തമ്പുരാട്ടി 6 [രാമന്‍]
തമ്പുരാട്ടി 6
Thamburatti Part 6 | Author : Raman
[ Previous Part ] [ www.kkstories.com ]
ജെ.സി.ബി യുടെ കരച്ചിൽ അകലെനിന്നും കേൾക്കാമായിരുന്നു.പലതും പൊളിഞ്ഞു വീഴുന്ന ശബ്‌ദം.അങ്ങാടിയിലേക്ക് എത്തുന്ന മുന്നേ തന്നെ എന്റെ നെഞ്ചാകെ വിങ്ങാന്തുടങ്ങി.പൊളിക്കുമെന്ന് തമ്പുരാട്ടി പറഞ്ഞപ്പോ,വിചാരിച്ചല്ല ഇത്രേം പെട്ടന്ന് ചെയ്യുമെന്ന്. ഇനിയിപ്പോ എന്നോടുള്ള ദേഷ്യത്തിൽ, ഏട്ടത്തിയെ അതിനുള്ളിൽ വെച്ച് പൊളിക്കാനും അമ്മ മടിക്കൂല്ല.എന്നെവരെ.
സ്വന്തം മോനെ വരെ ,കൊല്ലുമെന്ന് പറഞ്ഞ സ്ത്രീക്ക് ,ആ പെണ്ണിനോട് എന്തിന് കരുണ.ഞാനോടിക്കിതച്ചുകൊണ്ട് ബിൽഡിങ്ങിന്റെ മുന്നി നിന്നു. പാതി പൊളിഞ്ഞ കെട്ടിടം.ജെ സി ബിക്കൈ കൊണ്ട് ബാക്കികൂടെ,കരഞ്ഞുകൊണ്ട് മാന്തിയും,ഉന്തിയും പൊളിക്കുന്നുണ്ട്.
ഏതോ പെണ്ണ് ഉടുക്കാതെ നിൽക്കുന്ന കാണാൻ വന്നപോലെ,വായും പൊളിച്ചു തെണ്ടി നാട്ടുകാർ എല്ലാം ചുറ്റിനും കൂടി നിൽപ്പുണ്ട്. എന്റെ കിതച്ചുള്ള വരവ് കണ്ട്, ഇന്നലെ ഇവിടെ നടന്നപോലെ ഏട്ടത്തിയുടെയും,എന്റെയും,ചന്ദ്രന്റെയും പുതിയ സിനിമയെ തോൽപ്പിക്കുന്ന രംഗങ്ങൾ കാണാനും, നാട്ടിൽ മുഴുവൻ പാടി നടക്കാനുമുള്ള കൊതി ഞാൻ എല്ലാരിലും കണ്ടു. നാറികൾ!.
എന്റെ കണ്ണ് ഏട്ടത്തിയെ തിരഞ്ഞു ചുറ്റിലും നടന്നു. പല ആളുകളുടെ മുഖവും മുന്നിലൂടെ മിന്നി മഞ്ഞപ്പോ ഒരാളെ മാത്രം കണ്ടു. ചന്ദ്രനെ! സൈഡിൽ മാറി നിൽക്കുന്ന ചന്ദ്രന്റെ മുഖത്തു പുച്ഛത്തിലുള്ള ചിരിമാത്രമാണുള്ളത്. കണ്ടപ്പോ ഒന്ന് കൊടുക്കാൻ തോന്നി. വെറ്റില ചവച്ച ചുവന്ന കൊഴുപ്പ് അയാൾ നിലത്തേക്ക് തുപ്പി. ക്രാ ന്ന് ഒച്ചയുണ്ടാക്കി ബാക്കിൽ കൈ കെട്ടി നടന്നയാൾ എന്റെ മുന്നിൽ വന്നു നിന്നു.
“പേടിക്കണ്ടടാ ..കൊന്നിട്ടൊന്നുല്ല!!...” അയാൾ മെല്ലെ ചുവന്ന പല്ല് കാണിച്ചു ചിരിച്ചു.എനിക്കങ്ങു കലി കേറി.
“ഡാ.....” ദേഷ്യം കൊണ്ട് ഞാൻ മുരണ്ടു. എന്റെ കൈ അയാളുടെ കോളറിൽ കേറിയിരുന്നു.
“ഹാ വിടടാ ചെക്കാ ...ഈടെയില്ല. എറക്കി വിട്ടപ്പോ കൊച്ചിനേം എടുത്ത് പോണ കണ്ടു.”അയാളെന്റെ കൈ പിടിച്ചു മാറ്റി.
“ചാവാൻ പോവാണോന്ന് ഞാൻ ചോദിച്ചതാ...അപ്പോ അവളുടെ ഒരു കൊല്ലുന്ന നോട്ടം..ഹ ഹ ഹ....” ചുവന്ന പല്ല് കാട്ടി മറ്റുള്ളവരെ നോക്കിയയാൾ അട്ടഹസിച്ചു.ഒന്നും ചെയ്യാൻ നിന്നില്ല. ഇയാളോട് ഒച്ചയിട്ടിട്ടും,മോന്ത നോക്കി പൊട്ടിച്ചിട്ടും കാര്യമൊന്നുമില്ല. എല്ലാം എന്റെ വീട്ടിൽ നിന്ന് വരുന്ന ചരട് വലിയാണ്. അതിനൊത്തു തുള്ളാൻ നിക്കുന്ന പാവ മാത്രമാണ് ഈ ചെറ്റ. എന്നേലും ഒരു അവസരം വരുമല്ലോ, അന്ന് തീർക്കാം ഇയ്യാളെ. എന്നാലും ഒന്ന് അറിയിക്കണമെന്ന് തോന്നി. എന്തായാലും അമ്മയോട് നേരിട്ട് പറയാൻ കഴിഞ്ഞില്ല.ഇയാളുടെ ചെവിയിൽ പറഞ്ഞാ കേൾക്കുന്നത് അമ്മ തന്നെയല്ലേ? ഞാൻ അയാളുടെ ചെവിക്കടുത്ത് നിന്നു.
“മരുമോളെ സ്വീകരിക്കാൻ, നിലവിളക്കുമെടുത്തു,ഒന്ന് ഒരുങ്ങി നിക്കാമ്പറയണേ തമ്പുരാട്ടിയോട്.വരുമ്പോ പറയാൻ വിട്ട് പോയി...”ഞാൻ കളിയാക്കുന്ന പോലെ പറഞ്ഞു. ചന്ദ്രന്റെ മുഖം വീണു. സംശയങ്ങളുടെ ഒരു കൂമ്പാരം മുഖത്തു മാഞ്ഞു പോണത് ഞാൻ കണ്ടു. “ഏട്ടത്തിയെയുങ്കൂട്ടി ഞാൻ വരുന്നതങ്ങട്ടാ...
തമ്പുരാട്ടിയോട് തടയാമ്പറ്റുവേൽ തടയാമ്പറ.അതിനും
💬 Comments
View all comments