0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 110890

മനസ്സ്.

“പണ്ട് വല്യച്ഛന്റെ നേരെ അമ്മയിതു ചൂണ്ടിയപ്പോ . എന്റെ കയിലുമുണ്ടായിയുന്നു അമ്മയെ ,വല്യച്ഛന്റെ എടുത്തൂന്ന് രക്ഷിക്കാൻ തുരുമ്പെടുത്തതാണേലുമൊരു കത്തി ഓർമയില്ലേ?ആ ചെറിയ ചെക്കൻ എന്റെയുള്ളിൽ ഇപ്പോഴുമുണ്ട്. അമ്മ തോക്ക് എടുക്കണേൽ ഞാൻ കത്തിയുമെടുക്കും.അമ്മ വാശിയിൽ ആണേൽ ഞാനും വാശിയിലാ.

ഞാൻ കണ്ട് വളർന്നത് അച്ഛനെയല്ല ,അമ്മയെയാ .അപ്പോപ്പിന്നെ അമ്മയുടെ വാശിയെനിക്കും കിട്ടൂല്ലേ? “ മുഖത്തു നോക്കി പറയാൻ എനിക്ക് ഒരു മടിയും തോന്നിയില്ല. ഇങ്ങനെയൊന്നും പറഞ്ഞീല്ലേൽ അമ്മയിനിയും ഇതേപോലെ വേണ്ടാത്ത പ്രശ്നങ്ങൾ ഉണ്ടാക്കിയാലോ.പക്ഷെ നമ്പൂരിച്ചി പെണ്ണിനെ ഒന്ന് വേദന ആക്കാൻ അറിയാതെ പോലും എനിക്ക് ഉദ്ദേശമില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ആലോചിച്ചു നിൽക്കുന്ന അമ്മയെയാണ് പിന്നെ കണ്ടത്.

”ഇനിയും അമ്മക്ക് എന്നെ കൊല്ലാണോ വേണ്ടല്ലോ? .ഞാൻ എന്തായാലും ഏട്ടത്തിക്ക് വാക്ക് കൊടുത്താ..ഏട്ടത്തിയെയും കൊണ്ടേ ഞാൻ അകത്തേക്ക് കേറൂ..“ അമ്മയുടെ മുഖം ആദ്യമായി തോറ്റ പോലെ താഴ്ന്നു. കയ്യിലെ തോക്കിന്റെ മുന ലക്ഷ്യമില്ലാതെ മാറി. എന്നെയും അനുഷേച്ചിയെയും ഏട്ടത്തിയെയും നോക്കാൻ കഴിയാതെ അമ്മ പ്രയാസപെടുന്നത് ഞാൻ കണ്ടു. അമ്മക്കൊന്നും പറയാനില്ല എന്ന് കണ്ടപ്പോ ഉണ്ട ഇനിയും നെഞ്ചിൽ കൊള്ളാതിരിക്കാൻ തോക്ക് എന്റെ നേർക്ക് നിന്ന് മാറ്റി.

എതിർപ്പ് ഇല്ലന്ന് മനസിലായപ്പോ,കിട്ടിയ അവസരം ഒഴിവാക്കേണ്ട എന്ന ബോധം കേറിയപ്പോ, ഞാൻ ഏട്ടത്തിയെയും അനുഷേച്ചിയെയും കൂട്ടി അമ്മയെ പാടെ അവകണിച്ചു സ്പീഡിൽ അകത്തേക്ക് നടന്നു.

അനുഷേച്ചിക്ക് എന്താ സംഭവിച്ചേന്ന് ഉൾകൊള്ളാനുള്ള ബുദ്ധിമുട്ട് ആണേൽ ഏട്ടത്തിക്ക് വീണ്ടും പേടിയാണ്. അമ്മയെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുന്നത് കണ്ടു. ആദ്യമായി അമ്മയുടെ മുന്നിൽ ജയിച്ച സന്തോഷം എന്റെ ഉള്ളിൽ നിറഞ്ഞു ചാടി. ഇത്രേം ധൈര്യം എങ്ങനെ എനിക്ക് വന്നൂന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ.

സ്റ്റെപ് കേറി മുകളിലെ നിലയിൽ എത്തിയപ്പോ സന്തോഷം കൊണ്ട് ഞാൻ ചേച്ചിയെയും ഏട്ടത്തിയെയും ഒരുമിച്ചു കൊതി തീരും വരെ കെട്ടിപ്പിടിച്ചു. പിന്നെ അനുഷേച്ചി

💬 Comments

View all comments