Chapter Title : തമ്പുരാട്ടി 6 [രാമന്‍]
എന്ന് സംശയിക്കണ്ടല്ലോ. വാതിൽക്കൽ ഉറങ്ങുന്ന വാവയെ നെഞ്ചിൽ കിടത്തി നോക്കുന്ന ഏട്ടത്തിയുടെ അച്ഛനെ കണ്ടപ്പോ ബഹുമാനം കാണിക്കാൻ ഞാൻ സോഫയിൽ നിന്ന് എഴുന്നേൽക്കാൻ നോക്കി. അയാൾ കൈ പൊക്കി
.“വേണ്ട ഇരിക്ക് ഇരിക്ക്. ..” ആദ്യമായി പറഞ്ഞ വാക്കിൽ അയാളത്രക്ക് മൊരടനല്ല എന്ന് മനസിലായി. ഏട്ടത്തിയിതുവരെ അച്ഛനോട് മിണ്ടിയിട്ടില്ല .അതിന്റെ ബുദ്ധിമുട്ട് അയാൾ വന്നപ്പോ ഏട്ടത്തി കാണിച്ചു. അമ്മച്ചി എന്നെ വീണ്ടും പഴയപോലെ കെട്ടി പിടിച്ചു.
“എന്റെ മോനേ കണ്ടോ മനുഷ്യാ..”സ്വന്തമായി കിട്ടിയ നിധി പോലെ എന്നെയാകെ മുറുക്കെ പിടിച്ചു ഞെരിച്ചു അമ്മച്ചി അയാളോട് ചോദിച്ചു.
അപ്പോ ഏട്ടത്തിയുടെ അച്ഛന് ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു. കണ്ടപ്പോ എനിക്കു വല്ലാത്ത അത്ഭുതം. ആ ദേഷ്യമുഖത്തു ചിരി വരോ?
“നോക്ക് ഇതും ...ആ നെഞ്ചത്തു കിടക്കണ പെണ്ണും വയസ്സിൽ കുറേ വ്യത്യാസമുണ്ടേലും.രണ്ടും ഒരേ പോലെയാ. ആരെടുത്തും പോവും ,ഒരു പ്രയാസോ പരിഭവോ ഇല്ല. എന്ത് ചെയ്താലും ചിരിയാ..ഇനി വാവയെക്കാൾ ചെറുതാണോ ഇവൻ? ”അമ്മച്ചിയെന്നെയും വാവയെയും കാണിച്ചു ബാക്കിയുള്ളവരോട് പറഞ്ഞു ക ക കാ ന്നു ചിരി. വാവയെപ്പോലെ ഞാനും നിഷ്കളങ്കനാന്നു പറഞ്ഞപ്പോ എനിക്കങ്ങു നാണം വന്നുപോയി. അത് കണ്ട അമ്മച്ചി എന്റെ കവിളിൽ പിടിച്ചു വിട്ടിട്ട് വീണ്ടും ചിരിച്ചു. ഏട്ടത്തിയും അന്നയും അച്ഛനും പോലും അമ്മച്ചിയുടെ ചിരിയിൽ കൂടി. എന്നെയങ്ങു ഒറ്റ പെടുത്തി.
അടുക്കളയിൽ നിന്ന് നല്ല മണം വരുന്നുണ്ടായിരുന്നു. വെന്ത കോഴിയുടെ കൊതിപ്പിക്കുന്ന മണം. ഇത്ര നേരം അമ്മച്ചിയും ഏട്ടത്തിയും കൂടെ അടുക്കളയിൽ അതായിരുന്നു പണി എന്ന് തോന്നുന്നു.തുറന്നു വെച്ച ലിവിങ് റൂമിലെ ജനൽ പെട്ടന്നാണ് ശക്തിയിൽ അടഞ്ഞത് . പുറത്ത് കൊടും കാറ്റിന്റെ ശബ്‌ദം., ഇരുണ്ട റൂം കുറച്ചുകൂടെ കറുത്തു. നല്ല മഴ വരാൻ പോവാണ്. കാറ്റിന്റെ ശക്തി കുറഞ്ഞപ്പോ. ദൂരെ നിന്ന് മഴയുടെ മുഴക്കം വിഴുങ്ങാൻ വരുന്ന കടലിന്റെ അലർച്ച പോലെ
💬 Comments
View all comments