0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 109625

തുള്ളാൻ നിക്കുന്ന പാവ മാത്രമാണ് ഈ ചെറ്റ. എന്നേലും ഒരു അവസരം വരുമല്ലോ, അന്ന് തീർക്കാം ഇയ്യാളെ. എന്നാലും ഒന്ന് അറിയിക്കണമെന്ന് തോന്നി. എന്തായാലും അമ്മയോട് നേരിട്ട് പറയാൻ കഴിഞ്ഞില്ല.ഇയാളുടെ ചെവിയിൽ പറഞ്ഞാ കേൾക്കുന്നത് അമ്മ തന്നെയല്ലേ? ഞാൻ അയാളുടെ ചെവിക്കടുത്ത് നിന്നു.

“മരുമോളെ സ്വീകരിക്കാൻ, നിലവിളക്കുമെടുത്തു,ഒന്ന് ഒരുങ്ങി നിക്കാമ്പറയണേ തമ്പുരാട്ടിയോട്.വരുമ്പോ പറയാൻ വിട്ട് പോയി...”ഞാൻ കളിയാക്കുന്ന പോലെ പറഞ്ഞു. ചന്ദ്രന്റെ മുഖം വീണു. സംശയങ്ങളുടെ ഒരു കൂമ്പാരം മുഖത്തു മാഞ്ഞു പോണത് ഞാൻ കണ്ടു. “ഏട്ടത്തിയെയുങ്കൂട്ടി ഞാൻ വരുന്നതങ്ങട്ടാ...

തമ്പുരാട്ടിയോട് തടയാമ്പറ്റുവേൽ തടയാമ്പറ.അതിനും മുന്നേ കൊല്ലാമ്പറ്റുവേൽ കൊല്ലാൻ പറ.ഞാനെന്തായാലും ഏട്ടനെപ്പോലെ പേടിച്ചു നിക്കാണ് പോണില്ല.” അതൂടെ പറഞ്ഞു ഞാൻ അയാളുടെ മുന്നിൽ നിന്ന് മാറി.വീട്ടിൽ നിന്ന് ഇറങ്ങിയ മുതൽ ഈ ഒരു കാര്യമായിരുന്നു എന്റെ മനസ്സിൽ . പോവാനൊരു ഇടമില്ലാതെ ഏട്ടത്തി എന്ത് ചെയ്യുമെന്ന് ഒരു പിടിയും കിട്ടിട്ടില്ല.

പുറത്തെവിടെയും ഏട്ടത്തിയെ ആക്കാൻ ഇനിയും വയ്യ.ഒറ്റക്ക് ഒരു പെണ്ണിന് എവിടെയും താമസിക്കാൻ ഇക്കാലത്തും വലിയ പ്രശ്‍നം തന്നെയാണ്. എന്റെ കൂടെയാണേൽ, അനുഷേച്ചി കൂടെയുണ്ടേൽ,ഏട്ടത്തിക്ക് ഇനി ഒരു കൊറവും വരുത്താതെ നോക്കാലോ എന്ന ചിന്ത വന്നപ്പോ മനസ്സിൽ ഉറപ്പിച്ച തീരുമാനമാണിത്. ഏട്ടത്തിയെയും ,കുട്ടിയേയും സേഫ് ആയിട്ട് നിർത്താൻ ,എന്റെ വീടല്ലാതെ വേറെ ഏത് സ്ഥലമാണ് ഉള്ളത്?

അനുഷേച്ചിക്കും അത് സന്തോഷമേ ഉണ്ടാവുള്ളു. കൂടാതെ അമ്മക്കെതിരെ നിൽക്കാൻ ഇങ്ങനെയേ പറ്റു. വലിയ തീരുമാനം ആണേലും, എങ്ങനെയാ വീട്ടിലേക്ക് തമ്പുരാട്ടിയുടെ എതിർപ്പ് കടന്ന് ഏട്ടത്തിയെ കയറ്റുമെന്ന് ,എനിക്കിപ്പോഴും അറിയില്ല.വരണത് വരട്ടെയെന്ന ചിന്തയാണ്. എന്തിനും ഞാൻ റെഡിയാണ്. പോക്കറ്റിലെ ഫോൺ റിങ് ചെയ്തു. സെന്തിൽ!

“ഏട്ടത്തി എന്റെ കൂടുയുണ്ട് ...ബസ് സ്റ്റോപ്പിലേക് വാ...” എന്റെ ശ്വാസം നേരെ വീണു. ഇവിടുന്ന് പോയെന്ന് ചന്ദ്രന്റെ വായിൽ നിന്ന് കേട്ടപ്പോ ,ഇനി ഏട്ടത്തി വല്ലതും ചെയ്ത് കളയോന്നുള്ള പേടിയുണ്ടായിരുന്നു.ആശ്വാസം അങ്ങനെ ഒന്നും ഉണ്ടായില്ലലോ! ഞാൻ ദൂരെയുള്ള ബസ് സ്റ്റോപ്പിലേക്ക് നോക്കി. സെന്തിൽ റോട്ടിൽ നിന്ന് എന്നെ നോക്കുന്നുണ്ട്.

മങ്ങിയ മനസുമായി ഞാൻ അവിടെ വരെ ,ഏട്ടത്തിയ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഓർത്ത് തല പെരുത്തു നടന്നു

💬 Comments

View all comments