0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 110267

കരുതി.സ്വന്തം മകൾ മതിലു ചാടി ,കാമുകനൊപ്പം പോയതാണേലും .ജീവിക്കുന്നത് നല്ല നിലയിലാണെന്ന് അവർക്കെങ്കിലും തോന്നിക്കോട്ടെ. എന്തേലും ആവശ്യമുണ്ടേൽ വിളിക്കാൻ പറഞ്ഞു സെന്തിൽ സ്ഥലം കാലിയാക്കി.

ഉറങ്ങി തുടങ്ങിയ വാവയെ ഏട്ടത്തിയുടെ കയ്യിലേക്ക് കൊടുക്കാൻ ഞാൻ കാറിന്റെ ഡോർ തുറന്നു.കൂടെ ഇത്രേം ഉപദ്രവിച്ചതിന് വേദനിപ്പിച്ചതിന്, ഞാൻ ഇനിയൊന്നും സംഭവിക്കില്ലാന്ന് ഉറപ്പ് കൊടുത്തിട്ടും വാക്കെനിക്ക് പാലിക്കാൻ കഴിയാത്തതിന്, എല്ലാം കൂടെ ഒരു സോറി എങ്കിലും പറയണ്ടേ? ഏട്ടത്തിയെ ഫേസ് ഉള്ളിൽ ധൈര്യം നിറച്ചു ഞാൻ ആ മുഖത്തേക്ക് നോക്കി.കരയിന്നൊന്നുമില്ല ഏട്ടത്തി.മരവിച്ച ഇരുത്തം മാത്രമാണ്.

“ഏട്ടത്തി.. .?” മടിയോടെ ഞാൻ വിളിച്ചു.തളർത്തുന്ന വാടിയ കണ്ണുകൾ ഏട്ടത്തി ഉയർത്തി എന്നെ നോക്കി. വാവയെ മടിയിൽ വെച്ചു കൊടുത്ത് കൈ വലിച്ചപ്പോ ഏട്ടത്തി എന്റെ കൈയ്യിൽ മെല്ലെ പിടിച്ചു.

“എന്നെയെവിടേലും ബസ് കിട്ടണടത്ത് ഇറക്കിയേച്ച മതി...ഞാൻ പൊക്കോളാം ..” തുറന്ന ഡോറും പിടിച്ചു കാറുനുള്ളിലേക്ക് നോക്കുന്ന എന്റെ ചങ്കൊന്നിടിച്ചു.കരച്ചിൽ വന്നുപോയി. നാക്കിനും തോണ്ടക്കും ആരോ പിടിച്ചുവെച്ച വേദന. വീട്ടിലേക്ക് എന്തായാലും വരണമെന്ന് അനുഷേച്ചി പറഞ്ഞതല്ലേ ഏട്ടത്തിയോട്.?എന്നിട്ടിപ്പോ?

“ഞാൻ കാരണം നീയമ്മയുമായി പ്രശ്നത്തിനൊന്നും നിക്കല്ലേ? ..” ഏട്ടത്തിയുടെ നോട്ടം ഒരു അപേക്ഷ പോലെ നീണ്ടു.

“ഇറക്കി തരൊക്കെ ചെയ്യാം...എന്നിട്ട് ഏട്ടത്തി എങ്ങട്ടാ പോവാ...?”  എന്റെ വാക്കുകൾ ഇടറിയിരുന്നു . ആ കണ്ണുകൾ താഴ്ന്നു.

“അത്...ഞാൻ. ..”ഉത്തരം കിട്ടാതെ ഏട്ടത്തിയുടെ ചുണ്ടുകൾ വിറച്ചു.  പാവത്തിനെ വെറുതെ വിഷമിപ്പിക്കാൻ നിന്നില്ല. തൂവൽ കൊണ്ട് പോലും മുറിയുന്ന മനസാണ് ഏട്ടത്തിക്ക്. ഏട്ടത്തിയുടെ കൈ വാങ്ങി ,എന്റെ രണ്ടു കൈ കൊണ്ടും ഞാൻ അമർത്തി പിടിച്ചു. നിറഞ്ഞൊലിക്കാനായ എന്റെ കണ്ണുഞാൻ ഒരു കൈ കൊണ്ട് തുടച്ചു.

“ഏട്ടത്തി..ഒന്നും പറയണ്ട ..എനിക്കറിയ ഏട്ടത്തിക്കെന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ണ്ടാവുമെന്ന്. ഞാനിന്നലെ ഉറപ്പ് തന്നിട്ടും. ആരും എറക്കി വിടൂല്ലാന്ന് പറഞ്ഞിട്ടും. അവന്മാർ എറക്കി വിട്ടില്ലേ?  എനിക്കറീല്ലായിരുന്നു ഇങ്ങനൊക്കെ ചെയ്യൂന്ന്. ഞാൻ കരുതിയില്ല

💬 Comments

View all comments