Chapter Title : തമ്പുരാട്ടി 6 [രാമന്‍]
തിരിച്ചു അതേപോലെ പാസ്സേജിലൂടെ,അമ്മയുടെ റൂമിന് മുന്നിലെത്തിയപ്പോ വീണ്ടും അകത്തേക്ക് കേറി അമ്മയെ നോക്കാനൊരു കൊതി. വേണ്ട! പാവം പിണങ്ങി കിടന്നോട്ടെ.
ഞാൻ ലിവിങ് റൂമിലും വരാന്തായിലും പോയി ലൈറ്റ് ഇട്ടു. വരാന്തയിൽ ചെന്ന് ഇരുണ്ടു മൂടിയ തണുപ്പ് ഇരച്ചെത്തുന്ന, നിശബ്ദമായ അന്തരീക്ഷത്തിൽ നിന്നപ്പോ, ഒരു കാലത്തും കിട്ടാത്ത സന്തോഷവും സമാധാനവും കിട്ടുന്നപോലെ ഒരു തോന്നൽ. സെന്തിലിന്റെ കാർ മുറ്റത്തിന് നടുക്ക് നിർത്തി പോന്നതാണ്. ഗേറ്റ് മലർക്കേ തുറന്നു കിടക്കുന്നുണ്ട്. ഗേറ്റ് അടക്കാനും കാർ അവനു തിരിച്ചു ഇപ്പോ വേണം എന്ന് ചോദിക്കാനും സെൻതിലിനെയും ഫോണിൽ വിളിച്ചു ഞാൻ മുറ്റത്തേക്കിറങ്ങി.
“ഞാൻ നാട്ടിലില്ലടാ..രണ്ട് മൂന്ന് വണ്ടിയെടുക്കാൻ ഡൽഹിക്ക് ട്രെയിൻ കേറിയതാ. .വണ്ടി നീ കയ്യിൽ വെച്ചോ.പിന്നെ എന്തായി..ഏട്ടത്തിയെ വീട്ടിൽ കേറ്റിയോ....?“ വീട്ടിൽ ഏട്ടത്തിയെ കയറ്റുമെന്ന് ഞാൻ ഉച്ചക്ക് പറഞ്ഞപ്പോ വിശ്വസിക്കാത്തവനാ. അതോണ്ടന്നെ അവന്റെ ചോദ്യം കേട്ടപ്പോ ഞാൻ രാജാവിനെ പോലെ അട്ടഹസിച്ചു ഗേറ്റ് അടച്ചു പൂട്ടി.
”കിണിക്കാതെ കാര്യം പറയെടാ...“ അവന്റെ ശബ്ദത്തിൽ ക്ഷമയില്ലാത്ത ആകാംഷ.
”ഞാൻ പറഞ്ഞ കാര്യം എന്തേലും നടത്താതെ ഇരുന്നിട്ടുണ്ടോ?..മോനേ സെൻന്തിലെ....“നടന്ന കാര്യങ്ങൾ ഞാൻ അവനു ചുരുക്കി പറഞ്ഞു കൊടുത്തു. അമ്മയെ അങ്ങനെ ഞാൻ മോശാക്കി പറഞ്ഞില്ല.അമ്മ എന്റെ മുന്നിൽ തോറ്റുപോയതും പറഞ്ഞില്ല. ആദ്യം സമ്മതിച്ചില്ല. പിന്നെ ഞാൻ കെഞ്ചി പറഞ്ഞപ്പോ അമ്മ കേട്ടു എന്നാക്കിമാറ്റി. ഏട്ടത്തിയുടെ അവസ്ഥ അവൻ നേരിട്ട് കാണുന്നത് ആയിരുന്നത് കൊണ്ട് തന്നെ ഞാൻ പറഞ്ഞെതെല്ലാം കേട്ട് അവന് എന്തെന്നില്ലാത്ത സന്തോഷം .തിരിച്ചു വന്നിട്ട് എന്നെയൊന്നു നേരിട്ട് കാണണം എന്നും പറഞ്ഞു.അവൻ ഫോൺ വെച്ചു.
ഗേറ്റും അടച്ചു ഞാൻ തിരിഞ്ഞു
💬 Comments
View all comments