0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 110210

കാര്യം എന്നവൾ ഓർക്കാറുണ്ട്.ഇപ്പോഴും അത് തന്നെ അവൾ ഓർത്തു. പെട്ടന്ന് അറിയാതെ ഹിബയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.തെറ്റി തെറ്റി അമ്മായിയാമ്മയെ കിട്ടിയത് മാത്രമല്ല താൻ ഇവിടെ വന്നത് കൊണ്ടുള്ള നല്ല കാര്യം.

തന്റെ മനസ്സ് കീഴടക്കിയ,ആദ്യമായി പ്രണയം എന്തെന്ന് തോന്നിച്ച സുന്ദര മുഖമുള്ള ചെക്കനെ എങ്ങനെ മറക്കാനാണെന്ന് അവളോർത്തു. അവന്റെ നോട്ടവും ,സംസാരവും ,ചിരിയും അവളുടെ മനസ്സിലേക്ക് പെട്ടന്ന് കുമിഞ്ഞു കൂടി. തൊട്ട് അടുത്ത് അവൻ നിൽക്കുന്ന പോലെ അവൾക്ക് തോന്നി.അവളുടെ കണ്ണുകളിൽ തെളിഞ്ഞ ആ സുന്ദര മുഖം ആദിയുടെതായിരുന്നു.

അവന്റെ നോട്ടം അവളുടെ  ചുണ്ടിൽ പതിയുമ്പോ ഉമ്മ വെച്ച് കൊല്ലാൻ തോന്നലുണ്ട് ഹിബക്കവനെ . കൊതി മൂത്ത് അന്ന് ഇറയത്ത് വെച്ച്, മഴ പെയ്യുമ്പോ ഉമ്മവെച്ചത് ഫാസിലിന് പോലും കൊടുക്കാത്ത അവളുടെ ജീവിതത്തിലെ ആദ്യ ചുംബനമായിരുന്നു. പ്രകൃതി പോലും അവളുടെ ആദ്യ ചുംബനത്തിന് എത്ര മനോഹരമായ മഴയും തണുപ്പുമുള്ള അന്തരീക്ഷമാണ് ഒരുക്കി കൊടുത്തത് എന്നോർത്തു എത്ര ദിവസമാണ് അവൾ അവനെ സ്വന്തമാക്കുന്ന ദിവസവും കാത്ത് സ്വപ്നം കണ്ട് ഉറങ്ങിയത്.അവനെ ഒന്ന് അടുത്ത് കിട്ടാൻ,ആ കയ്യിൽ തൂങ്ങി കൊഞ്ചാൻ, ദേഷ്യം പിടിപ്പിക്കാൻ, ഇഷ്ടം പോലെ ഉമ്മ വെക്കാൻ അവസരം കിട്ടാനായി അവൾ കാത്തിരിക്കലാണ്.

പക്ഷെ താൻ ഒന്ന് കെട്ടിയതാണെന്ന ചിന്തയും, തന്റെ ഇഷ്ടം അവന് മനസ്സിലാക്കുമോ എന്ന പേടിയും അവളെ വല്ലാതെ അലട്ടുന്നുണ്ട്. അടുത്ത കൂട്ടുകാരിയും, സ്വന്തം ചേച്ചിയെപ്പോലെ കരുതുന്ന അനുഷ എങ്ങാനും ഈ കാര്യമറിഞ്ഞാ, സ്വന്തം അനിയനെ കയ്യിലാക്കി എന്ന് അവൾക്ക് തോന്നിയ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?  തന്ന സ്‌നേഹത്തിനും കണക്കില്ലാതെ തന്ന പൈസക്കും അവന്റെ ചേച്ചിയോട് ഈ നന്ദികേട് കാട്ടിയാൽ തമ്പുരാൻ പൊറുക്കില്ല എന്നവൾക്ക് തോന്നും .

അതുകൊണ്ട് എത്രയോ വട്ടം കൊതിച്ചിട്ടും പേടികൊണ്ട് വിളിക്കാനോ, മെസ്സേജ് അയക്കാനോ ഹിബക്ക് കഴിയാറില്ല. പക്ഷെ അവനെ നേരിട്ട് വരുമ്പോ, തന്നോട് സ്നേഹം കാണിക്കുമ്പോ ഉള്ളിലുള്ള സ്‌നേഹവും കൊതിയും പുറത്തേക്ക് ചാടിപ്പോവുമവൾക്ക്.

“ഒന്നുല്ല മോളെ... ഞാൻ ചോദിച്ചതാ. .” നസീമ മെല്ലെ വിഷമം തൊണ്ടക്കുഴിയിലൂടെ ഇറക്കി പറഞ്ഞു. റഷീദിന്റെ രണ്ടാം ഭാര്യയാണ് നസീമ.സാധാരണ രണ്ടാം ഭാര്യയെ തലയിൽ

💬 Comments

View all comments