0%

Chapter Title : തമ്പുരാട്ടി 3 [രാമന്‍]

Author : രാമൻ Read All Parts 304.8K

ഏട്ടത്തിയും ഉള്ളിൽ കേറി. ആ മുറിയുടെ കോലം പോലും ദയനീയമായിരുന്നു. ഒരു ഫാൻ പോലുമില്ലാതെ ഈ ചൂടിൽ ചെറിയ കുട്ടിയേയും വെച്ച് ഏട്ടത്തിക്ക് കഴിയേണ്ടി വന്നല്ലോ... മുറിയിൽ കേറി ചുറ്റും നോക്കുന്ന എന്റെ കണ്ണിലൂടെ,പിടിച്ചു വെച്ച കണ്ണുനീർ ഒലിച്ചിറങ്ങി. നെഞ്ചിൽ കുസൃതി കളിക്കുന്ന വാവയെ ചേർത്ത് പിടിച്ചു ഞാൻ വിതുമ്പിപ്പോയി.

എന്റെ കരച്ചിൽ സെന്തിൽ കണ്ടു.അവൻ തോളിൽ രണ്ടു തട്ട് തട്ടി പുറത്തേക്ക് ഇറങ്ങി തന്നു.

സൈഡിലുള്ള ചുമരിൽ ചാരി നിന്ന ഏട്ടത്തി എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നത് കണ്ടു ഞെട്ടി. അവരുടെ കണ്ണിൽ എന്നെയശ്വസിപ്പിക്കാൻ പോലുമുള്ള വാക്കുകളില്ല. വേണം എന്ന് വിചാരിച്ചാലും അവർക്ക് കഴിയില്ലായിരുന്നു.അത്രക്ക് തളർന്നിരുന്നു പാവം. ആകെ ആശ്വാസമായ ഞാനും കൂടെ കരഞ്ഞാ അവരെന്ത് ചെയ്യും. ഞാൻ ഏട്ടത്തിയുടെ മുന്നിലേക്ക് നടന്നു.വാവയെ ഒന്ന് കൂടെ ഉമ്മവെച്ചു ഞാൻ അവർക്ക് കൊടുത്തു.

"ഏട്ടത്തി...പേടിക്കണ്ട... ആരും ഇനി ഇറക്കിവിടാൻ ഒന്നും പോണില്ല. ന്നെ വിളിച്ചാ മതി.. ഇല്ലേൽ അവനെ കണ്ടാ മതി...." എന്നെ വിട്ട് പോവാൻ മടി കാണിച്ച വാവയെ എങ്ങനെയൊക്കെയോ എടുത്തു ഏട്ടത്തി എന്നോട് തലയാട്ടി കാണിച്ചു.

നേരത്തെ രണ്ടു വട്ടം മുരണ്ട ഫോൺ കീശയിൽ നിന്ന് വീണ്ടും മുരണ്ടു.എടുത്ത് നോക്കിയപ്പോ അമ്മയാണ്. കിണ്ടി. ചന്ദ്രന്റെ വിളി അവിടെ എത്തിക്കാണും. കുറേ പൈസയുടെയും, തറവാടിത്വത്തിന്റെയും കാര്യം മാത്രം നോക്കിയാൽ പോരാ നല്ല മനസ്സും വേണം..എന്തേലും കാണിക്കട്ടെ ഞാനെടുക്കാൻ നിന്നില്ല.ഏട്ടത്തിയോട് ഞാൻ എന്തോ പറയാൻ വന്നിരുന്നു അതും മറന്നു പോയി. ഫോൺ വീണ്ടുമടിച്ചു.

ഇത്തവണ ഞാനെടുത്തു..

"വീട്ടിലേക്ക് വാ...." അമ്മയുടെ പതിഞ്ഞ ശബ്‌ദം.. ഓഹ് തൊടങ്ങി.

"അമ്മേ

💬 Comments

View all comments