Chapter Title : തമ്പുരാട്ടി 4 [രാമന്‍]
വെച്ചോ...”താത്തയുടെ വാക്കിൽ പേടി.
“പിന്നല്ലേ ഇനി വിളിക്കുമ്പോ ശ്രെദ്ധിക്കണ.... ഞാനാന്ന് ഉറപ്പ് വരുത്തി മിണ്ടിയാ മതി...അമ്മായിപ്പോ വരും ഞാൻ കട്ട് ചെയ്യാട്ടോ ...”തിടുക്കപെട്ട് പറഞ്ഞുമറുപടിക്ക് മുന്നേ ഞാന്‍ കട്ടാക്കി. ഇല്ലേൽ തമ്പുരാട്ടി വന്നാൽ പൊല്ലാപ്പാവും, പുറത്തിറങ്ങി നിൽക്കണത് കാണുമൊന്ന് ഉള്ള പേടി കൊണ്ട് ആദ്യം തന്നെ ഓടി വരാന്തായിലേക്ക് കേറി. അമ്മയുടെ അടുത്ത വിളിക്കു മുന്നേ ആ മുൻപിൽ ഹാജറാവണം ..പൂമുഖ വാതിൽ കടന്നതും എന്‍റെ വെപ്രാളപെട്ടുള്ള വരവ് അമ്മ കണ്ടു.നേരെ ഞാൻ നോക്കിയത് ആ മുഖത്തെക്കാണ്.സ്വാഭാവിക ഭാവം ദേഷ്യം.
എന്തോ വലുത് കേൾക്കാനുണ്ട് എന്നൊരു തോന്നൽ ഉള്ളിൽ മുളച്ചു പൊന്തിയപ്പോ,വാതിൽ പടി കഴിഞ്ഞു ഞാനവിടെ തന്നെ ഉറച്ചു നിന്നു. അനങ്ങാൻ ഇനി വയ്യ. പേടി കൊണ്ടാ. തല മെല്ലെ താന്നു.
“നിനെക്കെന്താടാ പുറത്ത് പണി? ”തമ്പുരാട്ടിയുടെ പേടിപ്പിക്കുന്ന ചോദ്യം. “ഹേ.....ന്താണ് പുറത്തിത്ര പണിന്ന് ?”അതിത്തിരി ഒച്ച കൂടുതലായി. ഒന്നും മിണ്ടണ്ടാന്ന് തോന്നി ഞാൻ മറുപടിയേ കൊടുത്തില്ല.
താഴ്ന്ന തല ആയിട്ടും ഞാൻ കണ്ണ് പൊക്കി മെല്ലെ അമ്മയെ നോക്കി. ദേഷ്യത്തിലാണ് താടക.എന്നെയങ്ങു കൊല്ലാനുള്ള ദേഷ്യം തിളച്ചു നിക്കണ പോലെയാ മുഖം വെച്ച് നിക്കാണ്.പേടിയുണ്ടേലും ഉരുമ്മ ആ വിറക്കുന്ന ചുണ്ടിൽ കൊടുത്താലോന്നൊരു തോന്നൽ.
“ആ ശാരദേച്ചി നിന്നെ തിരഞ്ഞു വീട് മൊത്തം നടക്കാണ്....നിനക്കൊക്കെ തിന്നാൻ തന്നിട്ട് വേണ്ടേ അവർക്ക് അവരെ വീട്ടിൽ പോവാൻ ഹേ ”അടുത്ത ഒച്ചയിടൽ
“സമയം എത്രയായീന്ന് അറിയോ..?അറിയോ? ഒരു പണിയുമില്ലാതെ നിൽക്കല്ലേ ?ന്നാ ഇതൊക്കെ നോക്കീം കണ്ടും ചെയ്തൂടെ. അതൊന്നുല്ല. പൊറകെ ചെന്ന് കെട്ടി എഴുന്നള്ളി കൊണ്ട് വരണം ന്തേലൊന്ന് തിന്നണേൽ ..” വീണ്ടും അടുത്തത്. ഇതിനൊന്നും ഒന്നും തിരിച്ചു പറയാൻ നിക്കരുത്. പറഞ്ഞ പിന്നേ ഇരട്ടി കേൾക്കേണ്ടി വരും. ഞാൻ വീണ്ടും അമ്മയെ ഒളിഞ്ഞു നോക്കി. എന്നെത്തന്നെ നോക്കാണ്. ചൂടാവുമ്പോ അമ്മക്ക് നല്ല ഭംഗിയുള്ള പോലെ തോന്നുന്നു.
💬 Comments
View all comments