Chapter Title : തമ്പുരാട്ടി 4 [രാമന്]
വഴുതി പോയ സാധനത്തിനെ തിരിച്ചു അതേപോലെ പിടിച്ചു സ്ലാബിൽ ഇരുത്തി.ഇപ്പോഴനുഷേച്ചി കുതറിയില്ല. എന്നാലും ഇനീം എന്റെ കയ്യിൽ നിന്ന് ചാടിപ്പോവാതിരിക്കാൻ ചേച്ചിയുടെ വയറിന്റെ സൈഡിൽ മടക്കുള്ള ഇടുപ്പിൽ രണ്ട് കൈയ്യും ഞാൻ അമർത്തി വെച്ചിട്ടുണ്ട്. കുറച്ചു നേരം ഞാൻ ഒന്നും മിണ്ടാതെ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.ചേച്ചിയൊന്ന് ശാന്തമായപ്പോ കുറച്ചേലും ആശ്വാസം കിട്ടി. ഇങ്ങനെ അടങ്ങി ഇരിക്കുന്നുണ്ടല്ലോ?
“സോറി....” ആ കണ്ണ് എന്റെ കണ്ണിൽ ഉടക്കിയതും ഞാൻ പറഞ്ഞു. ഇഷ്ടപ്പെടാതെയുള്ള നോട്ടമാണ് ചേച്ചി അങ്ങു വിടാത്തത്.
“ഞാൻ അറിയാതെ പറഞ്ഞതാ.....” ഇളം കാപ്പി കലർന്ന ചേച്ചിയുടെ മുടി തല താഴ്ന്നപ്പോ മുഖത്തേക്ക് വീണത്,ഞാൻ മാടി ചെവിക്ക് പിന്നിലാക്കി കൊടുത്തു.
“അവന്റെ മുന്നിൽ ചേച്ചിയടിയും വാങ്ങി കരഞ്ഞു നിന്നപ്പോ, ന്തോ ആയിപ്പോയി.എനിക്കിപ്പോഴും അതോർക്കുമ്പോ നെഞ്ചത്തു ഒരു വേദനയാ..എന്നിട്ട് ചേച്ചി വന്നു കെട്ട്യോനെ തല്ലിയില്ലേ എന്നൊക്കെ എന്നോട് പറഞ്ഞ ദേഷ്യം വരൂല്ലേ....” ഒന്നും മിണ്ടണില്ല തല താഴ്ത്തിയിരിപ്പ് തന്നെ.
“വരൂലേ അനുഷേച്ചി...” ആമുഖമൊന്ന് കാണാൻ,ചേച്ചിയുടെ താടി പിടിച്ചു പൊക്കി ചോദിച്ചു. ഉണ്ടാക്കണ്ണ് കലങ്ങിയിട്ടുണ്ട്,മുഖത്തു ചെറിയ സങ്കടം.ഇത്ര നേരായിട്ടും തരാത്തൊരു നോട്ടം അനുഷേച്ചി എന്റെ കണ്ണിലേക്കു തന്നപ്പോ, മനസ്സ് തണുത്തു.
“വരൂലേ....?” ഞാൻ വീണ്ടും ചോദിച്ചപ്പോ ശെരിയെന്ന പോലെ. ചേച്ചി തല കുലുക്കി .ആ പിണക്കം ഐസ് അലിയണപോലെ അലിഞ്ഞത് കണ്ടപ്പോൾ കൊതി തോന്നിപ്പോയി. ചേച്ചിയുടെ സുന്ദരി കവിളിൽ ഞാന് അമര്ത്തിയുമ്മ വെച്ചു. തല വലിച്ചില്ല. ചെവിയിലും,വീണ മുടിയിലും കൂട്ടി ആ കവിളിൽ ഞാനങ്ങനെ മുഖം വെച്ചു നിന്നു.ഇത്ര നേരം എന്നെ തൊടാതെ വെറുതെ വെച്ച ചേച്ചിയുടെ കൈ എന്റെ തലയിൽ
💬 Comments
View all comments