0%

Chapter Title : തമ്പുരാട്ടി 3 [രാമന്‍]

Author : രാമൻ Read All Parts 304.9K

അത്...." എന്തൊക്കെയാണ് വീട്ടില്‍ ചെന്നാൽ നടക്കാൻ പോവുന്നേന്നുള്ള ഊഹം കൊണ്ട് ഞാൻ ഒഴിഞ്ഞു മാറി.

"നീയിപ്പോ വീട്ടിലെത്തണം...!!" അമ്മയുടെ ഉറച്ച വാക്കുകൾ. എനിക്ക് പിന്നെ ഒന്നും മിണ്ടാൻ ആയില്ല. ഫോൺ കട്ടായി.  ഏട്ടത്തി എന്റെ മുഖമാറ്റം മനസ്സിലാക്കി നോക്കി. അമ്മയാണെന്ന് ഏട്ടത്തിക്കും തോന്നിക്കാണും. ഒന്നുമില്ലാന്ന് കാണിക്കാൻ ഞാൻ ചിരിച്ചു കാട്ടി.

"ഞാൻ പോയി വരാം..എന്താണേലും എന്നെയൊന്നു വിളിച്ചാ മതി." ഞാൻ കീശയിൽ പൈസയുണ്ടോന്ന് നോക്കി.. ഒന്നുമില്ലായിരുന്നു. എന്റെ തിരയൽ കണ്ട് ഏട്ടത്തി എന്തോ പറയാൻ വന്നു. ആ ചുണ്ടുകൾ അനങ്ങിയത് കണ്ടു ഞാൻ ഏട്ടത്തിയെ സ്നേഹത്തോടെ നോക്കി. അവിടെ പരുങ്ങൽ മാത്രം. എന്നെ നോക്കാൻ എന്തോ പ്രയാസം അവർക്കുണ്ട്. വാവയുടെ കവിളിൽ ഒന്ന് പിച്ചി ഞാൻ പുറത്തേക്കിറങ്ങി.

അമ്മയുടെ എടുത്ത് നിന്നുള്ള ആട്ടോ തുപ്പോ കിട്ടുവാണേൽ കിട്ടട്ടെ. ഇറക്കിവിടുവാണേൽ അത്രേം സന്തോഷം. ഇങ്ങനെ പാവങ്ങളെ പിഴിഞ്ഞ് കിട്ടുന്ന പൈസക്ക് അമ്മയുടെ കൂടെ നിക്കണ്ടല്ലോ!!

ഇങ്ങനേയുള്ളപ്പോഴാണ് അമ്മയോട് ദേഷ്യം തോന്ന. ജന്തു.തടാക. പുറത്തിറങ്ങിയപ്പോ ഏട്ടത്തിക്ക് കുറച്ചു പൈസ കൊടുക്കാൻ ഞാൻ സെന്തിലിനോട് പറഞ്ഞിരുന്നു അതവൻ ഏറ്റു. റൂം വൃത്തിയാക്കാനും, ഒരു ഫാൻ ഫിറ്റ് ചെയ്യാനും അവൻ എർപ്പാടാക്കാം എന്ന് പറഞ്ഞപ്പോ ഞാൻ അവിടം വിട്ടിറങ്ങി.

ആളുകളും ചന്ദ്രനും സൈഡിലുണ്ടായിരുന്നു. ഉള്ളതെല്ലാം അമ്മയുടെ അടുത്ത് വിളമ്പിയ അയാൾക്ക് ഒരു ചിരി മുഖത്തുണ്ട്. അളിഞ്ഞ അയാളുടെ മുഖത്തു കൂടുതൽ നോക്കി എന്റെ ബി പി കൂട്ടാൻ നിന്നില്ല. വീട്ടിലേക്ക് വേഗം നടന്നു.

വീടെന്റെ മുന്നിൽ തെളിഞ്ഞപ്പോ അവിടെ നിന്നും കിട്ടു കുരക്കുന്നുണ്ടായിരുന്നു. പതിവില്ലാത്തതാണ്. മുറ്റത്തേക്ക് എത്തിയപ്പോ ഞാൻ മെല്ലെ പരുങ്ങി. രണ്ടു

💬 Comments

View all comments