേലും ജീവിക്കാമനുഷേച്ചി . “ പറഞ്ഞതേ ഓര്‍മ്മയുള്ളൂ .ചേച്ചിയുടെ നഖമെന്റെ തൊലിയിലമർന്നു. ഞാൻ രണ്ടു ചാട്ടം ചാടി. അനുഷേച്ചിയുടെ കൈ വിട്ട് കിട്ടാൻ കടിഞ്ഞു പരിശ്രമിച്ചു.തന്നില്ല ദുഷ്ട!.

“എന്റെ പൊന്നനുഷേച്ചി….ഞാൻ വെറുതെ പറഞ്ഞതാ!!വീട്ടില്ലേൽ ഞാനിപ്പോക്കാറി അമ്മയെ ഇങ്ങട്ട് വരുത്തും…. “ പല്ല് കടിച്ചു നിൽക്കുന്ന സുന്ദരി എന്നെയാകെ വിരൽ കൊണ്ട് അടക്കി നിർത്തിയപ്പോ അനുഷേച്ചിയുടെ നഖത്തിന്റെ മൂർച്ച അറിഞ്ഞു ഞാൻ കേണു. ആ കഴുത്തിലും, മുഖത്തും കണ്ണിലും അലയടിക്കുന്ന കുഞ്ഞി കുറുമ്പിന്റെ അംശം,എന്റെ കേഴൽ കൂടെയായപ്പോ ചിരി വന്നു തുടുത്തു. എനിക്കങ്ങു കൊതി തോന്നിപ്പോയി.നേരത്തെ പോലെ ചേച്ചിയുടെ മുഖം ഞാനെന്റെ കൈ കുമ്പിളിലാക്കി കൊതിയോടെ നോക്കി .

“എന്റെ ഹൃദയം പോരെ?മോനൂസിന് .... “അയ്യോ നാണം. ചേച്ചിക്ക് നാണം.

“മതി..“ ഇനിയും ഇരന്നു വാങ്ങാന്‍ വയ്യാത്തത് കൊണ്ട് ഞാന്‍ സമ്മതിച്ചു കൊടുത്തു.

“വേറെ ആരുടേയും വേണ്ടല്ലോ“സംശയം നിറഞ്ഞു നിൽക്കുന്നു നോട്ടം. ഞാൻ വേണ്ടാന്ന് ചുമൽ കുലുക്കി കാട്ടി.ആ മുഖത്തു ചോരയിരമ്പി. ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് ചേച്ചി എന്റെ കവിളിൽ രണ്ടു ഉമ്മകൾ വെച്ച് കണ്ണടച്ച് കാട്ടി.

“വിഷമം മാറിയോ? മ്…” നേരത്തേയെന്നെ ഒരു വിരലിൽ വിറപ്പിച്ച ചേച്ചിയുടെ കൊഞ്ചൽ കണ്ടപ്പോ ഞാൻ മെല്ലെ ചോദിച്ചു.ചേച്ചിയെന്നെ മണത്തു നോക്കുന്നപോലെ പരതിയിട്ട് എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു

“മാറി.. “ പെട്ടന്നെനിക്ക് ചേച്ചിയുടെ പഴയ ട്രിക് ഓർമവന്നു.അമ്മിഞ്ഞ തന്നുള്ള

💬 Comments

View all comments