0%

Chapter Title : തമ്പുരാട്ടി 3 [രാമന്‍]

Author : രാമൻ Read All Parts 294.1K

പുഴ.

ഓടി ചെന്ന് അനുഷേച്ചിയുടെ മടിയിൽ കേറിക്കിടന്ന് കച്ചറ കൂടാൻ മനസ്സ് പറഞ്ഞു. സ്റ്റയറിന്റെ അവസാന നാല് സ്റ്റെപ് ഞാൻ ചാടി ഇറങ്ങിയപ്പോ ചേച്ചി കണ്ണുകൊണ്ട് എന്തൊക്കെയോ ആംഗ്യം കാണിക്കുന്നു. മനസിലാവാതെ ഞാൻ രണ്ടു സ്റ്റെപ് കൂടെ നടന്നപ്പോ. ചേച്ചിയുടെ മുന്നിൽ ആരോ ഇരിക്കുന്നുണ്ടെന്നു മനസ്സിലായി. പാളി നോക്കി. വെള്ള സാരി,പച്ച ബ്ലൗസ്.വേറെ ആരാണ് തമ്പുരാട്ടി!!. ഞാൻ വേഗം സ്ഥലം കാലിയാക്കി.ചേച്ചിയുടെ ദയനീയ ഭാവം ഞാൻ നോക്കാൻ നിന്നില്ല. അങ്ങട്ട് കേറി ചെന്നാൽ അനുഷേച്ചിയോട് മാത്രം സംസാരിക്കാണേൽ എനിക്ക് ആട്ടു കിട്ടും. അടുക്കളയിൽ ചെറിയ ഒച്ചയും ബഹളവും കേൾക്കുന്നുണ്ട്.ഞാൻ മെല്ലെ അങ്ങട്ട് വിട്ടു. എന്തേലും കഴിക്കാൻ കിട്ടുമോന്ന് നോക്കണല്ലോ?

അടുക്കളയിൽ ശാരദേച്ചി ഹാജരായിരിട്ടുണ്ട്.അൻപതു വയസ്സിനു മുകളിൽ ഉള്ള അവരുമായി ഞാൻ നല്ല കമ്പനിയാണ്. നാട്ടുകാരുടെ വിശേഷവും, ചില പെണ്ണുങ്ങളുടെ മനസ്സ് വരെ ചേച്ചി എനിക്ക് പറഞ്ഞു തരലുണ്ട്.എന്റെ വരവ് കണ്ടവരൊന്നു ആകെ ചിരിച്ചു.

"തമ്പുരാട്ടി ചൂടിലാട്ടോ..." നാല് വശവും നോക്കി അമ്മയില്ലാന്ന് ഉറപ്പ് വരുത്തി ചേച്ചി മെല്ലെയെന്നെ അറിയിച്ചു.എപ്പോഴും ഇങ്ങനെ ചേച്ചിയെനിക്ക് മുന്നറിയിപ്പ് തരാറുണ്ട്.

"ഞാൻ കണ്ടു.അനുഷേച്ചിയെ പിടിച്ചിട്ടുണ്ട്..ഞാനോടിപ്പോന്നു..." ഞാനുമാവരോട് സ്വകാര്യമായി പറഞ്ഞു.

"മോനോട് നാരായണന്റെ അവിടെ പോവാൻ പറഞ്ഞിട്ടുണ്ട് അമ്മ..."ഞാനൊരു പത്രമെടുത്തു ചേച്ചിയുടെ മുന്നിൽ നിന്നപ്പോ,മൂന്ന് നാല് ഇഡലിയിട്ട് ചേച്ചി പറഞ്ഞു.നാരായണൻറെ അവിടെയാണ് കോഴി വാങ്ങാൻ പോവാറുള്ളത്.ഞാൻ വന്നത് കൊണ്ടാവും കോഴിയൊക്കെ. അമ്മക്കെന്നോട് ഇത്രക്ക് സ്നേഹമോ??എന്തായാലും ആ വഴി പോവുമ്പോ നസീമതാത്തയുടെ വീട് കാണാം. പെണ്ണുങ്ങൾ പുറത്തുണ്ടേൽ ഒന്ന് കാണാലോ.അവസരം വല്ലതുമുണ്ടായാൽ അപ്പുറത്തൊരു പഴയ വീടുണ്ട്. ആരും താമസമില്ലാത്തത്. ആ വെണ്ണക്കട്ടി ശരീരം ഒന്ന് പിടിച്ചു

💬 Comments

View all comments