Chapter Title : തമ്പുരാട്ടി 4 [രാമന്]
. അമ്മയുടെ റൂമിന്റെ മുന്നിലെത്തിയപ്പോ ഞാൻ നടത്തം പതിയെയാക്കി റൂമിലേക്ക് നോക്കി. വാതിൽ അടച്ചതാണ്.ഭാഗ്യം അതിന്റെ ശല്യം ഇനിയുണ്ടാകില്ല.
അടുക്കള വരെ ചേച്ചി നടന്നു. പുറകെ ഞാനും. പാതി സ്റ്റെപ്പ് കേറി തിരിച്ചു പോന്നത് നിന്നെക്കണ്ടല്ല എനിക്ക് വെള്ളം കുടിക്കാനാന്ന് അറിയിക്കാൻ വേണ്ടി ഫ്രിഡ്ജ് തുറന്നു അനുഷേച്ചിയുടെ നാടകം.അപ്പോഴേക്ക് തൊട്ട് ബാക്കിൽ ഞാനെത്തിയിരുന്നു.
“അനുഷേച്ചി....” ഞാനാ തോളിൽ കൈ വെച്ചു വിളിച്ചു. ബോട്ടിൽ തുറന്നു വായിലേക്ക് വെള്ളം കമിഴ്ത്തിയിട്ട് , തോളിലുള്ള എന്റെ കൈ അനുഷേച്ചി തട്ടി മാറ്റി. എന്തോരും പിണക്കമാണീശ്വരാ.
“പൊന്ന് അനുഷേച്ചി...സോറി... ഞാനപ്പോ ഒന്നുമാലോചിക്കാതെ പറഞ്ഞ് പോയതാ...”ബോട്ടിൽ ഫ്രിഡ്ജിലേക്ക് തന്നെ വെച്ചപ്പോ ഞാൻ ചേച്ചിയുടെ കൈയ്യിൽ കേറി പിടിച്ചു പറഞ്ഞു. ചേച്ചി അതും മൈൻഡ് ചെയ്യാതെ ഫ്രിഡ്ജ് അടച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി.
“അനുഷേച്ചീ...” സങ്കടം വന്നു. ചേച്ചിയുടെ ഇടത്തേ കൈ ഞാന് പിടിച്ചു വെച്ചു.
“വിടാദി....” ദേഷ്യം. അമ്മയെ പോലെ ചേച്ചിക്ക് ദേഷ്യം.കൈ വിട്ടു കിട്ടാൻ ചേച്ചിയൊന്ന് കുതറി. ഞാൻ വിട്ടില്ല.മുറുക്കെ പിടിച്ചു നിന്നതേയുള്ളു.
“കൈ വിട്...” അടുത്ത ഞെട്ടിക്കൽ കൂടെ അനുഷേച്ചിയിറക്കി നോക്കി.ഞാൻ വിട്ട് കൊടുത്തില്ല.
“ന്താണ് ചേച്ചി, എനിക്ക് വേഷമോം കരച്ചിലും വരുന്നുണ്ട് ട്ടോ...” ഞാൻ സത്യം സത്യം പോലെ പറഞ്ഞു.അപ്പോ ചേച്ചിയുടെ നോട്ടം എന്റെ കണ്ണിലേക്കു വന്നു.എന്നാലും കൈ വിട്ട് കിട്ടാൻ ചേച്ചി ഉള്ള പരിശ്രമമെല്ലാമെടുത്തു.
“നീ കരഞ്ഞോ എനിക്കെന്താ...” ചേച്ചി തീരെ അടുക്കുന്ന മട്ടില്ല.പിടിച്ചു വെച്ച കൈ ആണേൽ അനുഷേച്ചിയുടെ കുതറൽ കൊണ്ട് കൈയ്യിൽ നിന്ന് ഊർന്ന് പോയി ഞാനിപ്പോ വിടുമെന്ന അവസ്ഥയായി. ഇപ്പോ വിട്ട് കൊടുത്താൽ
💬 Comments
View all comments