Chapter Title : തമ്പുരാട്ടി 4 [രാമന്‍]
തിരിഞ്ഞു ഇരിക്കുന്ന ഒരാളുണ്ട്
ആ രൂപവും ഇരുത്തവും കണ്ടാൽ അറിയാം അത് വേറെ ആരുമല്ല ചന്ദ്രനാണ്!!
പക്ഷെ അയാളുടെ മുന്നിൽ,ആ മുറ്റം നിറഞ്ഞു ഒരു ജനക്കൂട്ടം എന്തിനും തയ്യാറായി നിൽക്കുന്നത് കണ്ട് എന്‍റെ വായ അറിയാതെ പൊളിഞ്ഞു.അമ്മയുടെ ആളുകള്‍ !!
വന്ന തടിയന്മാർ ഒന്നും ചെയ്യാനാവാതെ പേടിച്ചുകൊണ്ട്,അവരുടെ ഇടയിൽ നിന്ന് തന്നെ തുറന്ന വാതിലൂടെ അകത്തേക്ക് നോക്കുന്നുണ്ട് ഞങ്ങളെ.വന്നവരുടെ കയ്യിൽ വടിയും കത്തിയുമുണ്ട്.അമ്മയുടെ ഒരു വാക്ക് കേൾക്കാൻ കൊതിക്കുന്ന പോലെയാണ് അവരുടെ നിൽപ്പ്.
മനസ്സിൽ ഉണ്ടായിരുന്ന ചെറിയ പേടി പോലും തമ്പുരാട്ടിയുടെ സൈന്യത്തെ കണ്ട് ഇല്ലാതായി.
ഞാനെന്‍റെ അമ്മപെണ്ണിനെ ആദരവോടെ നോക്കി.എന്തൊക്കെ സസ്പെൻസാണ് തമ്പുരാട്ടി ഉണ്ടാക്കി വെച്ച് ഇടക്ക്,ഇടക്ക് പൊട്ടിക്കുന്നത്? .ഇതൊക്കെ അമ്മയെപ്പോഴാണാവോ മനസ്സിൽ കണ്ടത്? ചേച്ചിയെ പറഞ്ഞത് വിടാൻ അമ്മയ്ക്കും തീരെ താൽപ്പര്യം ഉണ്ടായിരുന്നിരിക്കില്ല.ഇവർ വന്നതിന് കാരണം അമ്മയാണെന് വെറുതെ ഞാൻ തെറ്റ് ധരിച്ചതല്ലേ?
എന്നാലും ഇരിക്കുന്ന അമ്മപെണ്ണിന്‍റെ പവർ നോക്കണേ.വിളിച്ച വിളിപ്പുറത്തു എന്തിനും തയ്യാറായി നിക്കുന്ന കുറേ ആളുകൾ വരെ കക്ഷത്തിരിക്കല്ലേ? എന്നിട്ട് അതിന്‍റെ എന്തേലും അഹങ്കാരം ആ മുഖത്തുണ്ടോ? എവിടെ!!
തന്തയും തള്ളയും മോനും പേടിച്ചു വിറച്ചുന്നുറപ്പ്.അവരുടെ പരസപരം നോട്ടവും പരിങ്ങലും കണ്ട് എനിക്ക് നല്ല ചിരി വന്നു . ഇനി ഇവിടന്ന് പോണേൽ വെല്ലുവിളിച്ച തന്ത അമ്മയുടെ കാലു പിടിക്കണ്ട അവസ്ഥയാണ്
“ശ്രീദേവി....” പേടിയുള്ള സ്വരത്തിൽ തള്ള അമ്മയോടെന്തോ പറയാൻ വന്നു. കൈ പോക്കി അമ്മയത് തടഞ്ഞു
“മരിയാദക്കാണേൽ. നല്ലപോലെയാണേൽ അനുഷ ഇല്ലാതെ നിങ്ങൾക്ക് ഇവിടന്ന് പോകാം...ഇല്ലേൽ....” കൈ കെട്ടിയമ്മ ചെയറിൽ ചാരി ഇരുന്ന് അവരെ നോക്കി പറഞ്ഞു. പറച്ചിൽ മാത്രമല്ല നല്ല ഒരു ഭീഷണി കൂടെയല്ലേയത്.
നാണം കെട്ട തന്തയാണ് ആദ്യം ഇറങ്ങിയോടാൻ നോക്കിയത്. ഒരടി വെച്ചപ്പോഴ കിട്ടു മുരണ്ടു. അധികം അവരെ വിഷമിപ്പിക്കാതെ അമ്മ കിട്ടുവിനെ ഒരു വിളിയിൽ കൂട്ടിലേക്ക് പറഞ്ഞയച്ചു.
തന്തയും,തള്ളയും ബാക്കിൽ മോന്ത താങ്ങി അളിയനും ആളുകളെ മുന്നിലേക്ക് മെല്ലെയിറങ്ങി. വന്ന ജനക്കൂട്ടം ഒരടി മുന്നോട്ട് വെച്ചപ്പോഴേ അന്തരീക്ഷം മൊത്തം വീണ്ടും ചൂട് പിടിച്ചു.
തന്തേം,തള്ളേം,അളിയനും ഒരു നിവര്‍ത്തിയുമില്ലാതെ അമ്മയുടെ കരുണക്ക് വേണ്ടി തിരിഞ്ഞു നോക്കി. ഞാൻ
💬 Comments
View all comments