Chapter Title : തമ്പുരാട്ടി 4 [രാമന്‍]
വലിയ പിണക്കമായോ ഇത്.? ഞാൻ വാതിലൊന്നു മെല്ലെ തള്ളി നോക്കി. ഭാഗ്യം അടച്ചിട്ടില്ല. ഓടി ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു ആ ബെഡ്‌ഡിലൊന്ന് മറയണം, കവിളിൽ ഒരു പത്തുമ്മകൊടുത്തു ചിണുങ്ങുക, മൈന്‍ഡ് ചെയ്തില്ലേല്‍ ഒരു കരച്ചിലും ഇതായിരുന്നു മനസ്സില്‍.
ആദ്യം നല്ലൊരു ചിരി മുഖത്തുവെച്ച് വാതിൽ മുഴുവനങ്ങു തുറന്നു. പാളി. എല്ലാം പാളി അനുഷേച്ചി റൂമിലില്ല! ഇനിയിപ്പോ എന്‍റെ റൂമിലാണേലോ? പിണക്കം വിട്ട് എന്നെക്കാണാൻ വന്നതായിരിക്കും. സമയം കളയാതെ ഞാൻ അങ്ങട്ടേക്ക് വിട്ടു. എവിടെ! !ചേച്ചി പോയിട്ട് എപ്പോഴും കിട്ടണ അമ്മിഞ്ഞപ്പാലിന്‍റെ മണം കൂടെയില്ല. എന്നാലും എന്തോരു പ്രശ്നം!.മൂത്രമൊഴിക്കാൻ പോകുന്നത് വരെ എന്‍റെ ഫോൺ ഇവിടെയുണ്ടായിരുന്നു.ഇപ്പോ അതില്ല .റൂമിൽ മൊത്തം തപ്പി നോക്കിയെങ്കിലുംഎവിടെയുമില്ല. അപ്പോഴനുഷേച്ചി റൂമിലേക്ക് കേറിയിട്ടുണ്ട്.ഫോണും കൊണ്ട് എങ്ങോട്ടോ മുങ്ങിയിട്ടുണ്ട്.എന്തിന്? എന്‍റെ ഫോൺ ചേച്ചിക്കെന്തിനാ??
അയ്യോ...ഇനിയെങ്ങാൻ നസീമതാത്ത അതിലേക്ക് വിളിച്ചാലോ? ചേച്ചി എടുത്ത് നോക്കിയാലോ? ഞാനാണെന്ന് കരുതി താത്ത സ്നേഹത്തോടെ പേര് മാറ്റി വിളിച്ചാൽ തീർന്നു. ഇനിയിപ്പോ വിളിച്ചു കാണുമോ? പെട്ട് പെട്ട് പെട്ട്.മനസ്സിൽ ടെൻഷൻ സ്വിച്ച് ഇട്ടപോലെ ആളിക്കത്തി.
എങ്ങനെയെങ്കിലും ഫോൺ വാങ്ങണമെന്നുള്ള ബോധം തലയിലുദിച്ചപ്പോഴേക്കും.ഓടി ഞാൻ സ്റ്റെയർ ഇറങ്ങി .സ്പീഡ് എന്‍റെ കാലിനുണ്ടേലും, പട പാടാന്ന് ശബ്‌ദം ഉണ്ടാക്കാതെയാണ് ഇറങ്ങി വന്നത്.
ഒച്ചയും വിളിയുമുണ്ടാക്കി വരുന്നത് കണ്ട്,കള്ളത്തരം അനുഷേച്ചി പിടിച്ചാലോ? ഇനിയിപ്പോ ചെന്ന് പെടുന്നത് അമ്മയുടെ മുന്നിലാണെങ്കിലോ. അമ്മയെ ആലോചിച്ചപ്പോ എന്‍റെ ഉള്ള സ്പീടും കുറഞ്ഞു .ഏട്ടത്തിയുടെ പ്രശ്നത്തിന്‍റെ സംഭാവന,അമ്മയുടെ കയ്യിൽ നിന്ന് കൈപ്പറ്റിയിട്ടില്ല.കേറി മുന്നിൽ ചെന്ന് കൊടുത്താ ചെലപ്പോ അടി കൂടെ കിട്ടും.
പാതി സ്റ്റെപ് കഴിഞ്ഞു ഞാൻ ശ്രദ്ധിച്ചും കണ്ടുമാണ് അടുത്ത സ്റ്റെപ്പുകൾ വെച്ചത്.മൂന്നാല് സ്റ്റെപ് ബാക്കിയുണ്ടെകിലും,ഞാൻ ഏന്തി വലിഞ്ഞു ചുറ്റും തമ്പുരാട്ടിയുണ്ടോന്ന് നോക്കി. കാണുന്നില്ല എന്നാലും പേടിയോടെ വീണ്ടും നോക്കി.
ഹാൻഡ് റെയിൽ വയർ അമർത്തി താഴോട്ട് നോക്കിയപ്പോ അനുഷേച്ചി ലിവിങ് റൂമിൽ സോഫയിൽ ഇരിക്കുന്നുണ്ട്.
💬 Comments
View all comments