Chapter Title : തമ്പുരാട്ടി 6 [രാമന്]
കഴിപ്പിക്കേം ഒക്കെ ചെയ്തപ്പോ അമ്മ അങ്ങനെ ആയിരുന്നെലോ എന്ന് എനിക്ക് കൊതി വന്നു പോയി.എല്ലാരുടെയും അമ്മമാർ അങ്ങനെ ആണെന്ന് ഒരിക്കൽ ഞാൻ ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോ അറിഞ്ഞതാ.
അമ്മ ഞങ്ങളോട് മിണ്ടുന്ന പോലും ചീത്ത പറയാനോ എന്തേലും അനുസരിപ്പിക്കാനോ മാത്രമല്ലേ? കുറച്ചു നേരമെങ്കിലും എന്നോടോ അനുഷ്ച്ചിയോടോ വിശേഷമെന്തേലും ചോദിച്ചിട്ടുണ്ടോ? മുഖം കറുപ്പിക്കാതെ ഞങ്ങളോട് മിണ്ടിയിട്ടുണ്ടോ ശെരിക്കും എനിക്കും വെഷമം വരും. അനുഷേച്ചിയൊക്കെ എത്ര കാലം കൊതിച്ചെന്ന് അറിയോ അമ്മയെ ഒന്ന്, വെറുതെ ഒന്ന് കെട്ടിപ്പിടിക്കാൻ. കുറ്റം പറയല്ലട്ടോ . എനിക്കറിയാം അമ്മക്ക് സ്നേഹമൊക്കെയുണ്ടെന്ന്.
എപ്പോഴേലും ഈ മൂടിവെക്കുന്ന സ്നേഹമൊക്കെ പുറത്തു കാണിച്ചു ഞങ്ങളെ ഞെട്ടിക്കാനല്ലേ അമ്മയുടെ പ്ലാൻ. അങ്ങനെ വേണം എന്നില്ല. എല്ലാരെപോലെ അമ്മ കാണിക്കണം എന്നൊന്നും പറയുന്നില്ല.എന്നോട് വേണ്ട..അനുഷേച്ചിയോട് എങ്കിലും അമ്മയിത്തിരി സ്നേഹം കാണിച്ചാ മതി.ഏട്ടത്തി പാവമാ അമ്മേ..എന്നെ വിശ്വസിച്ചു കൂടെ വന്നതാ ഞാൻ അമ്മപ്പറയുന്നത് എല്ലാം കേൾക്കാം. എല്ലാം അനുസരിക്കാം. .ഏട്ടത്തിയും വാവയും ഇഷ്ടം ഉള്ള കാലം ഇവിടെ നിന്നോട്ടെ. അമ്മയതിനു സമ്മതിക്കണം....“ ഒരുത്തരം അമ്മയുടെ വായിൽ നിന്ന് കേൾക്കും എന്ന് കരുതി,മിനിമം ഒരു തിരിഞ്ഞു നോട്ടമെങ്കിലും പ്രതീക്ഷിച്ചു ഞാനങ്ങനെയിരുന്നു.
ഇത്രയൊക്കെ വാ തോരാതെ വിഷമം പറഞ്ഞിട്ടും. അമ്മക്കൊരു മാറ്റവുമില്ല . സാരല്ലടാ മോനേന്ന് ഒരു വാക്ക് പറഞ്ഞാ അമ്മെക്കെന്താണ് പ്രശനം. ഇനിയെങ്ങാനും എന്റെ വിഷമം കേട്ട് താരാട്ട് പാട്ടുപോലെ തോന്നി ഉറങ്ങി പോയോ? വലിയ കട്ടിലിന്റെ അറ്റാത്താണ് ഞാൻ. ചുമരിനോട് നേർന്ന സൈഡിൽ എനിക്ക് നേരെ തിരിഞ്ഞു അമ്മയും. ഉറങ്ങിയോ ഇല്ലയോ എന്ന് അറിയണേൽ ബെഡിലൂടെ മുട്ടിലിഴഞ്ഞു പോയി നോക്കേണ്ടി വരും. അതൊക്കെ
💬 Comments
View all comments