Chapter Title : തമ്പുരാട്ടി 4 [രാമന്‍]
പൊട്ടിക്കുന്നത്? .ഇതൊക്കെ അമ്മയെപ്പോഴാണാവോ മനസ്സിൽ കണ്ടത്? ചേച്ചിയെ പറഞ്ഞത് വിടാൻ അമ്മയ്ക്കും തീരെ താൽപ്പര്യം ഉണ്ടായിരുന്നിരിക്കില്ല.ഇവർ വന്നതിന് കാരണം അമ്മയാണെന് വെറുതെ ഞാൻ തെറ്റ് ധരിച്ചതല്ലേ?
എന്നാലും ഇരിക്കുന്ന അമ്മപെണ്ണിന്‍റെ പവർ നോക്കണേ.വിളിച്ച വിളിപ്പുറത്തു എന്തിനും തയ്യാറായി നിക്കുന്ന കുറേ ആളുകൾ വരെ കക്ഷത്തിരിക്കല്ലേ? എന്നിട്ട് അതിന്‍റെ എന്തേലും അഹങ്കാരം ആ മുഖത്തുണ്ടോ? എവിടെ!!
തന്തയും തള്ളയും മോനും പേടിച്ചു വിറച്ചുന്നുറപ്പ്.അവരുടെ പരസപരം നോട്ടവും പരിങ്ങലും കണ്ട് എനിക്ക് നല്ല ചിരി വന്നു . ഇനി ഇവിടന്ന് പോണേൽ വെല്ലുവിളിച്ച തന്ത അമ്മയുടെ കാലു പിടിക്കണ്ട അവസ്ഥയാണ്
“ശ്രീദേവി....” പേടിയുള്ള സ്വരത്തിൽ തള്ള അമ്മയോടെന്തോ പറയാൻ വന്നു. കൈ പോക്കി അമ്മയത് തടഞ്ഞു
“മരിയാദക്കാണേൽ. നല്ലപോലെയാണേൽ അനുഷ ഇല്ലാതെ നിങ്ങൾക്ക് ഇവിടന്ന് പോകാം...ഇല്ലേൽ....” കൈ കെട്ടിയമ്മ ചെയറിൽ ചാരി ഇരുന്ന് അവരെ നോക്കി പറഞ്ഞു. പറച്ചിൽ മാത്രമല്ല നല്ല ഒരു ഭീഷണി കൂടെയല്ലേയത്.
നാണം കെട്ട തന്തയാണ് ആദ്യം ഇറങ്ങിയോടാൻ നോക്കിയത്. ഒരടി വെച്ചപ്പോഴ കിട്ടു മുരണ്ടു. അധികം അവരെ വിഷമിപ്പിക്കാതെ അമ്മ കിട്ടുവിനെ ഒരു വിളിയിൽ കൂട്ടിലേക്ക് പറഞ്ഞയച്ചു.
തന്തയും,തള്ളയും ബാക്കിൽ മോന്ത താങ്ങി അളിയനും ആളുകളെ മുന്നിലേക്ക് മെല്ലെയിറങ്ങി. വന്ന ജനക്കൂട്ടം ഒരടി മുന്നോട്ട് വെച്ചപ്പോഴേ അന്തരീക്ഷം മൊത്തം വീണ്ടും ചൂട് പിടിച്ചു.
തന്തേം,തള്ളേം,അളിയനും ഒരു നിവര്‍ത്തിയുമില്ലാതെ അമ്മയുടെ കരുണക്ക് വേണ്ടി തിരിഞ്ഞു നോക്കി. ഞാൻ അനുഷേച്ചിയെ കൂട്ടി വരാന്തയിലേക്ക് നിന്നു. യാചിച്ചു നിൽക്കണ അവരുടെ നിൽപ്പ് ചേച്ചിയൊന്ന് നേരിട്ട് കൺകുളിർക്കേ കാണട്ടേന്ന് വിചാരിച്ചു . കൊല്ലാൻ നോക്കിയ ആളുകൾ തന്നെ അവരുടെ സ്വന്തം
💬 Comments
View all comments