0%

Chapter Title : തമ്പുരാട്ടി 5 [രാമന്‍]

Author : രാമൻ Read All Parts 114K

തമ്പുരാട്ടി 5

Thamburatti Part 5 | Author : Raman

[ Previous Part ] [ www.kkstories.com ]


“ നമ്മുടെ അച്ഛൻ എങ്ങനെയാ മരിച്ചത്ന്ന് അറിയോ? ” ഒച്ച വളരെ കുറച്ചായിരുന്നു ചേച്ചി ചോദിച്ചത് .പറമ്പിലെ വിറക് പുരയിൽ അച്ഛൻ തൂങ്ങി മരിച്ചത് എനിക്ക് ഓർമ വന്നു.

“തൂങ്ങിയത് അല്ലേ...?”ഞാൻ വളരെ പതിയെ ചോദിച്ചു പോയി.

“അല്ല കൊന്നതാ....” ചേച്ചി പേടികൊണ്ട് ചുറ്റും നോക്കി.

“ആര്.....” വിറച്ചുകൊണ്ട് ഞാൻ പതറി ചോദിച്ചു.

“ തമ്പുരാട്ടി ” ശ്വാസം നിന്നപോലെ ഞാനതു കേട്ടു നിന്നു. കൊല്ലാനോ? ദൈവമേ!!!

ഒരുപാട് കാലം മുന്നിലേക്ക് എന്റെ ചിന്ത പേടിയോടെയാണെങ്കിലും കടന്നു പോയി. അച്ഛൻ മരിച്ചതറിഞ്ഞു, സ്കൂളിൽ നിന്ന് ഞാൻ വന്നതും. ആളുകൾ തിങ്ങി നിറഞ്ഞ,തിരക്കുള്ള നിശബ്‌ദമായ അന്തരീക്ഷത്തിൽ എന്നെ എല്ലാരും ദുഃഖത്തോടെ നോക്കുന്നതും.ബോഡിക്ക് അടുത്ത് അച്ചച്ചന്റെ ചാരു കസേരയിൽ കാലിൽ കാലു കേറ്റിയിരിക്കുന്ന അമ്മയുടെ കൂസലില്ലാത്ത രൂപവും.ചന്ദന തിരിയുടെ മണവും. ഹോ....

കണ്ട പെണ്ണുങ്ങളുടെയെല്ലാം പാവാട പൊക്കാൻ പോയ അച്ഛനോട് അമ്മക്ക് ദേഷ്യമുണ്ടാവുമെന്നത് ഒക്കെയാണ്. എന്നാലും സ്വന്തം ഭർത്താവിനെ കൊല്ലാൻ, പോട്ടെ ഒരു ജീവനെടുക്കാൻ അമ്മക്കെങ്ങനെ കഴിഞ്ഞു. അഭിമാനത്തിന്റെ പ്രശ്നമാണേൽ അമ്മ ചെയ്യും എന്നല്ലേ ചേച്ചി പറഞ്ഞേ?

അച്ഛന്റെ ഈ പ്രവർത്തി ഞങ്ങളെ കുടുംബത്തിന് മോശക്കേട് നല്ലപോലെ ഉണ്ടാക്കിയതാണ്.എന്നാലും അച്ഛന്റെ ഓരോരോ കഥകൾ അറിയുമ്പോഴും അമ്മയിതു വരെ കരഞ്ഞത് പോലും കണ്ടിട്ടില്ലല്ലോ . ചെലപ്പോ ആ മനസ്സിൽ അത്രത്തോളം വെറുപ്പ് വന്നുകാണും. അതോണ്ട് തന്നെ അവസരം കിട്ടിയപ്പോ കൊന്നതാവും. ചേച്ചി പറഞ്ഞത് തള്ളി കളയാൻ വയ്യ!.

എന്റെയും

💬 Comments

View all comments